Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സര്‍ക്കാര്‍ ഡോക്ടര്‍മാരോട് എന്തിനീ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 09:55 pm IST
inVicharam

യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരാതിരിക്കുന്നത് ഇന്ന് സാധാരണയാണ്. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും ആ പ്രഖ്യാപനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഈ പ്രഖ്യാപനം ഭരണപക്ഷ-പ്രതിപക്ഷ പോരില്‍ മാത്രം ശ്രദ്ധപതിപ്പിക്കുന്ന  കാബിനറ്റിനോ സാമാജികര്‍ക്കോ ഇല്ല. ജനപ്രതിനിധികള്‍ സ്വന്തം പ്രതിനിധികളായി പ്രായംമറന്ന് കടിഞ്ഞാണില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികളുടെ നിലവാരത്തിലേയ്‌ക്ക് താഴുന്നതുകണ്ട്

മലയാളികള്‍ ലോകമെങ്ങും ലജ്ജിച്ച് തലതാഴ്‌ത്തുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം പ്രഖ്യാപിക്കാത്തതിനെത്തുടര്‍ന്ന് ആയിരത്തോളം ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പില്‍ നിന്നും വിരമിക്കുകയാണ്. ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും പണസമ്പാദനം ലഭ്യമാക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധലഭിക്കുന്നില്ലെന്നിരിക്കെ അവരുടെ അഭാവം സൃഷ്ടിക്കാന്‍ പോകുന്ന ആരോഗ്യപ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് ചിന്തിക്കാനോ അതിനാവശ്യമായ ഉത്തരവിറക്കാനോ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഈ സര്‍ക്കാരിന് സമയമില്ല.

പിഎസ്‌സി പട്ടികയില്‍ നിന്നും അഡൈ്വസ് മെമ്മോ നല്‍കിയിട്ടും ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാന്‍ വിമുഖരാണ്. ഇവരില്‍ 35 ശതമാനം ജോലിയില്‍ ചേര്‍ന്നപ്പോള്‍ ബാക്കി 65 ശതമാനം പേരും ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിലും ആഗ്രഹിക്കുന്ന ജില്ലയില്‍ നിയമനം ലഭിക്കാതിരുന്നതിനാലും ജോലിയില്‍നിന്നും വിട്ടുനില്‍ക്കുന്നു.

ഇപ്പോഴത്തെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ഉള്‍പ്പെടെ ഒരുവര്‍ഷം സര്‍വീസ് നീട്ടിക്കൊടുത്തെങ്കിലും വളരെയധികം ഡോക്ടര്‍മാര്‍ 56 വയസ്സില്‍ വിരമിക്കേണ്ട ഗതികേടിലാണ്. പിഎസ്‌സി നടപടികള്‍ നീളുന്നതുകൊണ്ടും ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്ന 2015  മാര്‍ച്ചില്‍ അറുന്നൂറോളം ഡോക്ടര്‍മാരാണ് വിരമിക്കുക. കേരളം ഇന്ന് രോഗാതുരമാണ്. പകര്‍ച്ചപ്പനി, കുരങ്ങുപനി തുടങ്ങി പലവിധ പനികളും കേരളത്തില്‍ വ്യാപിക്കുകയാണ്. ആദിവാസി മേഖലയില്‍ ഡോക്ടര്‍മാരുടെ അഭാവംമൂലം മരണങ്ങളും സംഭവിക്കുന്നുണ്ട്.

