Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തത്വദര്‍ശനം ആത്മാവിന്റെ അനുഭവം

മഹാശക്തി എന്നാല്‍ കുണ്ഡലിനീശക്തി. അത് നിദ്ര വിട്ട് പ്രബുദ്ധമാവുമ്പോള്‍ പ്രാണന്‍ ശൂന്യത്തില്‍ അതായത് ബ്രഹ്മരന്ധ്രത്തില്‍ പ്രളയം പ്രാപിക്കുന്നു. പ്രാണന്റെ പ്രവര്‍ത്തനം നിലക്കുന്നു എന്നര്‍ഥം.

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jul 3, 2019, 03:40 am IST
inSamskriti

രാജയോഗസ്യ മാഹാത്മ്യം 

കോ വാ ജാനാതി തത്വത:

ജ്ഞാനം മുക്തി: സ്ഥിതി: സിദ്ധിര്‍

ഗുരുവാക്യേന ലഭ്യതേ  4  8

രാജയോഗത്തിന്റെ മഹിമ ആര്‍ക്കും ശരിക്കറിയില്ല. ജ്ഞാനം, മുക്തി, സ്ഥിതി, സിദ്ധി എന്നിവ ഗുരുവിന്റെ വാക്കില്‍ നിന്നു കിട്ടും.

കഴിഞ്ഞ ശ്ലോകങ്ങളില്‍ പറഞ്ഞ രാജയോഗം അത്യധികം മാഹാത്മ്യമുള്ളതാണ്. ജ്ഞാനമെന്നാല്‍ സ്വരൂപത്തേക്കുറിച്ചുള്ള പ്രത്യക്ഷമായ ജ്ഞാനമാണ്. മുക്തി, വിദേഹ മുക്തി. സ്ഥിതി എന്നാല്‍ വികാരരഹിതമായ ജീവന്മുക്തി തന്നെ. സിദ്ധി എന്നാല്‍ അണിമാദിയായ അഷ്ടൈശ്വര്യസിദ്ധി.

ദുര്‍ലഭോ വിഷയ ത്യാഗോ

ദുര്‍ലഭം തത്വ ദര്‍ശനം

ദുര്‍ലഭാ സഹജാവസ്ഥാ

സദ്ഗുരോ: കരുണാം വിനാ.  4  9

സദ്ഗുരുവിന്റെ കരുണയില്ലാതെ വിഷയ ത്യാഗവും തത്വദര്‍ശനവും സഹജാവസ്ഥയും ലഭിക്കാന്‍ പ്രയാസമാണ്.

വിഷയം എന്നാല്‍ ഭോഗവസ്തുക്കള്‍ എന്നാണ് പൊതുവെ അര്‍ഥം. മലയാളത്തില്‍ കണക്ക്, സയന്‍സ് മുതലായവയെയാണ് വിഷയമെന്നു വിളിക്കുന്നത്. ഇംഗ്ലീഷില്‍ ടൗയഷലര േഎന്നും. വിഷയം സബ്ജക്ടല്ല. ഒബ്ജക്ടാണ്. ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയുന്ന വസ്തുക്കളെയാണ് ഭാരതീയ തത്വശാസ്ത്രത്തില്‍ വിഷയമെന്നു പറയുന്നത്. ‘ഷിഞ്ഞ് ബന്ധനെ’. ഷിഞ് എന്ന ധാതുവിന് ബന്ധനമെന്നാണര്‍ഥം. വിശേഷേണ ബന്ധിക്കുന്നതു കൊണ്ട് വിഷയം. ഇന്ദ്രിയങ്ങളെ വശീകരിച്ച് ജീവികളെ ബന്ധിക്കുന്നു, അസ്വതന്ത്ര രാക്കുന്നു എന്നര്‍ഥം. ചെവിക്ക് ശബ്ദം വിഷയമാണ്. കണ്ണിന് രൂപവും. സുഖകരമായ വീട്, സൗന്ദര്യമുള്ള ഭാര്യ, ഭര്‍ത്താവ് ഇവയും വിഷയങ്ങള്‍ തന്നെ. അമൃത്, സ്വര്‍ഗ്ഗം മുതലായവ പരലോക വിഷയങ്ങള്‍. ത്യാഗമെന്നാല്‍ ഭോഗേച്ഛയുടെ അഭാവം. വൈരാഗ്യമെന്നര്‍ഥം.

ആത്മാവിന്റെ ശരിയായ അനുഭവമാണ് തത്വദര്‍ശനം. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നിവയ്‌ക്കപ്പുറത്തുള്ള നാലാമത്തെ (തുരീയം) അവസ്ഥയാണ് സഹജാവസ്ഥ.

ദുര്‍ലഭാ എന്നു വെച്ചാല്‍ ലഭിക്കാന്‍ വിഷമമായത്, കിട്ടാത്തത് എന്നര്‍ഥം. (ദു: സ്യാത് കഷ്ട നിഷേധയോ:). സദ്ഗുരുവിന്റെ കരുണയില്ലാതെ വിഷയ ത്യാഗവും തത്വദര്‍ശനവും സഹജാവസ്ഥയും കിട്ടില്ല.

