‘സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ’
ഒരു നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായി ഉത്തരമലബാര്‍ അപൂര്‍വമായൊരു യാഗത്തിനു വേദിയാവുകയാണ്. വൈദികയജ്ഞത്തില്‍ സുപ്രധാനമായ സോമയാഗത്തിന്. കൈതപ്രം ഗ്രാമത്തില്‍ ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ചു വരെയാണ് യാഗം നടക്കുക....
ഒരു നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായി ഉത്തരമലബാര്‍ അപൂര്‍വമായൊരു യാഗത്തിനു വേദിയാവുകയാണ്. വൈദികയജ്ഞത്തില്‍ സുപ്രധാനമായ സോമയാഗത്തിന്. കൈതപ്രം ഗ്രാമത്തില്‍ ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ചു വരെയാണ് യാഗം നടക്കുക....
യോഗയുടെ രംഗത്തും കള്ളനാണയങ്ങളുണ്ട്. പഥഭ്രംശവും കച്ചവടവത്കരണവും അവിടെയും ഉണ്ട്. പക്ഷെ ഇരുട്ടിനെ ഇരുട്ടു കൊണ്ട് അകറ്റാനാവില്ല. അവിടെ യഥാര്‍ഥ യോഗയുടെ പ്രകാശിക്കുന്ന തിരി കൊളുത്തി വെയ്ക്കണം. ഇരുട്ടകലുക...
ഭാരതത്തില്‍ എല്ലായിടത്തും ദിനാഘോഷം സര്‍ക്കാരാഭിമുഖ്യത്തിലും അല്ലാതെയും നിറഞ്ഞു നില്ക്കുന്നു. ഇത്തവണത്തെ സാഹചര്യം ഒന്നു പ്രത്യേകമാണ്. അതുകൊണ്ടുതന്നെ yoga @ home, yoga with family എന്നതാണ് 'ആയുഷി'...
ഇതേ അധ്യായത്തില്‍ തന്നെ ശ്ലോകം 28 ല്‍ 'മനഃ സ്ഥൈര്യേ സ്ഥിരോ വായുഃ(മനസ്സ് സ്ഥിരമായാല്‍ വായു സ്ഥിരമാവും) തതോ ബിന്ദുഃ സ്ഥിരോ ഭവേത് '(അപ്പോള്‍ ബിന്ദു സ്ഥിരമാവും)...
പിത്ത കഫങ്ങള്‍ സമമാവണം (വിഷ (സ)മമാവരുത്). 'സമാഗ്‌നി' (ദഹനം കൃത്യമാവണം) യാവണം. 'സമധാതുമലക്രിയ'നാവണം (രസം, രക്തം മുതലായ സപ്തധാതുക്കള്‍ സമമാവണം. മലങ്ങള്‍ വേണ്ട സമയത്ത് പുറന്തള്ളണം). 'പ്രസന്നാത്മേന്ദ്രിയമന'നാവണം....
ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ...
ശുഭ അശുഭ കര്‍മമാണ് സഞ്ചിതമായി ജനന മരണ ചക്രത്തില്‍, ഒരുവനെ കെട്ടിയിടുന്നത്. മരണഭയം ഒരു ക്ലേശമാണ്. 'തതഃ ക്ലേശ കര്‍മ നിവൃത്തിഃ' എന്ന് പതഞ്ജലി യോഗദര്‍ശനത്തില്‍ കൈവല്യ...
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
സര്‍വവൃത്തികളും ലയിക്കുമ്പോള്‍ സ്വരൂപത്തില്‍ അവസ്ഥാനമുണ്ടാവുകയും ബ്രഹ്മാനുഭൂതിയുണ്ടാവുകയും ചെയ്യും.
വിറകു കൊണ്ട് കത്തുന്ന തീ വിറകു തീര്‍ന്നാല്‍ കെട്ടുപോകും. അതുപോലെ നാദത്തില്‍ പ്രവര്‍ത്തിക്കുന്ന മനസ്സ് നാദത്തോടൊപ്പം ലയിക്കുന്നു.
യോഗികള്‍ക്ക് മനസ്സാകുന്ന കുതിരയുടെ ലായത്തിന്റെ പരിഘ(സാക്ഷ)യാണ് നാദം. അതുകൊണ്ട് യോഗിമാര്‍ നിത്യവും നാദോപാസന ചെയ്യണം.
യോഗ സാമ്രാജ്യം എന്നത് യോഗത്തിന്റെ അനന്തസാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിയാവാന്‍ നാദാനുസന്ധാനമേ വഴി.
