ഇരിങ്ങാലക്കുട : കാട്ടൂര്‍ പൊഞ്ഞനം ദേവീക്ഷേത്രത്തില്‍ ഭക്തജനങ്ങളും വിശ്വാസികളും ക്ഷേത്രഭാരവാഹികളും സംയുക്തമായി നടത്തിവരുന്ന പൊങ്കാല മഹോത്സവത്തില്‍ പൊഞ്ഞനം ക്ഷേത്രമൈതാനത്ത് ഒരുക്കിവച്ചിരുന്ന പൊങ്കാല അടുപ്പുകള്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. അടുപ്പുകള്‍ ക്ഷേത്രത്തിന്റെ അടുത്തുള്ള കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തില്‍ വര്‍ഷം തോറും ഭക്തജനങ്ങളും വിശ്വാസികളും ക്ഷേത്രഭാരവാഹികളും സംയുക്തമായി നടത്തിവരുന്ന പൊങ്കാല മഹോത്സവത്തില്‍ പൊഞ്ഞനം മൈതാനത്ത് ഒരുക്കിവച്ചിരുന്ന പൊങ്കാല അടുപ്പുകള്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതില്‍ വിഎച്ച്പി കാട്ടൂര്‍ ഘണ്ഡ് സമിതി ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ എത്രയുംപെട്ടെന്ന് കണ്ടുപിടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ല പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ജില്ല ജോ.സെക്രട്ടറി അഭിലാഷ് കണ്ടാരംതറ, ഘണ്ഡ് പ്രസിഡണ്ട് കെ.ആര്‍.രാജേന്ദ്രപൈ, സെക്രട്ടറി മോഹനന്‍ പൊന്തിപ്പറമ്പില്‍, പ്രഖണ്ഡ് പ്രസിഡണ്ട് യു.കെ.ശിവജി, സെക്രട്ടറി വി.ആര്‍ മധു എന്നിവര്‍ പങ്കെടുത്തു. സുഗതന്‍ ചെമ്പിപറമ്പില്‍ നന്ദയും പറഞ്ഞു.
















