Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുകൂലമായ അനുഭവം സുഖം

ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും മൂടിക്കെട്ടപ്പെടും. ഇന്ദ്രിയങ്ങള്‍ക്ക് വിഷയവസ്തുക്കളെ അറിയാന്‍ കഴിയില്ല

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Feb 26, 2020, 04:10 am IST
inSamskriti

ചിത്തം ന സുപ്തം നോ ജാഗ്രത്

സ്മൃതി വിസ്മൃതി വര്‍ജിതം

ന ചാസ്തമേതി നോദേതി  

യസ്യാസൗ മുക്ത ഏവ സഃ  4  110

മുക്തന്റെ ചിത്തം ജാഗ്രത്തിലും സ്വപ്‌നത്തിലുമല്ല. അതില്‍ സ്മൃതിയും വിസ്മൃതിയും ഇല്ല. അത് ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.

ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും മൂടിക്കെട്ടപ്പെടും. ഇന്ദ്രിയങ്ങള്‍ക്ക് വിഷയവസ്തുക്കളെ അറിയാന്‍ കഴിയില്ല.

‘കാണുക’ എന്നാല്‍ എന്താണ്? ‘ഞാന്‍ ഒരു കാക്കയെ കണ്ടു.’ എന്നു പറയുമ്പോള്‍ സംഭവിക്കുന്നത് നമ്മുടെ കണ്ണിലൂടെ മനസ്സ് പുറത്തേക്കു ചെന്ന് കാക്കയുടെ രൂപം പ്രാപിച്ച് ആ വിഷയാകാരവൃത്തിരൂപമായ കാക്കയെ ഉള്ളിലെ കണ്ണില്‍ കാണുകയാണ്. പുറത്തെ വസ്തുവിനെയല്ല, അകത്തുള്ള അതിന്റെ പ്രതിരൂപത്തെയാണ് നാം അറിയുന്നത് എന്നര്‍ഥം. ഇതാണ് ജാഗ്രത് (ഉണര്‍വ്) എന്ന അവസ്ഥ.

ഇന്ദ്രിയങ്ങള്‍ തമസ്സ് കൊണ്ടു മൂടിയാല്‍ ഒരു രൂപവും അകത്തു പതിയുകയില്ല, ചിത്തം വിഷയാകാരമാവുന്നില്ല. അപ്പോള്‍ പുറത്തെ കാഴ്‌ച്ചയില്ല. ജാഗ്രത് എന്ന അവസ്ഥയുമില്ല. ഇതാണ് സുപ്താവസ്ഥ. ജാഗ്രദവസ്ഥയില്‍ ഉണ്ടായ അനുഭവങ്ങള്‍ ( ഓര്‍മ, സ്മൃതി) ഉള്ളില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്വപ്‌നം.  ഈ രണ്ടവസ്ഥകളും യോഗിക്കില്ല.  

സ്മൃതിയും (ഓര്‍മ) വിസ്മൃതിയും (ഓര്‍മ കേട്) യോഗിക്കില്ല. സ്മൃതി എന്നത് ചിത്തത്തിലെ ഒരു വൃത്തി, ചലനം ആണ്. ചിത്തവൃത്തികള്‍ ഇല്ലാതാവുമ്പോള്‍ ഈ സംസ്‌കാരങ്ങള്‍ ശേഷിക്കില്ല. അവിടെ ഉണ്ട്, എന്നോ ഇല്ല എന്നോ ഉള്ള അവസ്ഥയില്ല. ഉദയമോ അസ്തമയമോ ഇല്ല. അതു കൊണ്ടു തന്നെ ആ ചിത്തത്തിന്റെ ഉടമസ്ഥന്‍ മുക്തനാണ്.

