ചങ്ങനാശ്ശേരി: റെയില്‍വേസ്റ്റേഷനില്‍നിന്ന യുവാവിനു വെട്ടേറ്റു. ആനന്ദാശ്രമം സ്വദേശി സാജനാ(21)ണ് വെട്ടേറ്റത്. രാത്രി ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപത്താണ് ആക്രമണമുണ്ടായത്. അക്രമിക്കാന്‍ വരുന്നതുകണ്ട് ഓടിയ യുവാവിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു. ഇടതുകാലിനും ഇടതു കൈക്കും വെട്ടേറ്റ സാജനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മോര്‍ക്കുളങ്ങര സ്വദേശികളായ രതീഷ്, ബിജീഷ് എന്നിവര്‍ക്കെതിരെ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
















