Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ടൂറിസം വികസനത്തിന് ഒരു കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 10:20 pm IST
in Vicharam

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിന്റെ ടൂറിസം വെബ്‌സൈറ്റിന് ഇപ്പോള്‍ മികച്ച ഉള്ളടക്കത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ വെബ്‌രത്‌നപുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ഉള്ളടക്കത്തിനുള്ള ഗോള്‍ഡന്‍ ഐക്കണ്‍ പുരസ്‌കാരമാണ് കേരളം നേടിയെടുത്തത്. ന്യൂദല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രിയാണ് പുരസ്‌കാരം നല്‍കിയത്. കേരളം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനില്‍ ഒന്നായത് കേരളം സന്ദര്‍ശിക്കുന്ന സ്വദേശ-വിദേശ വിനോദസഞ്ചാരികളുടെ എണ്ണവും വിനോദസഞ്ചാരത്തില്‍നിന്ന് ലഭിക്കുന്ന ആദായവുംകൊണ്ടാണ്.

കേരളത്തില്‍ വിവിധതരം ടൂറിസമാണ് വികസിക്കുന്നത്. സ്ഥലസന്ദര്‍ശനം, ആയുര്‍വേദ ടൂറിസം, മെഡിക്കല്‍ ടൂറിസം, റൂറല്‍ ടൂറിസം മുതലായവയാണ് ടൂറിസ്റ്റു സന്ദര്‍ശന അജണ്ടയിലുള്ള സ്ഥലങ്ങള്‍. നേരത്തെ 51 ലക്ഷം വിനോദസഞ്ചാരികള്‍ മാത്രം വന്നിരുന്ന കേരളത്തില്‍ 2011 ല്‍ 121 ലക്ഷം വിനോദസഞ്ചാരികളാണെത്തിയത്. കേരള ടൂറിസത്തിന് പുരസ്‌കാരങ്ങള്‍ പുതുമയല്ല. ബെസ്റ്റ് ടൂറിസം സ്റ്റേറ്റ് അവാര്‍ഡ്, ബെസ്റ്റ് ഇക്കോ ഫ്രണ്ട്‌ലി ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് മുതലായവയ്‌ക്കുപുറമെ നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ കേരളത്തെ ലോകത്തിലെ തന്നെ 12 സ്വര്‍ഗ്ഗങ്ങളില്‍ ഒന്ന് എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്. നല്ല വെബ് സൈറ്റിനുള്ള പുരസ്‌കാരം ഇതിനുമുന്‍പും കേരളത്തിന് ലഭിച്ചിട്ടുണ്ട്.

വിനോദസഞ്ചാര വികസനംമൂലം തൊഴില്‍ ലഭ്യതയും വര്‍ധിക്കുന്നു. 12 ലക്ഷം ഈ രംഗത്ത് മുടക്കിയാല്‍ അതുല്‍പ്പാദിപ്പിക്കുന്നത് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങളാണ്. 2030- ഓടെ ഇത് 12.9 ശതമാനം വര്‍ധിച്ച് 389 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രവചനമുണ്ട്. ടൂറിസം ചൈനയുടെ ജിഡിപിയുടെ 8.6 ശതമാനമാണെങ്കില്‍ ഇന്ത്യയുടേത് 4.5 ശതമാനമാണ്. ഇത് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ 28.5 ശതമാനമാണ്.

കേരളത്തിന്റെ ആകര്‍ഷണീയത അത് സഹ്യാദ്രിയ്‌ക്കും അറബിക്കടലിനുമിടയില്‍ അതീവ പ്രകൃതിരമണീയമായ സംസ്ഥാനമാണെന്നതാണ്. പ്രകൃതിയുടെ വരദാനമായി ലഭിച്ച സ്വര്‍ഗങ്ങളില്‍ ഏറ്റവും മഹനീയം. ഇപ്പോള്‍ കേരള ടൂറിസം വെബ്‌സൈറ്റിന് കിട്ടിയ ഈ അവാര്‍ഡ് ടൂറിസം വകുപ്പിന് കൂടുതല്‍ ഭാവനാപൂര്‍ണമായ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കാനും അതുവഴി കേരള വിനോദ സഞ്ചാര മേഖലാവികസനത്തിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനും വഴിയൊരുക്കും.

കേരളത്തില്‍ നല്ലൊരു ശതമാനം വിനോദസഞ്ചാരികള്‍ കര്‍ക്കിടക മാസത്തില്‍ ആയുര്‍വേദ ചികിത്സ തേടിയും എത്തുന്നുണ്ട്. അവര്‍ അടുത്ത കൊല്ലത്തേയ്‌ക്കുള്ള ചികിത്സാ സമയം നേരത്തെ ബുക്ക് ചെയ്യുന്നുമുണ്ട്. ഇതുമൂലം പ്രസിദ്ധ ചികിത്സാ കേന്ദ്രങ്ങളായ നാഗാര്‍ജുന, ഒല്ലൂരിലെ ആയുര്‍വേദ കേന്ദ്രം മുതലായവ നാട്ടുകാര്‍ക്ക് ഇപ്പോള്‍ ലഭ്യമല്ലാത്ത അവസ്ഥ പോലുമുണ്ട്.

അലോപ്പതി ടൂറിസവും ഇവിടെ വികസിക്കുന്നുണ്ട്. അതിനുള്ള കാരണം ഇവിടുത്തെ ചികിത്സ ഗുണമേന്മയില്‍ വളരെ മെച്ചപ്പെട്ടതായതാണ്. ആശുപത്രികളില്‍ അവര്‍ക്ക് ലഭിക്കുന്ന പരിഗണനയും ഇതിന് കാരണമാണ്. കേരള ജനതയുടെ സാക്ഷരതയും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും വിദേശികളുടെ കേരളത്തിലെ താമസവും ചികിത്സയും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. ഇപ്പോള്‍ ബേക്കല്‍ ടൂറിസം പദ്ധതിയും ടൂറിസം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത് ടൂറിസം വികസനത്തിനുപകരിക്കും.

ബേക്കലിലേക്കുള്ള എയര്‍ സ്ട്രിപ്പ് പദ്ധതിയ്‌ക്ക് 60 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള സര്‍വേയ്‌ക്ക് 20 കോടിയും. പക്ഷെ കേരളത്തില്‍ സര്‍വസാധാരണമായപോലെ ഈ സര്‍വേയനുസരിച്ചും കാര്യങ്ങള്‍ നടക്കുന്നില്ല. ബേക്കല്‍ ടൂറിസം എയര്‍ മാപ്പില്‍ സ്ഥാനംനേടിയാല്‍ അത് ബേക്കലിന്റെ പുനര്‍ജന്മമായിരിക്കും. ഭാരതത്തിലും കേരളത്തിലും ടൂറിസം വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ച തത്സമയ വിസ സൗകര്യം അത്യധികം പ്രചോദനകരവും പ്രയോജനകരവുമാകും. ഇതിനുമുന്‍പ് കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ ഒന്നും പരിഗണിക്കാതെപോയ ഈ നൂതനാശയം ഭാരതത്തിന്റെ വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കും എന്നുമാത്രമല്ല, തൊഴില്‍രഹിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുകയും ചെയ്യും എന്നു പ്രതീക്ഷിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.