Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സില്ലാതാകുന്ന അവസ്ഥ മനോന്മനി

ചിത്തത്തിന്റെ പ്രവൃത്തികള്‍ക്ക് രണ്ടു കാരണങ്ങള്‍ ഉണ്ട്  വാസനയും വായുവും. അവയില്‍ ഒന്നു നശിച്ചാല്‍ മറ്റു രണ്ടും നശിക്കും. പതഞ്ജലിയോഗ ദർശനം വ്യാഖ്യാനം

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Aug 7, 2019, 03:10 am IST
inSamskriti

വായുഃ പരിചിതോ യസ്മാ ദഗ്നിനാ സഹ കുണ്ഡലീം

ബോധയിത്വാ സുഷുമ്‌നായാം

പ്രവിശേദനിരോധത:  4  19

പ്രാണായാമത്തോടെയുള്ള വായുവും ജഠരാഗ്നിയും ചേര്‍ന്ന് കുണ്ഡലിയെ ഉണര്‍ത്തി തടസ്സമില്ലാതെ സുഷുമ്‌നയില്‍ പ്രവേശിപ്പിക്കണം.

സുഷുമ്‌നാ വാഹിനി പ്രാണേ

സിദ്ധത്യേവ മനോന്മനീ

അന്യഥാ ത്വിതരാഭ്യാസാ:

പ്രയാസായൈവ യോഗിനാം. 4 20

പ്രാണന്‍ സുഷുമ്‌നയിലൊഴുകിയാല്‍ മനോന്മനി ലഭിക്കും. അതില്ലാതെയുള്ള അഭ്യാസങ്ങള്‍ യോഗിമാര്‍ക്ക് അനാവശ്യമായ പ്രയാസങ്ങളുണ്ടാക്കുന്നവയാണ്.

ചില ശക്തമായ പ്രാണായാമവിധികള്‍ ചെയ്താല്‍ പിന്നീട് സാധകന്‍ അറിയാതെ, വെറും സ്വാഭാവിക രീതിയില്‍ ശ്വാസം നിലയ്‌ക്കും (കുംഭകത്തിലാവും). ഇതിന് കേവല കുംഭകമെന്നാണ് പേര്. ഇതില്‍ സാധകന്റെ പരിശ്രമം, അഭ്യാസം ഒട്ടുമില്ല. കുണ്ഡലിനീ ശക്തിയുടെ ഉണര്‍ച്ചയും ഇതുപോലെ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. ഇഡാപിംഗളാസുഷുമ്‌നാ നാഡികള്‍ യോജിക്കുന്നതും നാം ചിന്തിക്കാത്ത പ്രതീക്ഷിക്കാത്ത സമയത്താകും. സാധകനായ യോഗി പ്രതീക്ഷയോടെ വിനയത്തോടെ കാത്തിരിക്കുകയേ വഴിയുള്ളൂ. പരിചാരകന്‍ തന്റെ യജമാനനെ കാത്തിരിക്കുന്നതുപോലെ. സാധനയില്‍ മുഴുകി, ജാഗ്രതയോടെ കാത്തിരിക്കുക. അതു കൊണ്ടു തന്നെ യോഗിയുടെ വിശ്രമം താമസിക അനുഭവമല്ല, തനി സാത്വികമാണ്. 

മനോന്മനി എന്നാല്‍ മനസ്സിലാത്ത മനസ്സിന്റെ അവസ്ഥയാണ്. മനസ്സ് അതിന്റെ പരിധികള്‍ ലംഘിച്ച് അപ്പുറം കടന്ന അവസ്ഥ. അതീത മനസ്സ് നിയന്ത്രണമേറ്റെടുത്ത അവസ്ഥ. പിന്നീട് ആ യോഗിക്ക് ചെറുതാവാന്‍ കഴിയില്ല.

പവനോ ബദ്ധ്യതേ യേന

മനസ്‌തേനൈവ ബദ്ധ്യതേ

മനശ്ച ബദ്ധ്യതേ യേന

പവനസ്‌തേന ബദ്ധ്യതേ  4  21

പ്രാണനെ ബന്ധിക്കുന്ന യോഗി മനസ്സിനെയും ബന്ധിക്കും. മനസ്സിനെ ബന്ധിക്കുന്നവന്‍ പ്രാണനെയും ബന്ധിക്കും.

