ഇത്തിത്താനം: ഇത്തിത്താനം പബഌക് ലൈബ്രറി കേരള നേറ്റീവ് ബോള്‍ ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഖില കേരള നാടന്‍ പന്തുകളി മത്സരം 22 മുതല്‍ ഇളങ്കാവ് ദേവസ്വം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും.
കമ്പംമെട്ട്, പാമ്പാടി, മീനടം, അഞ്ചേരി, പാറമ്പുഴ, കുഴിമറ്റം, പുതുപ്പള്ളി, വെള്ളൂര്‍ തുടങ്ങി 26 പ്രബല ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കും. വിജയികള്‍ക്ക് എവറോളിംഗ് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കും.
മുതിര്‍ന്ന താരങ്ങളെ ആദരിക്കല്‍, ജീവകാരുണ്യ പ്രവരത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടനമത്സരത്തില്‍ കമ്പംമെട്ട് ടീം വെള്ളൂര്‍ സെവന്‍സിനെ നേരിടും.
