കുടിവെള്ളം മലിനമായതും കാലാവസ്ഥാ വ്യതിയാനവും അസഹനീയമായ ചൂടും ജലക്ഷാമവും എല്ലാം നിലനില്‍ക്കുമ്പോള്‍ സാംക്രമിക രോഗങ്ങള്‍ പരക്കുക സ്വാഭാവികമാണല്ലോ. ആരോഗ്യസ്ഥിതി ഇത്ര രൂക്ഷമായിട്ടും മരുന്നുക്ഷാമം കേരളത്തെ വലയ്‌ക്കുന്നു. കാരുണ്യയില്‍ മാസങ്ങളായി അവശ്യമരുന്നുകള്‍പോലും ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. സ്വകാര്യ മരുന്നുകടയിലെ മരുന്നുവില പട്ടിണിപ്പാവങ്ങള്‍ക്ക് താങ്ങാനാകുന്നതല്ല. പക്ഷെ കാരുണ്യഫാര്‍മസിയില്‍ നിന്നും  കാന്‍സറിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമല്ല. വൃക്കരോഗികള്‍ സ്ഥിരമായി ഉപയോഗിക്കേണ്ട മരുന്നുകള്‍ക്ക് സ്വകാര്യകടക്കാരെ ആശ്രയിക്കുമ്പോള്‍ 290 രൂപ വിലയുള്ള അവയ്‌ക്ക് കൊള്ളവില ഈടാക്കുന്നു.

സര്‍ക്കാര്‍ ഏജന്‍സികള്‍ കേരളത്തിലുണ്ടെങ്കിലും അത് കാരുണ്യയോ നീതിസ്റ്റോറോ പോലെ ഉപകാരപ്രദമാകുന്നില്ലെങ്കില്‍ ജനങ്ങളുടെ ആരോഗ്യാവസ്ഥ കൂടുതല്‍ ശോചനീയമാകും. വേനല്‍ക്കാല രോഗങ്ങള്‍ പടരുകയാണ്. ജില്ലാ ഡ്രഗ് ഹൗസ് വഴി ഏഴുശതമാനം വിലക്കുറവിനാണ് കാരുണ്യയ്‌ക്ക് മരുന്നുകള്‍ നല്‍കുന്നത്. കാരുണ്യ മരുന്ന് വാങ്ങിയ വകയില്‍ കൊടുക്കാനുള്ള കുടിശിക നല്‍കാത്തതാണ് മരുന്നുവിതരണം നിലയ്‌ക്കാന്‍ കാരണം. ഒന്‍പതു കാരുണ്യ ഫാര്‍മസികളുമായി തുടങ്ങിയ പദ്ധതിയില്‍ ഇപ്പോള്‍ 34 ഫാര്‍മസികളുണ്ടെങ്കിലും മരുന്നില്ലാതെ ജനം സ്വകാര്യ ഏജന്‍സികളെ സമീപിക്കുമ്പോള്‍ ജനോപകാരപ്രദമായ കാരുണ്യ ഫാര്‍മസികള്‍ പ്രതിസന്ധിയിലാകുന്നു.

സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചെന്നും ഇല്ലെന്നും അവകാശവാദങ്ങള്‍ ഉയരുമ്പോള്‍, അഴിമതിയാരോപിതനായ ധനമന്ത്രിക്കെതിരെ പ്രതിഷേധം കത്തുമ്പോള്‍ നേരിയ മാര്‍ജിനില്‍ ഭരണം കയ്യാളുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏകലക്ഷ്യം കാലാവധി തീരുന്നതുവരെ ഭരിക്കുക എന്നുമാത്രമാണ്. ഭരണം ജനോപകാരപ്രദമാകുന്നുണ്ടോ എന്ന് ചിന്തിക്കാന്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സമയവും സാവകാശവുമില്ല. ‘കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ ആകുന്ന ഈ സര്‍ക്കാരിന് ജനങ്ങളോ അവരുടെ ആവശ്യങ്ങളോ ഒരു പ്രശ്‌നമല്ല. മരുന്നില്ലാതെ രോഗികള്‍ വലയുമ്പോള്‍ ഇനിയും തെരഞ്ഞെടുപ്പ് നേരിടേണ്ടതാണെന്ന് ജനപ്രതിനിധികള്‍ ഓര്‍ത്താല്‍ നന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.