Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ആചാരങ്ങള്‍ നന്മയ്‌ക്ക് വേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 08:38 pm IST
inSamskriti

യദൃദാചരതി ശ്രേഷ്ഠഃ തത്തദേവേതരോജനാഃ

സ യദ് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ

ശ്രേഷ്ഠന്മാര്‍ ആചരിക്കുന്നതെന്താണോ അതുതന്നെ മറ്റു ജനങ്ങള്‍ അനുശാസിക്കുന്നു. ശ്രേഷ്ഠന്മാര്‍ ഉണ്ടാക്കുന്ന പ്രമാണമാണ് ലോകജനത അംഗീകരിക്കുന്നതും അനുഷ്ഠിക്കുന്നതും. ശാസ്ത്രീയ വിശകലനത്തിലൂടെ പണ്ഡിതന്മാരാണ് സദാചാരത്തിന് കാലാകാലങ്ങളില്‍ നിര്‍വചനം നല്‍കേണ്ടത്. സദാചാരാനുഷ്ഠാനത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കണം.

ആചാരാത് ലഭതേഹ്യായുഃ ആചാരാത് ലഭതേ ധനമക്ഷയ്യം

ആചാരാത് ലഭതേ സുപ്രജാഃ ആരോഗ്യമുത്തമം ച ലഭതേ

ആയുസ്സും ധനവും നല്ല സഹപ്രവര്‍ത്തകരും ആരോഗ്യവും ലഭിക്കുന്നതിന് സദാചാരാനുശാസനം സഹായിക്കുന്നു. ഈ വരികളില്‍ നിറഞ്ഞിരിക്കുന്നത്. ഭൗതികജീവിതത്തിലധിഷ്ഠിതമായ നന്മയാണ് ആചാര്യലക്ഷ്യമെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ്. മോക്ഷം എന്ന പദം ഇതില്‍ ഉപയോഗിച്ചിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആചാരവിശകലനമാണ് പരിശോധിക്കേണ്ടത്.

അനാചാരങ്ങള്‍: ദേശത്തിനും കാലത്തിനും യോഗ്യമല്ലാത്തതും ഒരുവിധ സദ്ഫലങ്ങളും ശാശ്വതമായി നല്‍കാത്തതുമായ ആചാരങ്ങളാണ് അനാചാരങ്ങള്‍. പുരാതനകാലത്ത് പ്രസക്തിയുണ്ടായിരുന്നതാകാമെങ്കിലും സമകാലീന പ്രസക്തിയില്ലാതായാല്‍ അവ അനാചാരങ്ങളായി മാറുന്നു. പൂച്ച വിലങ്ങനെ ഓടുന്നതും കാലന്‍ കോഴി കൂവുന്നതും കാക്ക ദീനമായി കരയുന്നതുമെല്ലാം അശുഭമാണെന്ന് വിശ്വസിക്കുന്നത്, ആധുനിക കാലഘട്ടത്തില്‍ അന്ധവിശ്വാസമാണെന്ന് പറയാതെ വയ്യ. ഇത് അനാചാരത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു.

ദുരാചാരങ്ങള്‍: വ്യക്തി ക്കും സമൂഹത്തിനും ദുഷ്ഫലങ്ങളുളവാക്കുന്നതും അതേസമയം അന്ധമായി ആചരിച്ചുപോരുന്നതുമായ ചില ആചാരങ്ങളുണ്ട്, ഇവ മനുഷ്യന് മാസികവും ശാരീരികവുമായ തിക്തഫലങ്ങളുളവാക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണയുടെയും അന്ധവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ദുരാചാരങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നതും ആവിര്‍ഭവിക്കുന്നതും. വര്‍ണാടിസ്ഥാനത്തിലുള്ള അയിത്താചരണം, ദുരാചാരമാണ്. മൃഗബലി, കോഴിവെട്ട് ഇതെല്ലാം ആത്മീയതയുടെ പേരില്‍ നടത്തുന്നതും ദുരാചാരമാണ്.

