ന്യൂദൽഹി : വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം (SIR) സംബന്ധിച്ച് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിൽ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച വിയറ്റ്നാമിലേക്ക് പോയതായി വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്‌ക്ക് 1.35 ഓടെ ദൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര (IGI) വിമാനത്താവളത്തിൽ നിന്ന് മുൻ കോൺഗ്രസ് പ്രസിഡന്റ് ഹനോയിയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
അതേ സമയം കോൺഗ്രസ് ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ലാത്തതിനാൽ, ഉത്തർപ്രദേശിലെ റായ് ബറേലിയിൽ നിന്നുള്ള ലോക്‌സഭാ അംഗം ഹനോയിയിലേക്ക് വ്യക്തിപരമായ സന്ദർശനത്തിനാണോ അതോ അവിടെ പരിപാടികളിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
എന്നാൽ രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങൾ എപ്പോഴും ചർച്ചാ വിഷയമാണ്. വിദേശ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി കോൺഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്.
നേരത്തെ ഈ വർഷം ജനുവരിയിൽ രാഹുൽ വിയറ്റ്നാം സന്ദർശിച്ചിരുന്നു. തുടർന്ന വിദേശ പരിപാടികളിലേക്ക് അദ്ദേഹത്തെ ആരാണ് ക്ഷണിക്കുന്നതെന്ന് കോൺഗ്രസ് പരസ്യപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
















