Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകം മനസ്സിന്റെ സങ്കല്‍പം

ഈ ദൃശ്യപ്രപഞ്ചം മുഴുവന്‍ സങ്കല്‍പ സൃഷ്ടമാണ്. 'സങ്കല്‍പഃ കര്‍മ മാനസഃ ' എന്നാണ്. മനസ്സിന്റെ വ്യാപാരമാണ് സങ്കല്പം. അതിന്റെ കലന, രചന, സൃഷ്ടി ആണ് ഈ ലോകം. ഓരോരാള്‍ക്കും ഇതേ ലോകം വ്യത്യസ്തമായനുഭവപ്പെടുന്നത് മനസ്സിലുള്ള വ്യത്യാസം കൊണ്ടാണ്.

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Oct 16, 2019, 03:52 am IST
inSamskriti

അന്തഃ ശൂന്യോ 

ബഹിഃ ശൂന്യഡ

ശൂന്യഃ കുംഭ ഇവാംബരേ

അന്തഃ പൂര്‍ണോ  

ബഹിഃ പൂര്‍ണഃ

പൂര്‍ണഃ കുംഭ ഇവാര്‍ണവേ – 4 – 56

ആകാശത്തിലെ കുടം പോലെ അകത്തും പുറത്തും ശൂന്യമാണ്. കടലിലെ കുടം പോലെ അകവും പുറവും നിറവാണ്.

സമാധിയിലിരിക്കുന്നവന്റെ അവസ്ഥയാണ് ഇവിടെ പറയുന്നത്. അവന്റെ ഉള്ള്, അന്തഃക്കരണം ശൂന്യമാണ്. അവിടെ ബ്രഹ്മമൊഴിച്ചൊരു വൃത്തിയുമിരിക്കില്ല. പുറത്തും ശൂന്യം തന്നെ. താനേ ഉള്ളൂ, രണ്ടാമതൊന്നു കാണാനില്ല. കാലിയായ കുടം ആകാശത്തില്‍ ഇരുന്നാല്‍ അകത്തും പുറത്തും ശൂന്യമായതു പോലെ.

അവധൂത ഗീതയില്‍ (132)ദത്താത്രേയന്‍ പറയുന്നത് ഘടവും ഘടാകാശവും ഇല്ല എന്നാണ്.’ന ഘടോ ന ഘടാകാശോ’. ജീവനും ഇല്ല, ജീവ ശരീരവുമില്ല.’ന ജീവോ ജീവ വിഗ്രഹഃ’ ബ്രഹ്മമേയുള്ളൂ. ‘കേവലം ബ്രഹ്മ സംവിദ്ധി ‘. അറിയപ്പെടുന്ന വസ്തുവില്ല, അറിയുന്നവനുമില്ല.’വേദ്യ വേദകവര്‍ജ്ജിതം.’

മറ്റൊരിടത്തു ദത്താത്രേയന്‍ പറയുന്നു, ‘ഘടേ ഭിന്നേ (കുടമുടഞ്ഞാല്‍ ) ഘടാകാശം സുലീനം (കുടത്തിലുണ്ടായിരുന്ന ആകാശം മഹാകാശത്തില്‍ ലയിക്കും) ഭേദ വര്‍ജിതം.’ (രണ്ടാകാശവും തമ്മിലുള്ള ഭേദങ്ങള്‍ ഇല്ലാതാവും.) ശിവനും ശുദ്ധമനസും തമ്മില്‍ അന്തരമില്ല എന്നര്‍ഥം.

അന്തഃകരണത്തില്‍, ഹൃദയാകാശത്തില്‍ മുഴുവന്‍ ബ്രഹ്മാകാര വൃത്തി നിറഞ്ഞിരിക്കും. അതു കൊണ്ട് പൂര്‍ണമാണ് (ശൂന്യമല്ല!). പുറത്തും പൂര്‍ണം തന്നെ. എങ്ങും ബ്രഹ്മം നിറഞ്ഞിരിക്കുന്നു. കടലിലെ വെള്ളത്തില്‍ മുക്കി വെച്ച കുടത്തിന്റെ അകവും പുറവും ജലപൂര്‍ണമാണ്. ഒഴിവായൊരിടവുമില്ല. സമാധിയിലിരിക്കുന്നവന്‍ ബ്രഹ്മപൂര്‍ണനാണ്.

ഈശാവാസ്യ ഉപനിഷത്ത് ആരംഭിക്കുന്നതു തന്നെ ‘പൂര്‍ണമദഃപൂര്‍ണമിദം പൂര്‍ണാത് പൂര്‍ണം ഉദച്യതേ’ എന്നാണ്. അതും പൂര്‍ണം, ഇതും പൂര്‍ണം. പൂര്‍ണത്തില്‍ നിന്നും പൂര്‍ണമുണ്ടാവുന്നു – എന്നിങ്ങനെ. ഇത് ശരിയാണോ എന്നു ചിന്തിച്ച കാലമുണ്ടായിരുന്നു. പൂര്‍ണയായ അമ്മയില്‍ നിന്ന് പൂര്‍ണനായ കുട്ടിയുണ്ടാവുകയും അമ്മ പൂര്‍ണയായി ശേഷിക്കുകയും ചെയ്യുന്നുണ്ടല്ലൊ എന്ന മറു ചിന്തയും അന്നത്തെ കൗതുക മായിരുന്നു.

