മുണ്ടക്കയം: വനവാസി കുടിലുകളില്‍ പുതു വസ്ത്രങ്ങളും സഹായവുമെത്തിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍.കോരുത്തോടിനടുത്ത് മുക്കുഴി വനത്തിനുളളില്‍ വനവാസി കേന്ദ്രത്തിലെ കുടിലുകളിലാണ് ഓണ വരവറിയിച്ചു മുണ്ടക്കയം അക്ഷരകോളേജ് വിദ്യാര്‍ത്ഥികള്‍ എത്തി സഹായം നല്‍കിയത്.
പാര്‍ശ്വവല്‍ക്കരിക്കപെട്ടവരുടെ പ്രയാസങ്ങള്‍ നേരില്‍ ബോധ്യപെടുകയെന്ന ലക്ഷ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ വനത്തിലെത്തിയത്. വനവാസി വിഭാഗത്തില്‍പെട്ടപതിനഞ്ചുകുടുംബങ്ങള്‍ ഇവിടെ പട്ടിണിയിലും അന്തിയുറങ്ങാന്‍ വീടില്ലാതെയും വിഷമിക്കുകയാണ്. ഇത് കേട്ടറിഞ്ഞാണ് വിദ്യാര്‍ഥികള്‍ ഉള്‍ വനത്തിത്തില്‍ സഹായവുമായി എത്തിയത്.സഹപാഠികളോടും അധ്യാപകരില്‍ നിന്നും സ്വരൂപിച്ച പുതു വസ്ത്രങ്ങള്‍ ആദിവാസി കുടിലുകളിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ സുജാ നൗഷാദ് കൈമാറി.
ആദീവാസി ഊരുമൂപ്പന്‍ അയ്യപ്പന്‍, ഫോറസ്റ്റ് ഗാര്‍ഡും മുന്‍ പഞ്ചായത്തംഗവുമായ സിബല്‍മോന്‍ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു.
