ആചാരങ്ങളുടെ സ്രോതസ്സ്: ജനനം മുതല്‍ മരണംവരെ വ്യക്തികളനുഷ്ഠിക്കുന്ന അഥവാ അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളുടെ ജനനത്തിന് മുന്‍പും മരണാനന്തരവും ആ വ്യക്തിക്കുവേണ്ടി മറ്റുള്ളവരനുഷ്ഠിക്കുന്ന ആചാരങ്ങളുമുണ്ട്. ഇവയുടെയെല്ലാം സ്രോതസ്സ് ഏതു ഗ്രന്ഥമാണ് എന്നറിയുന്നത് വിജ്ഞാനപ്രദമായിരിക്കും. ഇന്നത്തെ പല ധര്‍മ്മാചാര്യന്മാര്‍ക്കുപോലും ഇതിന് വ്യക്തമായ ഉത്തരം ലഭ്യമാണോ എന്നു സംശയമാണ്. എല്ലാ വിവരങ്ങളും വേദത്തിലുണ്ടെന്ന് പ്രസ്താവിക്കുകയാണ് പതിവ്. വേദത്തില്‍ ആചാരങ്ങള്‍ക്കടിസ്ഥാനമായ ചില വിശ്വാസങ്ങളും വിചാരധാരകളും കാണാമെങ്കിലും ആചാരാനുഷ്ഠാന വിവരണം കാണുകയില്ല.

ഇന്നത്തെ തലമുറയ്‌ക്ക് ലഭിച്ചിരിക്കുന്ന ആചാരജ്ഞാനങ്ങളില്‍ ചിലത് അവരുടെ മാതാപിതാക്കന്മാരില്‍നിന്നും ചിലത് മറ്റു മുതിര്‍ന്നവരില്‍ നിന്നുമാണ്. പക്ഷേ ആചാരങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ ഭാരതീയ ഋഷിപ്രോക്തങ്ങളായി നിലനിന്നിരുന്നു; അവയില്‍ ഭൂരിഭാഗവും ഇന്നും നിലനില്‍ക്കുന്നുണ്ട്. മറ്റു മതങ്ങളേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒരു സ്രോതസ്സാണ് ഭാരതീയചാരങ്ങള്‍ക്കുള്ളത്. ക്രൈസ്തവര്‍ ആചരിക്കുന്ന ആചാരങ്ങള്‍ക്ക് ബൈബിളുമായിട്ടാണ് എല്ലാ ബന്ധവും. ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ക്ക് ഖുറാനുമായിട്ടാണ് ബന്ധം. അതുപോലെ ബുദ്ധ-ജൈന-സിഖ്-മതങ്ങളുടെ ഗ്രന്ഥങ്ങള്‍ തന്നെയാണ് അവയനുഷ്ഠിക്കുന്ന മതാനുയായികളുടെ ആചാരഗ്രന്ഥങ്ങള്‍. ഭാരതീയ മണ്ണില്‍ ജനിച്ച മതങ്ങളില്‍ കുറേയധികം ആചാരങ്ങള്‍ ഹൈന്ദവധര്‍മ്മംപോലെ അവയിലുണ്ട്. എന്നാല്‍ ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വൈദികഗ്രന്ഥങ്ങളുമായി അല്‍പ്പബന്ധമേയുള്ളൂ. വേദാനുബന്ധിയായ ബ്രാഹ്മണഗ്രന്ഥങ്ങള്‍ കുറെ യജ്ഞകര്‍മ്മങ്ങളും, ചെറുവരികളിലൂടെ ചില ഗൃഹ്യകര്‍മ്മങ്ങളും വിവരിക്കുന്നുണ്ട്. അതുപോലെ ചില ആരണ്യകഭാഗങ്ങളും ഉപനിഷത്തുക്കളും ആചാരങ്ങള്‍ക്കടിസ്ഥാനമായ തത്വങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ നമ്മുടെ ആചാരങ്ങളുടെ തത്വശാസ്ത്രം സൂചിപ്പിക്കുന്നുണ്ടെങ്കിലും ആചാരങ്ങളുടെ കര്‍മ്മഭാഗം ഈ ഗ്രന്ഥങ്ങളില്‍ കാണുകയില്ല.

