ന്യൂദല്‍ഹി: റഷ്യയുടെ ഉള്ളില്‍ പോയി റഷ്യയുടെ ഊര്‍ജ്ജകേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഉക്രൈന്‍ ഡ്രോണുകള്‍ക്ക് വഴികാട്ടുന്നത് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കാണെന്ന് റഷ്യയുടെ രഹസ്യപ്പൊലീസ് കണ്ടെത്തിയതിന് ശേഷം റഷ്യ സ്റ്റാര്‍ലിങ്കിനെതിരെ കടുത്ത നടപടിയിലാണ്. ഉക്രൈന്‍ ഉപയോഗിക്കുന്ന ഈ ഡ്രോണുകളെല്ലാം സ്റ്റാര്‍ലിങ്ക് നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഉക്രൈന്‍ ഡ്രോണുകള്‍ ഭൂമിയില്‍ നിന്നും അധികാരം ഉയരത്തിലല്ലാതെ പറക്കാന്‍ സാധിക്കുന്നത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹങ്ങള്‍ ഭൂമിയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ്. താഴെക്കൂടി പറക്കുന്നവയായതിനാല്‍ ഈ ഡ്രോണുകളെ റഷ്യയുടെ റഡാറുകള്‍ക്ക് പിടികൂടാന്‍ എളുപ്പവുമല്ല. കൃത്യതയോടെ റഷ്യയുടെ ഊര്‍ജ്ജകേന്ദ്രങ്ങളില്‍ ഈ ഡ്രോണുകള്‍ക്ക് എത്താന്‍ കഴിയുന്നത് സ്റ്റാര്‍ലിങ്ക് സഹായമുള്ളതിനാലാണ്.
റഷ്യ ഉക്രൈന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ത്തതോടെയാണ് ഉക്രൈനെ സ്റ്റാര്‍ലിങ്ക് സഹായിക്കാന്‍ തുടങ്ങിയത്. മാത്രമല്ല അവസാന നിമിഷത്തില്‍ ഈ ഡ്രോണുകള്‍ക്ക് ആക്രമണ ലക്ഷ്യസ്ഥാനം മാറ്റാന്‍ കഴിയുന്നതും സ്റ്റാര്‍ലിങ്കിന്റെ സേവനം കാരണമാണ്. അതിനാല്‍ ഈ ഡ്രോണുകളെ പിടിക്കാന്‍ എളുപ്പമല്ല. ഇതെല്ലാം കാരണം പുടിനും സംഘവും ഇലോണ്‍ മസ്കിനോടും സ്റ്റാര്‍ലിങ്കിനോടും കടുത്ത അകല്‍ച്ചയിലാണ്.
ഇപ്പോള്‍ റഷ്യയും ഡ്രോണ്‍ യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. സ്റ്റാര്‍ ലിങ്കിന്റെ ഡ്രോണ്‍ യുദ്ധത്തില്‍ സഹായിക്കാനുള്ള കഴിവും ഇന്ത്യയെ ഭയപ്പെടുത്തുന്നു. നാളെ അമേരിക്ക ഇന്ത്യയ്‌ക്കെതിരെ തിരിയുന്ന ഒരുപ ഘട്ടത്തില്‍ സ്റ്റാര്‍ലിങ്കിന് ഇന്ത്യയ്‌ക്കെതിരെയും ഡ്രോണ്‍ യുദ്ധം നടത്താന്‍ കഴിയും. മാത്രമല്ല, ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭൗമരാഷ്‌ട്രീയം പുകഞ്ഞുകത്തുന്ന പ്രദേശമാണ്. ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്‍- തുടങ്ങി മൂന്ന് ശത്രുക്കളാണ് ഇന്ത്യയ്‌ക്ക് ചുറ്റും സ്റ്റാര്‍ലിങ്കിന്റെ രഹസ്യ സഹായത്തോടെ ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ ഡ്രോണ്‍ യുദ്ധം നടത്താന്‍ ഇലോണ്‍ മസ്കിന് സാധിക്കും. അതുകൊണ്ട് കൂടിയാണ് സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പലവട്ടം ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്.
















