പാലാ: എന്റെ തീരം എന്റെ വെള്ളം എന്ന സന്ദേശവുമായി സെപ്റ്റംബര്‍ ഒന്നിന് പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളേജ് മീനച്ചിലാര്‍ദിനം ആചരിക്കുന്നു. 500 കുട്ടികളും 25 അദ്ധ്യാപകരും ഭരണങ്ങാനം വട്ടോളിക്കടവ് പാലം ഭാഗത്ത സമ്മേളിച്ച് മീനച്ചിലാര്‍ സംരക്ഷണ പ്രതിജ്ഞ എടുക്കും.
കോളേജിലെ എന്‍എസ്എസ് യൂണിറ്റ്, എന്‍കോണ്‍ ഗ്രീന്‍ ക്ലബ്, സോഷ്യല്‍ സര്‍വ്വീസ് സെല്‍, കോട്ടയം ജില്ലാ പഞ്ചായത്ത്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്, മീനച്ചിലാര്‍ സംരക്ഷണ സമിതി, മീനച്ചിലാര്‍ പുനര്‍ജനി കര്‍മ്മ സമിതി, മീനച്ചിലാര്‍ റെസ്റ്റൊറേഷന്‍ കമ്മറ്റി തുടങ്ങിയവരുമായി സഹകരിച്ചാണ് കോളേജ് മീനച്ചിലാര്‍ദിനം ആചരിക്കുന്നത്.
കോളേജ് ചെയര്‍മാന്‍ മോണ്‍സിഞ്ഞോര്‍ ഫിലിപ്പ് ഞരളക്കാട്ട്, മാനേജര്‍ ഫാ. ഡോ. ജോസഫ് മലേപ്പറമ്പില്‍, ഡോ. പി.ജെ. ജോര്‍ജ്ജ്, ഡോ. സി.ജെ. ജോസഫ്, ഫാ. ജോസ് തറപ്പേല്‍, പ്രൊഫ. പി.വി. വര്‍ക്കി, പ്രൊഫ. ബി.എ. ബെന്‍കിം, നിര്‍മ്മല ജിമ്മി, റോസിലി സിറിയക്, ഡോ. എസ്. രാമചന്ദ്രന്‍, ഡോ. രാജു ഡി. കൃഷ്ണപുരം, എബി ഇമ്മാനുവേല്‍, പ്രൊഫ. കെ.പി. ആഗസ്തി, ഇ.പി. കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