വിഷയോദ്യാനത്തില്‍ മദിച്ചു നടക്കുന്ന മനസ്സാകുന്ന ആനയെ, നാദമാകുന്ന കൂര്‍ത്ത തോട്ടി കൊണ്ട് തളക്കാന്‍ കഴിയും.
മനസ്സിന് അഞ്ചു ഭൂമികകളുïെന്ന് യോഗസൂത്രത്തിന്റെ ഭാഷ്യത്തില്‍ വ്യാസന്‍ പറയുന്നുണ്ട്. മൂഢാവസ്ഥ, ക്ഷിപ്താവസ്ഥ, വിക്ഷിപ്താവസ്ഥ, ഏകാഗ്രാവസ്ഥ, നിരുദ്ധാവസ്ഥ. മൂഢ, ക്ഷിപ്താവസ്ഥകള്‍ സമാധിക്കു യോഗ്യമല്ല. വിക്ഷിപ്താവസ്ഥ യിലാണ് നമ്മള്‍ സാധാരണക്കാര്‍....
സ്ഥൂലവും സൂക്ഷ്മവുമായ ഇത്തരം ശബ്ദങ്ങളുടെ ഘടനയും ചേര്‍ച്ചയും സംബന്ധിച്ച ജ്ഞാനമാണ് മന്ത്രശാസ്ത്രം പകര്‍ന്നു തരുന്നത്. മന്ത്രമില്ലെങ്കില്‍ തന്ത്രവുമില്ല.
കര്‍ണൗ പിധായ ഹസ്താഭ്യാം യം ശൃണോതി ധ്വനിം മുനിഃ തത്ര ചിത്തം സ്ഥിരീകുര്യാദ് യാവത് സ്ഥിരപദം വ്രജേത് 4 82 കൈകള്‍ കൊണ്ട് കാതുകളടച്ച് നാദം കേട്ട്...
നാദാനുസന്ധാനത്താലുള്ള സമാധിയില്‍ ലയിച്ചിരിക്കുന്ന യോഗിമാരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്കുന്ന പറഞ്ഞറിയിക്കാനാവാത്ത ആനന്ദം ഗുരുനാഥനു മാത്രമെ അറിയാനാവൂ.
രാജയോഗത്തെ അറിയാതെ ഹഠയോഗം മാത്രം അഭ്യസിക്കുന്നവന് പ്രയാസപ്പെട്ടതിനനുസരിച്ച ഫലം കിട്ടില്ല.
മനസ്സിന്റെ ഏകാഗ്രതയ്ക്ക് പലര്‍ക്കും പല മാര്‍ഗങ്ങളാണ്. നാഥയോഗികള്‍ മുന്‍ഗണന കൊടുക്കുന്നത് നാദലയത്തിനാണ്. ശക്തിയുടെ സൂക്ഷ്മമായ പ്രകടീകരണമാണ് ശബ്ദം.
കര്‍പ്പൂരമനലേ യദ്വത് സൈന്ധവം സലിലേ യഥാ തഥാ സന്ധീയമാനം ച മനസ്തത്വേ വിലീയതേ 4 51 തീയിലിട്ട കര്‍പ്പൂരം പോലെ, വെള്ളത്തിലിട്ട ഉപ്പുകട്ട പോലെ തത്വത്തില്‍ മനസ്സു...
ഈ ദൃശ്യപ്രപഞ്ചം മുഴുവന്‍ സങ്കല്‍പ സൃഷ്ടമാണ്. 'സങ്കല്‍പഃ കര്‍മ മാനസഃ ' എന്നാണ്. മനസ്സിന്റെ വ്യാപാരമാണ് സങ്കല്പം. അതിന്റെ കലന, രചന, സൃഷ്ടി ആണ് ഈ ലോകം....
ബാഹ്യ വായുര്‍ യഥാ ലീനഃ തഥാ മദ്ധ്യോ ന സംശയഃ സ്വസ്ഥാനേ സ്ഥിരതാമേതി പവനോ മനസാ സഹ 4-51 ബാഹ്യ വായുവും മധ്യ വായുവും ലയിച്ചാല്‍ പ്രാണനും...
ചിത്തവൃത്തി നിരോധമാണ് യോഗം. അതു തന്നെ ഉറക്കമാവുന്നതാണ് യോഗനിദ്ര. യോഗമാകുന്ന നിദ്ര. അതു ലഭിച്ചവനാണ് യോഗ നിദ്രിതന്‍. അവന് കാലമില്ല, മരണമില്ല.