ഗുരുകൃപയുണ്ടെങ്കില്‍ അവ സുലഭവുമാണ്.

‘ദൃഷ്ടി: സ്ഥിരാ യസ്യ വിനൈവ ദൃശ്യം’ എന്നാണ് സ്വാത്മാരാമന്‍ സദ്ഗുരുവിന്റെ ലക്ഷണം പറയുന്നത്. ദൃശ്യവസ്തുവില്ലാതെ തന്നെ ദൃഷ്ടി സ്ഥിരമായിരിക്കുന്നവന്‍ എന്ന്.

വിവിധൈരാസനൈ: കുംഭൈര്‍

വിചിെ്രെത: കരണൈരപി

പ്രബുദ്ധായാം മഹശക്തൗ 

പ്രാണ: ശൂന്യേ പ്രലീയതേ.  4  10

പല തരത്തിലുള്ള ആസനം, പ്രാണായാമം, മുദ്ര ഇവകളാല്‍ മഹാശക്തി ഉണരുമ്പോള്‍ പ്രാണന്‍ ശൂന്യത്തില്‍ ലയിക്കും.

മഹാശക്തി എന്നാല്‍ കുണ്ഡലിനീശക്തി. അത് നിദ്ര വിട്ട് പ്രബുദ്ധമാവുമ്പോള്‍ പ്രാണന്‍ ശൂന്യത്തില്‍ അതായത് ബ്രഹ്മരന്ധ്രത്തില്‍ പ്രളയം പ്രാപിക്കുന്നു. പ്രാണന്റെ പ്രവര്‍ത്തനം നിലക്കുന്നു എന്നര്‍ഥം. ലയം, ശൂന്യം മുതലായവ സമാധിയുടെ പര്യായമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഇവിടെ അസംപ്രജ്ഞാത സമാധിയെപ്പറ്റി ത്തന്നെയാണ് പ്രതിപാദ്യം.

ഉത്പന്ന ശക്തിബോധസ്യ

ത്യക്ത നിശ്ശേഷ കര്‍മണ:

യോഗിന: സഹജാവസ്ഥാ

സ്വയമേവ പ്രജായതേ.  4  11

ശക്തി ഉണര്‍ന്ന, കര്‍മ്മങ്ങള്‍ നിശ്ശേഷം നശിച്ച യോഗിയ്‌ക്ക് സ്വയമേവ സഹജാവസ്ഥ ഉണ്ടാകും.

ശക്തിബോധം എന്നാല്‍ കുണ്ഡലിനീ ശക്തിയുടെ ഉണര്‍ച്ച. നിശ്ശേഷ കര്‍മ്മമെന്നാല്‍ ഒട്ടും ശേഷിച്ചിട്ടില്ലാത്ത അതായത് മുഴുവന്‍ കര്‍മങ്ങളും. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും കര്‍മങ്ങള്‍ നശിച്ച അവസ്ഥ. ആസന അഭ്യാസത്താല്‍ ശാരീരിക വ്യാപാരങ്ങള്‍ ത്യക്തമായാലും പ്രാണനും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കും. കുംഭകത്തിലൂടെ, പ്രാണായാമത്തിലൂടെ അവയെ നിരോധിച്ചാലും മനസ്സ് വ്യാപരിക്കും. പ്രത്യാഹാരം, ധാരണ, ധ്യാനം, സംപ്രജ്ഞാത സമാധി എന്നിവയിലൂടെ മനോവ്യാപാരങ്ങള്‍ ത്യജിക്കപ്പെട്ടാലും ബുദ്ധി വ്യാപാരം നിലയ്‌ക്കില്ല. പരവൈരാഗ്യം കൊണ്ടും ദീര്‍ഘകാലത്തെ സംപ്രജ്ഞാത അഭ്യാസം കൊണ്ടും ബുദ്ധിയുടെ വ്യാപാരങ്ങള്‍ നിര്‍ത്താം. ‘നിസ്സംഗ: പ്രജ്ഞയാ ഭവേത് ‘ (മാണ്ഡൂക്യം  45) വിവേക ബുദ്ധി കൊണ്ട് നിസ്സംഗത നേടണം. ‘യേന ത്യജസി തത് ത്യജ’  ഏതു ( ബുദ്ധി) കൊണ്ടാണോ എല്ലാറ്റിനെയും ത്യജിച്ചത് അതിനെയും കൂടി ത്യജിക്കണം. നിശ്ശേഷ കര്‍മ ത്യാഗം ഇതാണ്. അപ്പോള്‍ നിര്‍വികാരമായ സ്വരൂപാസ്ഥിതിയുണ്ടാകും. അതു തന്നെ സഹജാവസ്ഥ, തുര്യാവസ്ഥ, ജീവന്മുക്തി. അത് ഒരു പരിശ്രമവുമില്ലാതെ സ്വയമേവ വന്നു ചേരുന്നതാണ്. ‘അസംഗോ ഹ്യയം പുരുഷ:'( ബൃ. ഉ. 4  3  15) ആത്മാവ് സംഗരഹിതനാണ്.

(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ 

അധ്യക്ഷനാണ് ലേഖകന്‍)

9447077203

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.