കോട്ടയം: വിഎച്ച്പിയുടെ ആഭിമുഖ്യത്തില്‍ സമൂഹഉപാകര്‍മ്മപരിപാടി 28,29 തീയതികളില്‍ തിരുനക്കര ശ്രീകൃഷ്ണസ്വാമി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഹിന്ദുക്കള്‍ക്കും ഉപനയനത്തിനും വേദപഠനത്തിനും ക്ഷേത്രപൂജാദികര്‍മ്മങ്ങള്‍ക്കും അധികാരമുണ്ടെന്ന പ്രമാണത്തെ ആസ്പദമാക്കിയാണ് വിഎച്ച്പി അര്‍ച്ചക് പുരോഹിത് വിഭാഗം ഉപനയനവും ഉപാകര്‍മ്മവും നടത്തുന്നത്. എല്ലാ ഗ്രാമങ്ങളിലും ക്ഷേത്രപൂജാരിമാരുടെ സേവനം ലഭ്യമാക്കുകയെന്നതാണ് അര്‍ച്ചക് പുരോഹിത് വിഭാഗത്തിനറെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂജപഠന ക്ലാസ്സുകള്‍ നടത്തുന്നതോടൊപ്പം എറണാകുളം പാവക്കുളം ക്ഷേത്രഓഡിറ്റോറിയത്തില്‍ ഉപരിപഠന ക്ലാസ്സുകളും നടത്തുന്നുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ജി. രാമചന്ദ്രന്‍ നായര്‍, പ്രഭാരി പി.കെ. ഭാസ്‌കരന്‍, പ്രമുഖ് ശശി പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
