ലിംഗം എന്നാല്‍ സര്‍വകാരണം, ആത്മാവ്. തൈത്തിരീയ ഉപനിഷത്തില്‍ 'ഏതസ്മാദാ ത്മന ആകാശഃ സംഭൂതഃ' എന്നു പറയുന്നു. ഈ ആത്മാവില്‍ നിന്നാണ് ആകാശമുണ്ടായത്. ആത്മാവ് സര്‍വകാരണമാണെന്നര്‍ഥം. മനുഷ്യന് മൂന്നു...
താരേ ജ്യോതിഷി സംയോജ്യ കിംചിദുന്നമയേദ് ഭ്രുവൗ പൂര്‍വയോഗം മനോ യുഞ്ജ- ന്നുന്മനീകാരകഃ ക്ഷണാത്-4 -39 പുരികങ്ങള്‍ അല്പമുയര്‍ത്തി കണ്‍മണികള്‍ പ്രകാശത്തില്‍ കേന്ദ്രീകരിച്ച് മുമ്പു പറഞ്ഞതുപോലെ...
യത്ര ദൃഷ്ടിര്‍ ലയസ്തത്ര ഭൂതേന്ദ്രിയ സനാതനീ സാ ശക്തിര്‍ ജീവഭൂതാനാം ദ്വേ അലക്ഷ്യേ ലയം ഗതേ. - 4 - 33 എവിടെയാണോ ദൃഷ്ടി, അവിടെ ലയം...
ഇന്ദ്രിയാണാം മനോ നാഥോ മനോനാഥസ്തു മാരുതഃ മാരുതസ്യ ലയോ നാഥഃ സലയോ നാദമാശ്രിതഃ 4 29 ഇന്ദ്രിയങ്ങളുടെ നാഥന്‍ മനസ്സാണ്. മനസ്സിന്റെ നാഥന്‍ പ്രാണന്‍. ലയമാണ് പ്രാണന്റെ...
ദുഗ്ധാംബുവത് - സമ്മിളിതാവുഭൗ തൗ തുല്യക്രിയൗ മാനസ - മാരുതൗ ഹി യതോ മരുത് തത്ര - മനഃ പ്രവൃത്തിര്‍ യതോ മനസ്തത്ര- മരുത്പ്രവൃത്തിഃ 4 ...
ചിത്തത്തിന്റെ പ്രവൃത്തികള്‍ക്ക് രണ്ടു കാരണങ്ങള്‍ ഉണ്ട് വാസനയും വായുവും. അവയില്‍ ഒന്നു നശിച്ചാല്‍ മറ്റു രണ്ടും നശിക്കും. പതഞ്ജലിയോഗ ദർശനം വ്യാഖ്യാനം
ശുദ്ധബുദ്ധിസ്വരൂപമായ ബ്രഹ്മനാഡി ദ്വാസപ്തതി സഹസ്രാണി നാഡീദ്വാരാണി പഞ്ജരേ സുഷുമ്‌നാ ശാംഭവീശക്തി: ശേഷാസ്‌ത്വേവനിരര്‍ഥകാ:4 18 ഈ ശരീര (പഞ്ജര) ത്തില്‍ 72000 നാഡീ ദ്വാരങ്ങള്‍ ഉണ്ട്. സുഷുമ്‌ന (...
ജ്ഞാത്വാ സുഷുമ്‌നാ സദ്‌ഭേദം കൃത്വാ വായും ച മദ്ധ്യഗം സ്ഥിത്വാ സദൈവ സുസ്ഥാനേ ബ്രഹ്മരന്ധ്രേ നിരോധയേത്-4 ശുഭമായ സ്ഥലത്തിരുന്ന് സുഷുമ്‌നയെ തുറക്കാനുള്ള മാര്‍ഗം അറിഞ്ഞ് പ്രാണനെ അതിലൂടെ...
മരണസമയത്ത് ഏതിനോട് രാഗമുണ്ടോ ആ ജന്മം അവന് ലഭിക്കും. ആ രാഗത്തെ നിവാരണം ചെയ്യാന്‍ യോഗിക്കേ കഴിയൂ. യോഗി തന്റെ യോഗബലത്താല്‍ അന്ത്യകാലത്തും ആത്മഭാവനയിലുറച്ചിരിക്കും. ജന്മാന്തര ഗമനമുണ്ടാവില്ല.
സുഷുമ്‌നാ വാഹിനി പ്രാണേ ശൂന്യേ വിശതി മാനസേ തദാ സര്‍വാണി കര്‍മാണി നിര്‍മൂലയതി യോഗവിത്. 4 12 പ്രാണന്‍ സുഷുമ്‌നയിലൊഴുകുമ്പോള്‍, മനസ്സ് ശൂന്യത്തില്‍ പ്രവേശിക്കുമ്പോള്‍ യോഗി എല്ലാ...
