Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്റെ ലയം

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jul 24, 2019, 02:54 am IST
inSamskriti

ജ്ഞാത്വാ സുഷുമ്‌നാ സദ്‌ഭേദം 

കൃത്വാ വായും ച മദ്ധ്യഗം

സ്ഥിത്വാ സദൈവ സുസ്ഥാനേ

ബ്രഹ്മരന്ധ്രേ നിരോധയേത്-4

ശുഭമായ സ്ഥലത്തിരുന്ന് സുഷുമ്‌നയെ തുറക്കാനുള്ള മാര്‍ഗം അറിഞ്ഞ് പ്രാണനെ അതിലൂടെ നയിച്ച് ബ്രഹ്മരന്ധ്രത്തിലെത്തിച്ച് അവിടെത്തന്നെ തടഞ്ഞു നിറുത്തണം.

കഴിഞ്ഞ ശ്ലോകത്തില്‍ പ്രാണനെയും മനസ്സിനെയും ‘കൊല്ലണം’ എന്നു പറഞ്ഞു. എങ്ങനെ? അതാണ് ഇനി പറയാന്‍ പോകുന്നത്. എങ്ങനെയുള്ള സ്ഥാനത്താണ് യോഗി ജീവിക്കേണ്ടത് എന്ന് ഒന്നാമദ്ധ്യായത്തില്‍ നമ്മള്‍ കണ്ടു.’സുരാജ്യേ (നല്ല ഭരണമുള്ള ) ധാര്‍മികേ ദേശേ ‘ (ധര്‍മ്മമുള്ള ദേശത്ത് ) എന്നൊക്കെ അവിടെ പറഞ്ഞു വെച്ചിട്ടുണ്ട്. അവിടെയാണ് യോഗി വസിക്കേണ്ടത്. അടഞ്ഞുകിടക്കുന്ന സുഷുമ്‌നയെ എങ്ങിനെ നല്ല രീതിയില്‍ തുറക്കാമെന്ന് ഗുരുമുഖത്തു നിന്നറിയണം.

അങ്ങനെ പ്രാണനെ സുഷുമ്‌നയിലൂടെ (മദ്ധ്യഗം) നയിക്കണം. അതിനെ മൂര്‍ധാവിലേക്ക്, ബ്രഹ്മരന്ധ്രത്തിലേക്ക് എത്തിച്ച് അവിടെ നിര്‍ത്തണം. ഇതാണ് പ്രാണന്റെ ലയം. ‘പ്രാണാനാം ക്ഷയമാഗതേ മന: പ്രശമമായാതി’. പ്രാണന്‍ ക്ഷയിച്ചാല്‍ മനസ്സും ലയിക്കും. അപ്പോഴാണ് ആത്മസാക്ഷാത്കാരം, ജീവന്മുക്തി ലഭിക്കുന്നത്. ജീവിച്ചിരിക്കേ തന്നെ മോക്ഷാനുഭവമുണ്ടാകും.

ശരീരത്തില്‍ 9 ദ്വാരങ്ങള്‍ (രന്ധ്രങ്ങള്‍)ഉണ്ട്. എന്നാല്‍ യോഗിമാര്‍ക്ക് മാത്രം തുറന്നു കിട്ടുന്ന ഒരു പത്താമത്തെ വാതിലുണ്ട് (ദശമ ദ്വാരം ). അതാണ് തലയോട്ടിയില്‍ ഉള്ള ദ്വാരം, ബ്രഹ്മരന്ധ്രം. ചെറിയ കുട്ടികളുടെ തലയില്‍ ഇത് വ്യക്തമായി കാണാം. ‘പതപ്പ് ‘ എന്നൊക്കെ ഇതിനു പറയും. അവിടം അതീവ മൃദുവായിരിക്കും. പ്രായമാവുമ്പോള്‍ അത് ഉറക്കും, ബലപ്പെടും. യോഗി മരിക്കുമ്പോള്‍ പ്രാണന്‍ ഈ ബ്രഹ്മരന്ധ്രം ഭേദിച്ച് ബഹിര്‍ഗമിക്കും. ഇതിനെയാണ് ‘ കപാല ( തലയോട്) മോക്ഷ’ മെന്നറിയപ്പെടുന്നത്.

കഠ ഉപനിഷത്തില്‍ (3 16) പറയുന്നു.