ന വിജാനാതി ശീതോഷ്ണം

ന ദുഃഖം ന സുഖം തഥാ

ന മാനം നാപമാനം ച  

യോഗീ യുക്തഃ സമാധിനാ  4  111

സമാധി നേടിയവന്‍ ശീതം, ഉഷ്ണം; ദുഃഖം, സുഖം; മാനം, അപമാനം ഇവ അറിയുന്നില്ല. ശീതവും ഉഷ്ണവും (ചൂടും തണുപ്പും) ബാഹ്യ വസ്തുക്കളില്‍ നിന്നുണ്ടാവുന്നതാണ്. മാനവും അപമാനവും മറ്റു മനുഷ്യരില്‍ നിന്നുണ്ടാവുന്നതാണ്. മററുള്ളവരില്‍ നിന്ന് സത്കാരം,ആദരവ് ലഭിക്കുന്നതാണ് മാനം. അനാദരമുണ്ടാകുമ്പോഴാണ് അപമാനം വരുന്നത്. സുഖവും ദുഃഖവും വസ്തുക്കള്‍ മൂലവും മനുഷ്യര്‍ മൂലവും ഉണ്ടാവാം. മറ്റുള്ളവരുടെ താഡനവും പീഡനവും ദുഃഖം തരും. സുഗന്ധ ചന്ദനാദികളും സുവചനങ്ങളും സുഖം തരും. ഇവയൊന്നും യോഗിയെ ബാധിക്കുകയില്ല. യോഗി ഇതിനൊക്കെ അപ്പുറമാണ്.സുഖദുഃഖങ്ങളെപ്പറ്റിയുള്ള ചര്‍ച്ച വൈശേഷിക ദര്‍ശനത്തില്‍ വരുന്നുണ്ട്.

അനുകൂലമായ അനുഭവങ്ങളെയാണ് സുഖമെന്നു പറയുന്നത്. പ്രതികൂലമായവ ദു:ഖവും. ഒരാള്‍ക്ക് പിറകില്‍ നിന്ന് ചെറിയ ഒരു അടി കിട്ടി എന്നു കരുതുക. അത് അയാള്‍ക്ക് ദുഃഖമാണ് നല്‍കുക. അത് അടികൊണ്ടുണ്ടാവുന്ന വേദനയാണോ? അല്ല, കാരണം അത് വേദനിക്കത്തക്ക തരത്തിലുള്ള അടിയായിരുന്നില്ല. അത് തനിക്ക് പ്രതികൂലമാണ്, തനിക്കിഷ്ടമില്ലാത്തയാളാണ് അടിച്ചത് എന്ന ധാരണയാണ് ദുഃഖമുണ്ടാക്കിയത്. എന്നാല്‍ അടി കിട്ടിയ ആള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ മൂന്നു വയസ്സായ കൊച്ചുമകനാണ് അടിച്ചത് എന്നു മനസ്സിലായാലോ? ദുഃഖം സുഖമായി മാറും. ഒരടി കൂടി കിട്ടിയാല്‍ കൊള്ളാമെന്നാവും.

ചുരുക്കത്തില്‍ അനുഭവങ്ങളെ നമ്മള്‍ നോക്കിക്കാണുന്നതിലാണ് യഥാര്‍ഥ സുഖദുഃഖങ്ങളിരിക്കുന്നത്. ശരീരത്തിലെ അവയവം ഒരു അക്രമി വെട്ടിമാറ്റിയാല്‍ ദുഃഖം തോന്നും. രോഗംമൂലം ഒരു ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ അതു ചെയ്താലോ?.

അനുകൂല  പ്രതികൂല ഭാവനകളാണ് സുഖദുഃഖങ്ങള്‍ക്കു കാരണമെന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ദുഃഖകരമായ ചില മുന്‍കാല അനുഭവങ്ങള്‍ പിന്നീട് തനിക്ക് അനുകൂലമായിരുന്നു എന്നറിയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. തന്റെ പ്രതികരണങ്ങള്‍ വ്യത്യസ്തമാകാമായിരുന്നു എന്നും തോന്നാം. സുഖദുഃഖങ്ങളെപ്പറ്റി വിശദമായ ചിന്ത തന്നെ ആവശ്യമാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ്  റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ്  ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.