മഹാശക്തി എന്നാല്‍ കുണ്ഡലിനീശക്തി. അത് നിദ്ര വിട്ട് പ്രബുദ്ധമാവുമ്പോള്‍ പ്രാണന്‍ ശൂന്യത്തില്‍ അതായത് ബ്രഹ്മരന്ധ്രത്തില്‍ പ്രളയം പ്രാപിക്കുന്നു. പ്രാണന്റെ പ്രവര്‍ത്തനം നിലക്കുന്നു എന്നര്‍ഥം.
സലിലേ സൈന്ധവം യദ്വത് സാമ്യം ഭജതി യോഗത: തഥാത്മ മനസോരൈക്യം സമാധിരഭിധീയതേ 4 5 വെള്ളത്തില്‍ ഉപ്പ് അലിഞ്ഞൊന്നാകുന്നതു ( യോഗം ചെയ്യുന്നതു) പോലെ മനസ്സ് ആത്മാവില്‍...
സൂര്യനമസ്‌കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഔന്‍ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്‌കാരം എന്ന പുസ്തകം...
കുണ്ഡലീം ചാലയിത്വാ തു ഭസ്ത്രാം കുര്യാദ് വിശേഷത: ഏവമഭ്യസ്യതോ നിത്യം യമിനോ യമഭീ: കുതഃ 3 122 ശക്തി ചാലനവും ഭസ്ത്രാ കുംഭകവും നിത്യവും ചെയ്യുന്ന യോഗിക്ക്...
ഗംഗാനദി ഇഡാ നാഡിയാണ്. യമുന പിംഗളയും. അവ രണ്ടും പ്രത്യക്ഷമാണ്. ശരീരം, മനസ്സ് എന്നീ ബോധം നില നിറുത്തുന്നത് ഈ നാഡികള്‍ ആണ്.
താക്കോല്‍ കൊണ്ട് വാതില്‍ തുറക്കുന്നതുപോലെ യോഗി ഹഠയോഗത്തിലൂടെ (ഉണര്‍ത്തിയ) കുണ്ഡലിനീ ശക്തിയാല്‍ മോക്ഷ കവാടം തുറക്കുന്നു.
ഹഠയോഗ പ്രദീപിക വ്യാഖ്യാനം. ഉഡ്യാണ ബന്ധം, മൂല ബന്ധം, ജാലന്ധര ബന്ധം എന്നിവയാണ് ബന്ധത്രയം. 16 ആധാരങ്ങളുടെ ബന്ധങ്ങളിലും ശ്രേഷ്ഠമാണ് ഈ മൂന്നെണ്ണം.
മൂല ബന്ധം പാര്‍ഷ്ണിഭാഗേന സമ്പീഡ്യ യോനിമാകുഞ്ചയേദ് ദൃഢം അപാനമൂര്‍ധ്വമാകൃഷ്യ മൂലബന്ധോഭിധീയതേ - 3 - 61 ഉപ്പൂറ്റി ചേര്‍ത്തു വെച്ചുകൊണ്ട് യോനിയെ ശക്തമായി സങ്കോചിപ്പിച്ച് അപാനവായുവിനെ മേലോട്ടാകര്‍ഷിക്കുന്നത്...
ഹഠയോഗ പ്രദീപിക-11 ചിത്തം ചരതി ഖേ യസ്മാത് ജിഹ്വാ ചരതി ഖേ ഗതാ തേനൈഷാ ഖേചരീ നാമ മുദ്രാ സിദ്ധൈര്‍ നിരൂപിതാ(3-41) മനസ്സും നാക്കും ഒരേസമയം ആകാശത്തില്‍...
രണ്ടാമതായി പറയുന്ന മുദ്രയാണ് മഹാ ബന്ധം. ചെയ്യേണ്ട രീതിയാണ് ആദ്യം പറയുന്നത്. പാര്‍ഷ്ണിം വാമസ്യ പാദസ്യ യോനിസ്ഥാനേ നിയോജയേത് വാമോരൂപരി സംസ്ഥാപ്യ ദക്ഷിണം ചരണം തഥാ(3 -...
മുദ്രകളെ ഒന്നൊന്നായി പരിചയപ്പെടുത്തുന്നു. ആദ്യം മഹാമുദ്ര. പാദമൂലേന വാമേന യോനിം സമ്പീഡ്യ ദക്ഷിണം പ്രസാരിതം പദം കൃത്വാ കരാഭ്യാം ധാരയേദ് ദൃഢം - 3 -10 ഇടത്തെ...