Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മനസ്സിന്റെ ലയനം ഉന്മനീ മുദ്ര

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Sep 18, 2019, 01:01 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

    

താരേ ജ്യോതിഷി സംയോജ്യ

കിംചിദുന്നമയേദ് ഭ്രുവൗ

പൂര്‍വയോഗം മനോ യുഞ്ജ-

ന്നുന്മനീകാരകഃ ക്ഷണാത്-4 -39

പുരികങ്ങള്‍ അല്പമുയര്‍ത്തി കണ്‍മണികള്‍ പ്രകാശത്തില്‍ കേന്ദ്രീകരിച്ച് മുമ്പു പറഞ്ഞതുപോലെ യോഗം ചെയ്താല്‍ പെട്ടെന്നു തന്നെ ഉന്മനി ലഭിക്കും.

ശരിയായ ഏകാഗ്രത എന്താണ്? നമ്മള്‍ ഏകാഗ്രമാക്കി വെക്കുന്ന വസ്തുവില്‍ മാത്രം മനസ്സു പൂര്‍ണമായും ലയിച്ചാല്‍ ഏകാഗ്രത പൂര്‍ണമായി. അതു തന്നെ സമാധി. വിവേകാനന്ദ സ്വാമി സമാധിയെ  രീിരലിൃേമശേീി എന്നാണ് തര്‍ജ്ജുമ ചെയ്തിട്ടുള്ളത്. ഭ്രൂമധ്യത്തില്‍ തന്നെ ദൃഷ്ടി ഉറപ്പിച്ച് കുറേ സമയം ഇരിക്കുമ്പോള്‍ അവിടെ ഒരു ചെറിയ ജ്യോതി പ്രത്യക്ഷപ്പെടും. കണ്ണടച്ച് അതില്‍ത്തന്നെ കുറേ സമയം ശ്രദ്ധിച്ചാല്‍ ആ പ്രകാശം മാത്രം ബാക്കിയാവും. ബാക്കിയൊക്കെ അപ്രത്യക്ഷമാവും. അവിടെ സമാധി ലഭിച്ചാല്‍ അത് ഉന്മനി.

കേചിദാഗമ ജാലേന –

കേചിന്നിഗമ സങ്കുലൈഃ

കേചിത്തര്‍ക്കേണ മുഹ്യന്തി

നൈവ ജാനന്തി താരകം-4- 40 

ചിലര്‍ ആഗമങ്ങളാലും ചിലര്‍ നിഗമങ്ങ ളാലും മറ്റു ചിലര്‍ തര്‍ക്കങ്ങളാലും മോഹിക്കപ്പട്ടിരിക്കുന്നു. എന്നാല്‍ മോചന മാര്‍ഗം ആര്‍ക്കും അറിയില്ല.

ഉന്മനി മാത്രമെ മാര്‍ഗമുള്ളൂ എന്നാണ് ഇവിടെ ഉറപ്പിക്കുന്നത്. ‘ആഗച്ഛന്തി ബുദ്ധിം ആരോഹന്തി അര്‍ഥാ ഏഭ്യഃ ‘ ഏതില്‍ നിന്നാണോ അര്‍ഥങ്ങള്‍ വന്ന് ബുദ്ധിയില്‍ സ്ഥാനം പിടിക്കുന്നത് അതാണ് ആഗമങ്ങള്‍. അതായത് തന്ത്രം, ശാസ്ത്രങ്ങള്‍ മുതലായവ. അവയുടെ വലയില്‍ (ജാലം) പെട്ട് ജനം മോഹിക്കുന്നു. അവയില്‍ പറയുന്ന പലതരം ഫലങ്ങളെ തേടി വലയുന്നു. നിഗമങ്ങള്‍ എന്നാല്‍ വേദങ്ങള്‍. അവയില്‍ പറഞ്ഞ പല തരം യാഗഫലങ്ങളെ ആഗ്രഹിച്ച് കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ചിലര്‍ ന്യായം, വൈശേഷികം, തര്‍ക്കം മുതലായവയിലൂടെ പല തര്‍ക്കങ്ങളിലും യുക്തികളിലും ഏര്‍പ്പെട്ട് വലയുന്നു. തരണം ചെയ്യാന്‍ സഹായിക്കുന്നതാണ് താരകം. ഈ സംസാരസാഗരത്തെ തരണം ചെയ്യാന്‍, കടക്കാന്‍ ഉള്ള ഉപായം, തോണി ഏതെന്ന് വൈദികര്‍ക്കോ താന്ത്രികര്‍ക്കോ താര്‍ക്കികര്‍ക്കോ അറിയില്ല.

ആഗമമെന്നാല്‍ ശിവന്‍ ശക്തിക്കുപദേശിക്കുന്നതെന്നൊരു സങ്കല്പവുമുണ്ട്. ശൈവമായ അത്തരം ഗ്രന്ഥങ്ങളില്‍ ശിവന്നായിരിക്കും പ്രാധാന്യം. എന്നാല്‍ ശക്തി ശിവന്നുപദേശം നല്കുന്ന നിഗമങ്ങളില്‍ ശക്തിയില്ലാതെ ശിവന്‍ ശവമാണ് എന്ന് സ്ഥാപിക്കും. 

സത്യയുഗത്തില്‍ വേദമാണ് ധര്‍മ്മത്തെ, സഫല ജീവിത പദ്ധതിയെ അവതരിപ്പിച്ചത്.

