ചങ്ങനാശ്ശേരി: നഗരത്തിലെ ഡോക്‌ടേഴ്‌സ് ടവറില്‍ മോഷണം നടത്തിയ കേസില്‍ ബീഹാര്‍ സ്വദേശികളായ അച്ഛനും മകനും കസ്റ്റഡിയില്‍. സുനില്‍ യാദവ് (48) മകന്‍ അശോക് (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഡോക്‌ടേഴ്‌സ് ടവറിന്റെ ഉടമ ഡോ. ജോര്‍ജ്ജിന്റെ ഓഫീസില്‍നിന്നും 1,28,000 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
















