Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ വരുമാന നഷ്ടം”: എരുമേലിയില്‍ യൂണിയന്‍ സമ്മേളനത്തിന് ജീവനക്കാരുടെ കൂട്ട അവധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 10:59 pm IST
inKottayam

എരുമേലി: കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടം വരുത്തി സിഐടിയു യൂണിറ്റ് സമ്മേളനത്തിനായി ജീവനക്കാരുടെ കൂട്ട അവധി. എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ ഇന്നലെയാണ് സംഭവം. സിഐടിയു നേതൃത്വം നല്‍കുന്ന കെഎസ്ടിഇയുവിന്റെ എരുമേലി യൂണിറ്റ് സമ്മേളനത്തിനായാണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്തത്.

37 ബസുകളുള്ള എരുമേലിയില്‍ 31 സര്‍വ്വീസുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 15 സിഐടിയു ഡ്രൈവര്‍മാരും അനുബന്ധ കണ്ടക്ടര്‍മാരും മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരുമടക്കമാണ് അവധിയെടുത്തത്. ഡ്രൈവര്‍മാരെ കൂടാതെ സാധാരണ ലീവുള്ള മൂന്നുപേരും ദീര്‍ഘനാളത്തെ ലീവുള്ള 3 പേരുമുള്‍പ്പെടെ 21 ഡ്രൈവര്‍മാരാണ് ലീവിലുള്ളത്. എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് പകരമായി ഓടുന്ന ടേക്ക് ഓവര്‍-ഓര്‍ഡിനറി അടക്കം 10 സര്‍വ്വീസുകള്‍ അയച്ചുവെങ്കിലും ജീവനക്കാരുടെ അവധിയുടെ പേരില്‍ 21 സര്‍വ്വീസുകളാണ് മുടങ്ങിയത്.

എരുമേലി കെഎസ്ആര്‍ടിസി സെന്ററില്‍ മികച്ച വരുമാനം ലഭിക്കുന്ന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിലൂടെ ഇന്നലെ മാത്രം രണ്ടുലക്ഷത്തിലധികം രൂപയുടെ വരുമാന നഷ്ടമാണുണ്ടായിരിക്കുന്നത്. അംഗീകൃത ട്രേഡ്‌യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ രേഖാമൂലം അവധി ആവശ്യപ്പെട്ടാല്‍ അവധി നല്‍കണമെന്നാണ വ്യവസ്ഥ. എന്നാല്‍ അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകരം സര്‍വ്വീസ് നടത്താന്‍ മറ്റ് ജീവനക്കാരെ നിയമിക്കേണ്ടത് ഐസിയോ എടിഒയാണ്. അവധി ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് മുഴുവനും ഐസി അവധി നല്‍കിയെങ്കിലും സര്‍വ്വീസിനായി ജീവനക്കാരെ നിയമിക്കാതിരിക്കുന്നതാണ് സര്‍വ്വീസുകള്‍ മുടങ്ങാന്‍ കാരണമായത്. എന്നാല്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടേയും കുറവുമൂലം മറ്റ് നിരവധി സര്‍വ്വീസുകള്‍ എരുമേലിയില്‍ മുടങ്ങിയിട്ട് മാസങ്ങളായി. ഇക്കാര്യവും ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 18ഓളം ഡ്രൈവര്‍മാരും അത്രതന്നെ കണ്ടക്ടര്‍ എന്നിവരുടെ കുറവുള്ളപ്പോഴാണ് സിഐടിയുക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് കെഎസ്ആര്‍ടിസിയെ വന്‍നഷ്ടത്തിലേക്ക് തള്ളിവിട്ടത്.

ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്ക് എന്നീ മൂന്നു വിഭാഗങ്ങളുടെ ഓഫീസര്‍മാര്‍ മൂന്നുപേരായതിനാല്‍ ജീവനക്കാരുടെ യൂണിയന്‍ ജീവനക്കാര്‍ തമ്മിലുള്ള ശത്രുത അടക്കം പ്രതിസന്ധികളും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് ജീവനക്കാര്‍തന്നെ പറയുന്നത്. ഓണാഘോഷത്തിരക്ക് കണക്കിലെടുത്ത് തിരക്ക് കൂടുന്ന സമയത്ത് ജീവനക്കാര്‍ കൂട്ട അവധിയെടുത്തതും കെഎസ്ആര്‍ടിക്ക് വന്‍നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

സിഐടിയു യൂണിയന്‍ സമ്മേളനത്തിന്റെ പേരില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുക്കുന്നത് ആദ്യമല്ലെങ്കിലും ഇത്രയേറെ സര്‍വ്വീസുകള്‍ മുടങ്ങുന്നത് ആദ്യമാണ്. എന്നാല്‍ 150ലധികം വരുന്ന ജീവനക്കാരുള്ള എരുമേലി കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ കുറവുമൂലം ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. സിഐടിയു ജീവനക്കാരുടെ കൂട്ട അവധി വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

India

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

India

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

പുതിയ വാര്‍ത്തകള്‍

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.