ജറുസലം ; ഭാവിയിലെ യുഎസ് പ്രസിഡന്റ് ഇസ്രയേലിനോടു ശത്രുതാപരമായ നിലപാട് സ്വീകരിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ഇന്ത്യയുമായും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായും ബന്ധങ്ങൾ ശക്തമാക്കാനും നെതന്യാഹു ആഹ്വാനം ചെയ്തു.
ഒക്ടോബര്‍ 27ന് നടക്കാനിരിക്കുന്ന ഇസ്രയേല്‍ തെരഞ്ഞെടുപ്പിന് മുമ്പായി, തന്റെ പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു നെതന്യാഹു. അമേരിക്കന്‍ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ട്, ട്രംപിന്റെ പ്രസിഡന്‍സി കാലാവധിയുടെ ശേഷിക്കുന്ന വര്‍ഷങ്ങള്‍ ഇസ്രയേലിന്റെ നില ഭദ്രമാക്കാന്‍ ഉപയോഗിക്കണം. ഒന്നാമതായി, അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളിലായാലും ഈ വര്‍ഷങ്ങളില്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.’ നെതന്യാഹു പറഞ്ഞു.
‘‘ഇന്ത്യ ഒരു ചെറിയ രാജ്യമല്ല, മറ്റു പല രാജ്യങ്ങളുമുണ്ട്. കൂടുതൽ സഖ്യങ്ങൾ സൃഷ്ടിക്കുകയാണ് ഇപ്പോൾ വേണ്ടത്. അതിനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നത്’’ – നെതന്യാഹു പറഞ്ഞു. മുൻപും നെതന്യാഹു ഇന്ത്യയെ പുകഴ്ത്തി രംഗത്തുവന്നിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമാണ് നെതന്യാഹു പുലർത്തുന്നത്. ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പിനു ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവി ബന്ധങ്ങളെ കുറിച്ചു നടത്തിയ പ്രസ്താവന പുറത്തുവന്നത്.
