വേദാംഗങ്ങളായ ശിക്ഷ-നിരുക്തം-ഛന്ദഃശാസ്ത്രം-വ്യാകരണം, ജ്യോതിശാസ്ത്രം, കല്‍പ്പശാസ്ത്രം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഗ്രന്ഥങ്ങള്‍ പലവിധ വേദഗ്രന്ഥപാരായണമുള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്ക് അടിസ്ഥാനശിലകളായി വര്‍ത്തിക്കുന്നു. വൈദിക പഠനരീതിയുമായി ബന്ധപ്പെട്ട അനവധി ആചാരതത്വങ്ങള്‍ ആദ്യത്തെ നാലു വേദാംഗങ്ങളില്‍ കാണാമെങ്കിലും ഏതാണ്ട് എല്ലാ സാധാരണ ആചാരങ്ങളുടെയും വസ്തുതാപരവും വ്യക്തവുമായ സ്രോതസ്സുകളാണ് ജ്യോതിഷഗ്രന്ഥങ്ങളും, കല്‍പ്പശാസ്ത്ര ഗ്രന്ഥങ്ങളും. ശുഭസമയം, ലക്ഷണം, നിമിത്തം, ശകുനം, മുഹൂര്‍ത്തം, പ്രശ്‌നം, ജാതകം, ജ്യോതിശാസ്ത്രം, സമയം-ദിവസം-വാരം-മാസം-വര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ അടിസ്ഥാനം ജ്യോതിഷഗ്രന്ഥങ്ങളാണ്.

ഈശ്വരീയം-ആത്മീയം-പൂജ-വ്രതം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പുരാണ-ഉപനിഷദ് സംബന്ധിയാണ്. കുറെയേറെ ആചാരാനുഷ്ഠാന വിവരണങ്ങളുടെ പ്രായോഗിക ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലുണ്ട്.

ചികിത്സാ സംബന്ധിയായ ആചാരങ്ങള്‍ ആയുര്‍വേദത്തിലും നൃത്ത-ഗാനപഠനവുമായി ബന്ധമുള്ള ആചാരങ്ങള്‍ ഗന്ധര്‍വവേദഗ്രന്ഥങ്ങളിലും ഗൃഹനിര്‍മ്മാണവുമായി ബന്ധമുള്ളവ സ്ഥാപത്യവേദം അഥവാ തച്ചുശാസ്ത്രഗ്രന്ഥങ്ങളിലും അനവധിയുണ്ട്. യുദ്ധവും രാഷ്‌ട്ര രക്ഷയും ഭരണപരവും ആയ ആചാരങ്ങള്‍ക്കടിസ്ഥാനം ധനുര്‍വേദഗ്രന്ഥങ്ങളാണ്. സസ്യലതാദികളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളിലുമുണ്ട്. അത്രതന്നെ പ്രാധാന്യത്തോടെ വരാഹമിഹിരന്റെ ബൃഹദ്‌സംഹിതയിലെ അന്‍പത്തി അഞ്ചാം അധ്യായമായ വൃക്ഷായുര്‍വേദഭാഗത്തിലുമുണ്ട്. ശാര്‍ങധരന്റെയും പരാശരന്റെയും വൃക്ഷായുര്‍വേദവും തച്ചുശാസ്ത്രത്തിലെ വൃക്ഷ ഉരുപ്പടികള്‍ ഉണ്ടാക്കുന്നതിനായും വൃക്ഷങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ചും ഉള്ള വിവരണങ്ങളും, വൃക്ഷാചാരങ്ങളായി വിവരിക്കുന്നു. പുരാണ-ഇതിഹാസങ്ങളിലും അനേകം ആചാരങ്ങളുടെ മഹത്വ വിവരണങ്ങള്‍ സംബന്ധിച്ച പ്രതിപാദ്യങ്ങളുണ്ട്.

