Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുപ്രീംകോടതി വിധി വിരല്‍ചൂണ്ടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 09:51 pm IST
in Vicharam

സംവരണത്തിന്റെ മാനദണ്ഡം ജാതി മാത്രമല്ല,സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണമെന്നുമുള്ള സുപ്രീംകോടതിവിധി നമ്മുടെ നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അസമത്വം ഒരു പരിധിവരെ പരിഹരിക്കാന്‍ ഉതകുന്നതായിരിക്കുമെന്ന് പ്രത്യാശിക്കാം. സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നത് ജനായത്ത ഭരണസമ്പ്രദായത്തിന്റെ വൈകല്യംകൊണ്ടാണ്.

ഭരണഘടന നിലവില്‍വന്നശേഷം രണ്ടോ മൂന്നോ പതിറ്റാണ്ടുകഴിഞ്ഞ് സമൂഹത്തില്‍നിന്നും ഒഴിച്ചുവിടേണ്ട ജാതി-മത സംവരണം വോട്ടുബാങ്ക് ലക്ഷ്യംവെച്ചും ധനത്തോടുള്ള ആര്‍ത്തിയുംമൂലം ഇപ്പോഴും ശക്തമായി നിലനിര്‍ത്തുന്നു എന്നുമാത്രമല്ല സംവരണത്തിന്റെ വ്യാപ്തി പുതിയതലങ്ങളിേലക്കും വ്യാപിപ്പിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു. ഭാരതത്തില്‍ എട്ടൊന്‍പത് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജാട്ട് വിഭാഗക്കാര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം കൊടുക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലാണ് സംരവരണത്തിന്റെ മാനദണ്ഡം ജാതി മാത്രമല്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യത്തിനുമുമ്പ് ജാതിയും ഉപജാതിയുമായി എണ്ണിയാലൊടുങ്ങാത്ത ജാതീയസംഘടനകള്‍ നിലനിന്നിരുന്നു. അതൊക്കെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിഭജനമായിരുന്നു. അന്ന് തൊട്ടുകൂടായ്‌മയും നിലനിന്നിരുന്നു. അത് ആ കാലഘട്ടത്തിന്റെ രീതിയായിരുന്നു.

എങ്കിലും 1936 മുതല്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തതുമുതല്‍ തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും സമൂഹത്തില്‍നിന്ന് മാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. ഭാരതം സ്വതന്ത്രമാവുകയും ഭരണഘടന നിലവില്‍വരികയും ചെയ്തപ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങളും സമൂഹത്തില്‍ ഉണ്ടായി.

ജാതിവിവേചനം ഇല്ലാതാക്കാന്‍ ജാതിയെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഭരണഘടനാശില്‍പി അംബേദ്ക്കര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ധരിക്കാന്‍ ജാതിയിലധിഷ്ഠിതമായ സംവരണമാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. അപ്പോഴും അദ്ദേഹം പറയുന്നുണ്ട് ഈ ജാതി എന്നത് ഉപയോഗപ്രദമായ പ്രവര്‍ത്തനത്തില്‍നിന്ന് ആളുകളെ അകറ്റുന്ന, തളര്‍ത്തുന്ന, അശക്തരാക്കുന്ന വ്യവസ്ഥയാണെന്ന്.

അതുകൊണ്ട് ഒരു താല്‍ക്കാലിക സംവിധാനമായിട്ടായിരുന്നു അസ്പൃശ്യരെ ഉദ്ധരിക്കാന്‍ ജാതി അധിഷ്ഠിത സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഈ സംവരണം എത്രനാള്‍ തുടരണമെന്ന് ക്ലിപ്തപ്പെടുത്താത്തതുകൊണ്ട് മാറിമാറി വരുന്ന ഭരണക്കാര്‍ ഈ ജാതിസംവരണനയം വോട്ടുബാങ്ക് ലക്ഷ്യംവച്ച് നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍തന്നെ സംവരണസമുദായങ്ങള്‍ വളരെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. അതുകൊണ്ട് ജാതിസംവരണം നിര്‍ത്തലാക്കേണ്ടതിനുപകരം ജാട്ടുകള്‍ക്കുകൂടി സംവരണം നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭവിഷ്യത്ഫലമാണ് യുപിഎ അനുഭവിക്കുന്നത്. മേല്‍ത്തട്ട് പരിധി ഉയര്‍ത്തുന്നതും അശരണരെ ഉയര്‍ത്താനല്ല.

ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ഇവയില്‍ അധിഷ്ഠിതമാണ് നമ്മുടെ രാജ്യം എന്നു പറയുന്നുണ്ടെങ്കിലും ഭരണചക്രം തിരിച്ചിരുന്നത് ഒരുപിടി സമ്പന്നരും മതമേധാവികളും ഉപദേശിച്ചതനുസരിച്ചായിരുന്നു. അവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും അനുകൂലമായ ഒരു കാലാവസ്ഥ സൃഷ്ടിക്കലാണ് ജാതി സെന്‍സസ് 2012 കൊണ്ട് ഉദ്ദേശിച്ചത്.

സ്വാതന്ത്ര്യം കിട്ടി ഷഷ്ഠിപൂര്‍ത്തിയാഘോഷിച്ചിട്ടും മത-ജാതി വ്യവസ്ഥകള്‍ അവസാനിപ്പിക്കാതെ രാഷ്‌ട്രീയപാര്‍ട്ടികളും മതമേധാവികളും ചേര്‍ന്ന് വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ജാതിവ്യവസ്ഥ തുടര്‍ന്നും നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ല. സച്ചാര്‍കമ്മീഷന്‍ നിഗമനങ്ങളില്‍കൂടെ മുസ്ലിം സമൂഹത്തിലെ മൊത്തം ജനങ്ങളും ദരിദ്രരാണന്ന് നിഗമനത്തില്‍ ഖജനാവിന്റെ ഭൂരിഭാഗവും അവരിലെ സമ്പന്നര്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു.

അതുപോലെ ഭാരതത്തിലുള്ള മുഴുവന്‍ ജനസമൂഹത്തിനെയുംകൊണ്ട് എണ്ണത്തിന്റെ കണക്കുപറയിച്ച് യഥാര്‍ത്ഥ അവകാശികളെ മാറ്റിനിര്‍ത്തി അതതു സമുദായത്തിന്റെ ഉന്നതശ്രേണികളില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം തട്ടിയെടുക്കാനും അവരില്‍തന്നെ അധികാരം സ്ഥാപിച്ചെടുക്കാനുള്ള ഒരു കുറുക്കുവഴിയാണ് ഈ ജാതി സെന്‍സസ്. ഇതിനൊക്കെ ചെലവഴിച്ച ധനംകൊണ്ട് വല്ല വ്യവസായശാലകള്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ നാട് കുറെക്കൂടി പുരോഗമിക്കുമായിരുന്നു.

17-3-15 ലെ സുപ്രീംകോടതിവിധി വിരല്‍ചൂണ്ടുന്നത് സാമ്പത്തിക സംവരണം എന്ന ആശയത്തിലേക്കാണ്. അഞ്ചുപതിറ്റാണ്ടിന് മുമ്പുതന്നെ ഭാരത കേസരി മന്നത്ത് പത്മനാഭന്‍ ഉയര്‍ത്തിയ ‘സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തില്‍’ എന്ന ആശയം സാക്ഷാല്‍ക്കരിക്കട്ടെ! സംവരണ വ്യവസ്ഥ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഏകലവ്യനും വ്യാസനും അംബേദ്ക്കറുമൊക്കെ ഉന്നതിയില്‍ എത്തിയത്.

എസ്. രാധാകൃഷ്ണപിള്ള, ഓച്ചിറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.