Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശുദ്ധബുദ്ധിസ്വരൂപമായ ബ്രഹ്മനാഡി

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jul 31, 2019, 04:09 am IST
inSamskriti

ശുദ്ധബുദ്ധിസ്വരൂപമായ ബ്രഹ്മനാഡി  

ദ്വാസപ്തതി സഹസ്രാണി

നാഡീദ്വാരാണി പഞ്ജരേ

സുഷുമ്‌നാ ശാംഭവീശക്തി:

ശേഷാസ്‌ത്വേവനിരര്‍ഥകാ:4 18

ഈ ശരീര (പഞ്ജര) ത്തില്‍ 72000 നാഡീ ദ്വാരങ്ങള്‍ ഉണ്ട്. സുഷുമ്‌ന ( മധ്യ നാഡി) ശാംഭവീ ശക്തിയാണ്. മററുള്ളവ നിഷ്പ്രയോജനങ്ങളാണ്.

72000 നാഡികളും അസ്ഥികളും ചേര്‍ന്ന ഒരു കൂടാണ് ശരീരം. ഓരോ നാഡിക്കും പ്രാണന്റെ പ്രവേശനത്തിനായി അററം തുറന്നിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനവും പ്രയോജനപ്രദവും മധ്യ നാഡിയായ സുഷുമ്‌നയാണ്. അത് ശാംഭവീശക്തിയുമാണ്. ശം എന്നാല്‍ സുഖം. ‘ശം ഭവതി ‘, ഭക്തന്മാര്‍ക്ക് സുഖം ഭവിക്കുന്നു, സുഖം ഉണ്ടാവുന്നു എന്നതിനാല്‍ ശംഭു. ശംഭുവിന്റെ, ഈശ്വരന്റെ ശക്തി ശാംഭവീ ശക്തി. ധ്യാനം കൊണ്ട് ശംഭുവിനെ പ്രാപിക്കാന്‍ കഴിയുന്നതിനാലും ശാംഭവി.

ശംഭുവിനെ പ്രത്യക്ഷമാക്കാന്‍ സഹായിക്കുന്നതിനാലും ശാംഭവി. ശം എന്നാല്‍ സുഖ രൂപം, ആത്മാവ്. അതിന്റെ ശക്തി ശാംഭവീ ശക്തി. ധ്യാനം കൊണ്ട് ആത്മസാക്ഷാത്കാരമുണ്ടാക്കുന്നതുകൊണ്ടും ശാംഭവി. ഇംഗ്ലീഷുകാരനായ ജോണ്‍ വുഡ്രോഫ് (ആര്‍തര്‍ ആവ്‌ലോണ്‍ )എഴുതിയ ‘ദി സര്‍പ്പന്റ് പവര്‍ ‘ ലോകപ്രസിദ്ധമായ തന്ത്ര ഗ്രന്ഥമാണ്.

സര്‍വാനന്ദനാഥന്‍ എഴുതിയ ശ്രീ തത്വ ചിന്താമണി എന്ന ഗ്രന്ഥത്തിലെ ആറാമത്തെ അധ്യായമായ ശ്രീചക്ര നിരൂപണത്തിലെ 55 ശ്ലോകങ്ങളുടെ വ്യാഖ്യാനമാണ് ‘സര്‍പ്പന്റ് പവര്‍’ അഥവാ കുണ്ഡലിനീ ശക്തി. അതില്‍ നാഡികളേ പറ്റി പറയുന്നുണ്ട്. അതില്‍ ചില ഭാഗം നോക്കാം.ഒന്നാമത്തെ ശ്ലോകം :

മേരോ: ബാഹ്യപ്രദേശേ (മേരുവിന്റെ, നട്ടെല്ലിന്റെ പുറത്തായി) ശശി മിഹിര സിരേ (ചന്ദ്രന്‍, സൂര്യന്‍ എന്നീ രണ്ടു സിരകള്‍, നാഡികള്‍) സവ്യ ദക്ഷേ നിഷണ്ണേ (ഇടതും വലതുമായി സ്ഥിതി ചെയ്യുന്നു) മദ്ധ്യേ (മധ്യത്തില്‍) നാഡീ സുഷുമ്‌നാ (സുഷുമ്‌നാ നാഡി) ത്രിതയ ഗുണമയീ (മൂന്നു ഗുണങ്ങള്‍, സത്വ  രജ  തമസ്സുകള്‍, അഥവാ വജ്ര ചിത്രിണി  ബ്രഹ്മ നാഡീ തന്തുക്കള്‍ ഉള്ള) ‘ചന്ദ്രസൂര്യ  അഗ്‌നി രൂപ ‘ യാണ്. ധാത്തൂര സ്‌മേര പുഷ്പഗ്രഥിതതമ വപു: (വിടര്‍ന്ന ഉമ്മത്തിന്‍ പൂവിന്റെ മാല പോലുള്ള ശരീരത്തോടു കൂടിയ) കന്ദ മധ്യാത് (കന്ദ മധ്യത്തില്‍ നിന്ന്, മൂലാധാരത്തിന്റെ സമീപത്തുനിന്ന്) ശിരസ്ഥാ (ശിരസ്സു വരെ നീണ്ടവള്‍ ) ആണ്. അസ്യാ: മധ്യമേ (അതിന്റെ ഉള്ളില്‍) ജ്വലന്തീ ( തിളങ്ങുന്ന) മേഢ്ര ദേശാച്ഛിരസി പരിഗതാ (ലിംഗ പ്രദേശം മുതല്‍ ശരിസ്സുവരെ നീണ്ട ) വജ്രാഖ്യാ (വജ്രാ എന്നു പേരായ നാഡിയുമുണ്ട്) രണ്ടാമത്തെ ശ്ലോകത്തില്‍ വജ്രാ നാഡിയുടെ ഉള്ളിലിരിക്കുന്ന ചിത്രിണീ നാഡിയെപ്പററി പറയുന്നു. അത് ചിലന്തിവലയുടെ നൂലുപോലെ നേര്‍ത്തതും എല്ലാ ചക്രങ്ങളെയും ഭേദിക്കുന്നതും ശുദ്ധബുദ്ധി സ്വരൂപയുമാണ്. അതിന്റെയും ഉള്ളില്‍ ബ്രഹ്മനാഡി. മൂന്നാമത്തെതില്‍ ബ്രഹ്മ നാഡിയുടെ വിവരണമാണ്. അത് മിന്നല്‍പ്പിണരു പോലെ മനോഹരമാണ്. ശുദ്ധജ്ഞാന സ്വരൂപയാണ്. ശുദ്ധ ബോധമാണ്. അമൃതമയമാണ്. പിന്നെ ആറ് ആധാര ചക്രങ്ങളുടെ വിശദമായ പഠനമാണ് വരുന്നത്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

New Release

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

New Release

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

Entertainment

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

Varadyam

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.