പൂഞ്ഞാര്‍: ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തടികളും മറ്റ് ചപ്പുചവറുകളും വന്നടിഞ്ഞ് പൂഞ്ഞാര്‍ കാവുംകടവ് പാലത്തിന് ഭീഷണിയായി.
പനച്ചിപ്പാറ മണിയംകുന്ന് റോഡില്‍ മീനച്ചിലാറിന് കുറുകെയുള്ള പാലത്തിന്റെ തൂണുകളിലാണ് ചപ്പുചവറുകള്‍ ഭീമാകാരമായി കുന്നുകൂടിയിരിക്കുന്നത്. കരിങ്കല്‍ തൂണുകലുടെ ചുവടുഭാഗം കാലപ്പഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലാണ്. അറ്റകുറ്റ പണികള്‍ ചെയ്യാതെ ബലക്ഷയം ബാധിച്ചിരിക്കുന്ന തൂണുകളില്‍ തടികളും ചപ്പുചവറുകളും അടിഞ്ഞുകൂടിയിരിക്കുന്നതു മൂലം പാലം അപകടാവസ്ഥയിലായിരിക്കുകയാണ്. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