ത്രേതായുഗത്തില്‍ സ്മൃതികള്‍ അതു തന്നെ ചെയ്തു. ദ്വാപരയുഗത്തില്‍ അതു ചെയ്തത് പുരാണങ്ങളാണ്. ഇപ്പോള്‍, കലിയുഗത്തില്‍ ആഗമനിഗമങ്ങളും 64 തന്ത്രങ്ങളുമാണ് (ചതുഃ ഷഷ്ഠ്യാ തന്ത്രൈഃ) ധര്‍മ പ്രചരണത്തിനടിസ്ഥാനം.

ഒരു യുഗത്തിലെ ധര്‍മ്മം മറ്റൊരു യുഗത്തില്‍ അതേപടി ഫലവത്താകണമെന്നില്ല. കലിയുഗത്തില്‍ തന്നെ ആഗമ – നിഗമ – തന്ത്രങ്ങളിലെ ജ്ഞാന – സാധനകള്‍ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് കൂടുതല്‍. എന്നാല്‍ യോഗ പദ്ധതി തന്നെയാണ് കൂടുതല്‍ പ്രയോജനകരമെന്നാണ് ഇവിടെ സ്ഥാപിക്കുന്നത്.

അര്‍ധോന്മീലിതലോചനഃ 

സ്ഥിരമനാ

നാസാഗ്ര ദത്തേക്ഷണ –

ശ്ചന്ദ്രാര്‍ക്കാവപി ലീനതാമപനയ – ന്നിഷ്പന്ദ ഭാവേന യഃ

ജ്യോതീരൂപമശേഷ ബീജമഖിലം

ദേദീപ്യമാനം പരം

തത്വം തദ്പദമേതിവസ്തുപരമം 

വാച്യം കിമത്രാധികം – 4 – 41

പകുതി തുറന്ന കണ്ണുമായി, സ്ഥിരമായ മനസ്സോടെ, മൂക്കിന്റെ അറ്റത്തു നോക്കിക്കൊണ്ട്, നിഷ്പന്ദ ഭാവത്തോടെ, സൂര്യചന്ദ്രമാരെ ലയിപ്പിച്ചു കൊണ്ട് യോഗി, ജ്യോതീരൂപമായി എല്ലാറ്റിനും ബീജമായി, എല്ലാറ്റിനെയും പ്രകാശിപ്പിച്ചുകൊണ്ടി    രിക്കുന്ന പരമ തത്വത്തെ, പരമ വസ്തുവിനെ പ്രാപിക്കുന്നു. എന്തിനേറെ പറയണം?

ഇവിടെ പറഞ്ഞത് പുതിയൊരു മുദ്രയാണ് – 11ാമത്തേത് – നാസികാഗ്ര മുദ്ര. ഇത് കുണ്ഡലിനീ പ്രബോധത്തിന് ഹഠയോഗത്തിലുള്ള ഒരു സാധനയാണ്. ധ്യാനാസനത്തിലിരുന്ന് മൂക്കിന്റെ അറ്റത്ത് നോക്കുമ്പോള്‍ ആദ്യം കണ്ണുകഴയ്‌ക്കും. പക്ഷെ ക്രമേണ ശീലമാവും. പിന്നെ ശ്വാസത്തില്‍ ശ്രദ്ധിക്കണം. ഏതു മൂക്കിലൂടെയാണ് ശ്വാസം ഒഴുകുന്നതെന്ന റിയണം. രണ്ടിലൂടെയും തുല്യമായി (അതായത് സുഷുമ്‌നയിലൂടെ ) ഒഴുകാന്‍ തുടങ്ങിയാല്‍ ഫലം കാണുന്നു എന്നര്‍ഥം. പത്തു മിനിറ്റ് മൂക്കിനറ്റം നോക്കിയ ശേഷം കണ്ണടക്കുക. മുന്നിലുള്ള ശൂന്യമായ ഇരുട്ടിനെ (ചിദാകാശം) നോക്കുക. അവിടെ ഒരു വെളിച്ചം (ജ്യോതി) കാണാന്‍ തുടങ്ങിയാല്‍ അതില്‍ ശ്രദ്ധിക്കുക. ക്രമത്തില്‍ നമ്മുടെ ബോധത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഈ ജ്യോതിസിനു കഴിയും. 

അപ്പോള്‍ യോഗി സ്വരൂപത്തില്‍ അവസ്ഥിതനാകും. പതഞ്ജലി പറയുന്ന ‘തദാ ദൃഷ്ടുഃ സ്വരൂപേ ള സ്ഥാനം’ അനുഭവവേദ്യമാകും. സമാധി നേടും. നാസാഗ്രം മുതല്‍ 12 അംഗുലം വരെ ദൃഷ്ടി നീളാമെന്ന് വസിഷ്ഠന്‍ പറയുണ്ട്. ‘ദ്വാദശാം ഗുല പര്യന്തേ നാസാഗ്രേ വിമലേംബരേ.’അവിടെത്തന്നെ ചിദാകാശവും (വിമലം അംബരം). അപ്പോള്‍ പ്രാണ സ്പന്ദം നിരുദ്ധമാവും. ചന്ദ്ര സൂര്യന്മാരുടെ (ചന്ദ്രന്‍ ഇടതു മൂക്ക്, സൂര്യന്‍ വലതു മൂക്ക്) ലയമെന്നാല്‍ രണ്ടു മൂക്കിലൂടെയും (സുഷുമ്‌നാ ) ശ്വാസം വരികയാണ്. അശേഷ ബീജമെന്നാല്‍ ആകാശാദി കളുടെ ഉത്ഭവത്തിനു കാരണമായതെ ന്നര്‍ഥം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

പുതിയ വാര്‍ത്തകള്‍

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies