പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പാചകവാതക വിതരണം അവതാളത്തില്‍. ഉപഭോക്താക്കള്‍ ജി.ഒ. ഫ്‌ളെയിംസ് ഏജന്‍സീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് വിതരണം കൃത്യമായി നടത്താറില്ല.
ഗ്യാസ് ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഗുണഭോക്താക്കളോട് ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുന്നതിനായി എത്താന്‍ ഏജന്‍സി അറിയിച്ചിരുന്നു.
എന്നാല്‍ ഏജന്‍സി പറഞ്ഞ സ്ഥലത്ത് രണ്ടുദിവസം കാത്തുനിന്നിട്ടും ഗ്യാസ് ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.എ.രവീന്ദ്രന്റെ നേതൃത്വത്തില്‍ ഉപഭോക്താക്കള്‍ ഏജന്‍സി ഓഫീസിന്റെ മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്നാണ് 180ഓളം പേര്‍ക്ക് ഗ്യാസ് ലഭ്യമായത്.
