ബാഹ്യചിന്താ ന കര്‍ത്തവ്യാ

തഥൈവാന്തര ചിന്തനം

സര്‍വ ചിന്താം പരിത്യജ്യ

ന കിഞ്ചിദപി ചിന്തയേത് – 4 – 57

ബാഹ്യവും ആന്തരവുമായ ചിന്തകള്‍ അരുത്. സര്‍വ ചിന്തകളും വിട്ട് ഒന്നും ചിന്തിക്കാതിരിക്കുക. സമാധിയിലിരിക്കുന്ന യോഗി പുറത്തുള്ള വസ്തുക്കളെ ചിന്തിക്കരുത്. സുഖഭോഗവസ്തുക്കളെ അകത്ത് ഭാവന ചെയ്‌കയുമരുത്. സര്‍വ ചിന്തകളും, എല്ലാ ബാഹ്യാഭ്യന്തര ചിന്തകളും വിടണം. ഒന്നിലും ഒട്ടാതിരിക്കണം. ആത്മചിന്ത പോലും വിടണം. അപ്പോള്‍ സ്വരൂപസ്ഥിതി, ജീവന്മുക്തി ലഭിക്കും എന്നര്‍ഥം.

സങ്കല്‍പ മാത്ര കലനൈവ ജഗത് സമഗ്രം

സങ്കല്‍പ മാത്ര കലനൈവ മനോ വിലാസഃ

സങ്കല്‍പ മാത്രമതിമുത്സൃജ നിര്‍വികല്പ –

മാശ്രിത്യ നിശ്ചയമവാപ്‌നുഹി രാമ ശാന്തിം – 4 – 58

ഈ ലോകം മനസ്സിന്റെ സങ്കല്‍പം മാത്രമാണ്.

മനസ്സിലെ ലോകവും സങ്കല്‍പം മാത്രമാണ്. ഈ സങ്കല്‍പ ബുദ്ധി ഉപേക്ഷിച്ച് നിര്‍വികല്പനായി ശാന്തിയെ പ്രാപിക്കണം. യോഗവാസിഷ്ഠത്തില്‍ വസിഷ്ഠ മുനി രാമനോടു പറയുന്നതാണിത്. ബാഹ്യാഭ്യന്തര ചിന്തകള്‍ വിടണമെന്നതിന് ഒരു പ്രമാണമായി ഉദ്ധരിച്ചതാണീ ശ്ലോകം.

ഈ ദൃശ്യപ്രപഞ്ചം മുഴുവന്‍ സങ്കല്‍പ സൃഷ്ടമാണ്. ‘സങ്കല്‍പഃ കര്‍മ മാനസഃ ‘ എന്നാണ്. മനസ്സിന്റെ വ്യാപാരമാണ് സങ്കല്പം. അതിന്റെ കലന, രചന, സൃഷ്ടി ആണ് ഈ ലോകം. ഓരോരാള്‍ക്കും ഇതേ ലോകം വ്യത്യസ്തമായനുഭവപ്പെടുന്നത് മനസ്സിലുള്ള വ്യത്യാസം കൊണ്ടാണ്. അതില്‍ നിന്നാണ് കൊട്ടാരം പൂന്തോട്ടം സ്വാദിഷ്ടമായ ഭക്ഷണം മുതലായ ഭാവനകള്‍ പൂത്തു തളിര്‍ക്കുന്നത്. ചിന്താ വിലാസം തന്നെയത്. അതു കൊണ്ട് അത് സത്യമല്ല, യഥാര്‍ഥമല്ല. ഇതറിഞ്ഞ് അത്തരം തലതിരിഞ്ഞ ബുദ്ധി കളയുക.

നിര്‍വികല്പ ബുദ്ധി നേടണം. വികല്പമില്ലാത്തതാണ് നിര്‍വികല്പം. വിശിഷ്ടമായ കല്പനയാണ് വികല്പം. ആത്മാവ് ചെയ്യുന്നു, അനുഭവിക്കുന്നു, ആസ്വദിക്കുന്നു, സുഖിക്കുന്നു, ദുഃഖിക്കുന്നു എന്ന ധാരണ വികല്പമാണ്. ഇതെന്റെ ആള്‍ക്കാര്‍, അവര്‍ അന്യര്‍ – ഇതും വികല്പം തന്നെ. ദേശം, കാലം, വസ്തു എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചിന്തകളും വികല്പം തന്നെ. വികല്പത്തില്‍ നിന്ന് നിഷ്‌ക്രമിക്കലാണ് നിര്‍വികല്പം. ആത്മാവ് നിര്‍വികല്പമാണ്. അതിനെ ആശ്രയിച്ച്, ധ്യാനിച്ച് ഹേ രാമ! നീ ശാന്തി പ്രാപിക്കുക – എന്നാണുപദേശം. അതിലൂടെ സുഖം നേടാമെന്ന്. സ്വാത്മാരാമന്‍ ഈ ഉദ്ധരണിയിലൂടെ ഹഠയോഗത്തെ ജ്ഞാനയോഗവുമായി കൂട്ടിയിണക്കുന്നു. യോഗവും തന്ത്രവും ദ്വൈതത്തില്‍ നിന്നദ്വൈതത്തിലേ ക്കുള്ള പാതയിലാണ് എന്നര്‍ഥം.

ഇതു തന്നെ ഭഗവദ്ഗീതയില്‍ മറ്റൊരു തരത്തില്‍ പറഞ്ഞിരിക്കുന്നു. ‘ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം’  (ഭ.ഗീ. 2 – 66) ഭാവന ശരിയായില്ലെങ്കില്‍ ശാന്തിയില്ല. അശാന്തന്നു  സുഖമെവിടെ?

(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Astrology

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.