Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മലപ്പുറത്തിന് പുറമെ കാസര്‍കോട് ജില്ലയും ഡിഫ്തീരിയ ഭീതിയില്‍ മഞ്ചേശ്വരത്ത് ആസാം സ്വദേശിയുടെ മരണത്തില്‍ ആരോഗ്യവകുപ്പിന് ആശങ്ക ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 02:32 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയും ഡിഫ്ത്തീരിയ ഭീതിയിലേക്ക്. അസുഖം മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആസാം സ്വദേശിയായ യുവാവ് മരണത്തിനു കാരണം ഡിഫ്തീരിയ ആണെന്ന സംശയമുയര്‍ന്നതോടെ ജില്ലയിലെ ആരോഗ്യവിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി. കുഞ്ചത്തൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശി അസീസുല്‍ ഇസാ(20)മാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച അസീസുലിന് കടുത്ത തൊണ്ട വേദന അനുഭവപ്പെട്ടിരുന്നു. വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിനടുത്തുള്ള തൊക്കോട്ടെ ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത്.  ഡിഫ്തീരിയ അസുഖമാണെന്ന സംശയത്തെ തുടര്‍ന്ന് അസീസുലിനെ പിന്നീട് ദേര്‍ലക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഡിഫ്തീരിയയാണോ യുവാവിന്റെ മരണത്തിന് കാരണമെന്നു കണ്ടെത്താന്‍ രക്തസാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ രോഗ വിവരം സ്ഥിരീകരിക്കാനാവൂവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ശ്വാസനാളം വഴി മൂക്കിലും തൊണ്ടയിലുമെത്തുകയും തുടര്‍ന്ന് അണുബാധയുണ്ടായി ശരീരം മുഴുവന്‍ വ്യാപിക്കുന്നതുമാണ് ഡിഫ്തീരിയ രോഗം. ശ്വാസമെടുക്കുമ്പോഴുള്ള വേദന, ചുമ, ശരീരവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍.

അന്യസംസ്ഥാനതൊഴിലാളികള്‍ മുഖേനയാണ് ഈ രോഗം അതിവേഗം പടരുന്നത്. കേരളത്തിലെ മറ്റു ജില്ലകളിലെന്നതുപോലെ കാസര്‍കോട് ജില്ലയിലും അന്യസംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞതിനാല്‍ ഡിഫ്തീരിയ പടരുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. അതിനിടെ കാസര്‍കോട്ടും പരിസരങ്ങളിലും ഡെങ്കിപ്പനിയും മലമ്പനിയും വ്യാപകമാണ്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്.

അതേസമയം മരണപ്പെട്ട അസാം സ്വദേശി ജോലിചെയ്തിരുന്ന മഞ്ചേശ്വരത്തെ സ്വകാര്യ ഫ്‌ളൈവുഡ് ഫാക്ടറിയിലെ  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്‌പ് നടത്തി. ഫാക്ടറിയിലെ തൊണ്ണൂറോളം തൊഴിലാളികള്‍ക്കാണ് കുത്തിവെയ്‌പ് നടത്തിയത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന മഞ്ചേശ്വരത്തെ മറ്റു രണ്ടു സ്വകാര്യ ഫാക്ടറികളില്‍ കൂടി ഇന്നും നാളെയും മഞ്ചേശ്വരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്‌പ് നടത്തും. കുത്തിവെയ്‌പിന് മഞ്ചേശ്വരം പി എച്ച് സി യിലെ ഡോ. ഷൈന നേതൃത്വം നല്‍കി. എന്നാല്‍ പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ചത് ഡിഫ്തീരിയ രോഗബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.