പൊന്‍കുന്നം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനരക്ഷാ യാത്രയോടനുബന്ധിച്ച് പൊന്‍കുന്നം ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ പട്ടാപ്പകല്‍ തല്ലിത്തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഗൗതം പ്ലാത്താനത്ത്, ക്രിസ്റ്റി സജി കളരിക്കല്‍, നിഷാന്ത് മൂക്കിലിക്കാട്, അരുണ്‍ ബേബി ആനക്കല്ലുങ്കല്‍, രാകേഷ് പ്രസാദ് കുറുമുള്ളില്‍ എന്നിവരെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശാനുസരണം സിഐ വി.പി. മോഹന്‍ലാല്‍, എസ്.ഐ. കെ.എ. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
