നിത്യജീവിതത്തിലെ ഗൃഹ്യ (ഗൃഹസ്ഥാശ്രമത്തിലനുഷ്ഠിക്കേണ്ടത് ധര്‍മ്മ (രാജഭരണം)-ശ്രൗത (യാഗയജ്ഞ) സംബന്ധിയായ ആചാരങ്ങള്‍ക്കടിസ്ഥാനം കല്‍പശാസ്ത്രങ്ങളാണ്. ആറാം വേദാംഗമായ കല്‍പശാസ്ത്ര ഗ്രന്ഥങ്ങള്‍ അതിബൃഹത്താണ്.

(ഭാരതീയ ആചാരങ്ങള്‍ ഒരു ശാസ്ത്രീയ വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

India

പട്ടായ വിട്ടു , ഇനി  അങ്ങ് വിയറ്റ്നാമിൽ : എസ്‌ഐആറിനെതിരെയുളള കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ രാഹുൽ ഹനോയിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട് 

India

ആരോഗ്യനിലയിൽ പുരോഗതി : എൽ കെ അദ്വാനിയെ ഡിസ്ചാർജ് ചെയ്തു

Kerala

തട്ടിപ്പിന് എന്തൊക്കെ വഴികള്‍! പൂരിപ്പിച്ചുനല്‍കാമെന്ന പറഞ്ഞ് ചെക്ക് വാങ്ങി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി, യുവതി അറസ്റ്റില്‍

World

ജമ്മു കശ്മീർ ഉൾപ്പെടുന്ന ഒഐസിയുടെ പ്രമേയം തള്ളി ഇന്ത്യ : മതഭ്രാന്ത് തലക്ക് പിടിച്ച് പരാമർശങ്ങൾ നടത്തിയ പാകിസ്ഥാന് കനത്ത വിമർശനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഇലോണ്‍ മസ്കിന്‍റെ ഉക്രൈന്‍ ‍ഡ്രോണുകള്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ റഷ്യ വെറുത്തത് ഇതുകൊണ്ടാണ്…അതുകൊണ്ട് തന്നെയാണ് ഇന്ത്യ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കാന്‍ മടിക്കുന്നത്

ഇന്ത്യ ചെറിയ രാജ്യമല്ല, കൂടുതൽ സഖ്യമുണ്ടാക്കണം ; അമേരിക്കയെ വിശ്വസിക്കാനാകില്ല : നെതന്യാഹു

ടൈഗർ ഷ്രോഫ് വെടിവയ്‌പ്പ് : പ്രതികളിൽ എല്ലാവരും പ്രായപൂർത്തിയായവരാണെന്ന് മുംബൈ പോലീസ്

ദുര്‍ഗാ പൂജ ടിക്കറ്റ് അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇന്ദ്രനീല്‍ സെന്നിന് മുന്‍കൂര്‍ജാമ്യമില്ല, കേസില്‍ കഴമ്പുണ്ടെന്ന് കോടതി

കോടതി ഉത്തരവ് ലംഘിച്ചു ; തൊപ്പി വച്ച് മുസ്ലീം യുവാവ് തിരുവണ്ണാമല ക്ഷേത്രത്തിനുള്ളിൽ ; കൈ പിടിച്ച് കയറ്റിയത് ടിവികെ മന്ത്രിമാർ

രാജ്യം വിടാനുള്ള നോട്ടീസ് അവകാശ ലംഘനമെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍, ഹര്‍ജി ഹൈക്കോടതി 26ന് പരിഗണിക്കും

ബോണ്ടില്‍ ഒപ്പിടില്ല, സമാധാനം പാലിക്കില്ല, മജിസ്‌ട്രേറ്റിന്‌റെ ഉത്തരവിനെതിരെ നേഹ ബോറ ഹൈക്കോടതിയില്‍

നവരാത്രി ആഘോഷങ്ങളില്‍ ഭക്ത്യാദരങ്ങളോടെ പങ്കെടുത്ത് ഭക്തര്‍,ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി കോടതി

സൗരവ് ദാസും കാമുകിയായ രത്നസിംഗും (ഇടത്ത്) അശുതോഷ് റാങ്ക (വലത്ത്)

മജിസ്ട്രേറ്റിന് വധഭീഷണി, സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും മജിസ്ട്രേറ്റ് പിന്‍മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.