മനസ്സും ശ്വാസവും (പ്രാണന്‍) വളരെ ബന്ധപ്പെട്ടവയാണ്. മനസ്സിന് പിരിമുറുക്കമുണ്ടെങ്കില്‍, ചിന്തകള്‍ വേഗത്തോടെ ആവര്‍ത്തിക്കുന്നുവെങ്കില്‍ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു, വേഗം കൂടിയിരിക്കുന്നു എന്നര്‍ഥമാണ്. ഈ വേഗം, താളപ്പിഴ അവന്റെ ശ്വാസത്തിലുമുണ്ടാകും. കഠിനമായ കോപമുള്ളവന് ശ്വാസം മുട്ടും. ഇത് മറ്റു വികാരങ്ങള്‍ക്കും ബാധകമാണ്. മനസ്സിന്റെ വേഗം ഏറ്റവും ചുരുങ്ങുന്നതാണ് ശാന്തത. അപ്പോള്‍ ശ്വാസവും സ്വാഭാവികമായും ആഴമുള്ളതും ദീര്‍ഘവുമായിരിക്കും. അതു കൊണ്ട് ശ്വാസത്തിന്റെ ദൈര്‍ഘ്യം കൃത്രിമമായി കൂട്ടിയാല്‍ മനസ്സിന് ശാന്തത കിട്ടുമെന്നുള്ളത് യുക്തിഭദ്രമാണ്; അനുഭവവേദ്യവുമാണ്. 

ഹേതു ദ്വയം തു ചിത്തസ്യ

വാസനാ ച സമീരണ:

തയോര്‍ വിനഷ്ട ഏകസ്മിന്‍

തൗ ദ്വാവപി വിനശ്യത:  4  22

ചിത്തത്തിന്റെ പ്രവൃത്തികള്‍ക്ക് രണ്ടു കാരണങ്ങള്‍ ഉണ്ട്  വാസനയും വായുവും. അവയില്‍ ഒന്നു നശിച്ചാല്‍ മറ്റു രണ്ടും നശിക്കും.

ചിത്തത്തിന്റെ അടിത്തട്ടിലുള്ള പഴകിയ സംസ്‌കാരമാണ് വാസന. അപ്പോള്‍ ചിത്തം, വാസന, ശ്വാസം (പ്രാണന്‍ ) ഇവ മൂന്നും പരസ്പര സഹായികളാണ്. ഒന്നിച്ചു നില്കുന്നവയാണ്. വാസന ക്ഷയിച്ചാല്‍ ചിത്തവും പ്രാണനും ക്ഷയിക്കും. പ്രാണന്‍ ക്ഷയിച്ചാല്‍ ചിത്തവും വാസനയും ക്ഷയിക്കും. ചിത്തം ക്ഷയിച്ചാല്‍ വാസനയും പ്രാണനും ക്ഷയിക്കും.

യോഗവാസിഷ്ഠം ഇതു തന്നെ പറയുന്നു. ‘ദ്വേ ബീജേ രാമ ചിത്തസ്യ’   ഹേ രാമ, മനസ്സ് രണ്ടു വിത്തുകളില്‍ നിന്നാണുണ്ടാവുന്നത്  ‘പ്രാണ സ്പന്ദന വാസനേ ‘ പ്രാണനും വാസനയും. ‘ഏകസ്മിന്‍ ച തയോര്‍ നഷ്ടേ’  അവയില്‍

ഒന്നു നഷ്ടമായാല്‍ ‘ക്ഷിപ്രം ദ്വേ അപി നശ്യത: ‘ വേഗത്തില്‍ തന്നെ രണ്ടും നശിക്കും.

തിരിച്ചും പറയുന്നു.: മനസ് ലയിച്ചില്ലെങ്കില്‍ വാസന ക്ഷയിക്കില്ല. വാസന ക്ഷയിച്ചില്ലെങ്കില്‍ മനസ്സു ശമിക്കില്ല. തത്വജ്ഞാനമില്ലാതെ ചിത്തം നശിക്കില്ല. ചിത്തം ശമിക്കാതെ ജ്ഞാനവും കിട്ടില്ല. വാസനാ നാശമില്ലാതെ തത്വജ്ഞാനമില്ല; മറിച്ചും. അതുകൊണ്ട് ജ്ഞാനം, മനോനാശം, വാസനാക്ഷയം ഇവ മൂന്നും ഒരേ സമയത്ത് അഭ്യസിക്കണം.

മനോ യത്ര വിലീയേത

പവനസ്തത്ര ലീയതേ

പവനോ ലീയതേ യത്ര

മനസ്തത്ര വിലീയതേ. 4  23

മനസ്സ് ലയിച്ചാല്‍ പ്രാണന്‍ ലയിക്കും. പ്രാണന്‍ ലയിച്ചാല്‍ മനസ്സു ലയിക്കും

(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.