‘ശതം ച ഏകാ ച (നൂറ്റൊന്ന്) ഹൃദയസ്യ നാഡ്യ:( ഹൃദയ നാഡികള്‍). താസാം ഏകാ (അവയിലൊന്ന്  സുഷുമ്‌നാ ) മൂര്‍ധാനം അഭിനിസ്സൃതാ ( മൂര്‍ധാവില്‍ നിന്ന് പുറത്തു പോകുന്നു.) തയാ ഉര്‍ധ്വമായന്‍ (അതിലൂടെ ഊര്‍ധ്വഗമനം ചെയ്യുന്നവന്‍) അമൃതത്വമേതി (അമരനായിത്തീരുന്നു).

ഇപ്രകാരം സഹസ്രാരത്തിലെത്തിയ കുണ്ഡലിനി ആജ്ഞാ ചക്രത്തിലൂടെ തിരിച്ചിറങ്ങി മൂലാധാരത്തില്‍ വന്നാല്‍ ജീവിതത്തിലേക്കു തിരിച്ചു വരുന്നു. പക്ഷെ അയാള്‍ ആന്തരികമായി പരിവര്‍ത്തനത്തിനു വിധേയമായിരിക്കും. പുറത്തു സാധാരണ മനുഷ്യന്‍ തന്നെ. ഒരു ധന്യമായ ജീവിതം.

സൂര്യാ ചന്ദ്രമസൗ ധത്ത:

കാലം രാത്രിം ദിവാത്മകം

ഭോക്ത്രീ സുഷുമ്‌നാ കാലസ്യ

ഗുഹ്യമേതദുദാഹൃതം.  4  17

സൂര്യ ചന്ദ്രന്മാര്‍ രാപകലുകളാകുന്ന കാലത്തെയുണ്ടാക്കുന്നു. എന്നാല്‍ സുഷുമ്‌ന കാലത്തെ വിഴുങ്ങിക്കളയുന്നു. ഇത് ഒരു ഗുപ്ത ജ്ഞാനമാണ്.

സൂര്യന്‍ പകലും ചന്ദ്രന്‍ രാത്രിയിലുമാണ് നമുക്ക് പ്രത്യക്ഷമായി അനുഭവമാകുന്നത്.

ഇതു പുറത്തെ കാര്യം. അകത്തും ഇവ രണ്ടുമുണ്ട്. ഇഡാനാഡി (ചന്ദ്രനാഡി) രാത്രിയിലും പിംഗളാ നാഡി (സൂര്യ നാഡി) പകലും ഊര്‍ജിതമായിരിക്കും. രാത്രിയില്‍ ഉറക്കവും പകല്‍ കര്‍മ്മവും നടക്കുന്നത് ഇവയുടെ സ്വാധീനം കൊണ്ടാണ്. നമ്മുടെ ബോധതലത്തെ ഇവ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകൊണ്ടു പോകുന്നു. ഇവയ്‌ക്കിടയിലുള്ള സമയമാണ് സന്ധ്യ. ഇതാണ് ഇഡാ  പിംഗളകളുടെ മധ്യത്തിലുള്ള സ്ഥാനം  സുഷുമ്‌നാനാഡിയുടെ സ്ഥാനം. അപ്പോള്‍ രാപകലില്ല.

‘സ്വര യോഗ’ ത്തില്‍ (138)പറയുന്നു: ന സന്ധ്യാ സന്ധിരിത്യാഹു: ( പുറത്തെ സന്ധ്യയല്ല യഥാര്‍ഥ സന്ധി.) വിഷമ: സന്ധിഗ: പ്രാണ:( വിഷമമായ, സമമല്ലാത്ത പ്രാണന്‍ സന്ധിയില്‍, സുഷുമ്‌നയില്‍ ചേരുന്ന ) സ സന്ധി: സന്ധിരുച്യതേ (ആ സന്ധിയാണ് യഥാര്‍ഥ സന്ധ്യ).

മനസ്സിനെ മൂടി നില്ക്കുന്ന അഞ്ചു പുതപ്പുകളില്‍ ( പഞ്ച കഞ്ചുകങ്ങള്‍) ഏറ്റവും പുറത്തേതാണ് കാലം. ആ കാലത്തെയാണ് സുഷുമ്‌ന വിഴുങ്ങിക്കളയുന്നത്.

ബ്രഹ്മാനന്ദന്‍ ഇതിനെ മറ്റൊരു തരത്തില്‍ കാണുന്നു. ഒരു ദിവസത്തില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ (രണ്ടര നാഴിക) സൂര്യന്റെ താണ് (പകല്‍). രണ്ടാമത്തെ മണിക്കൂര്‍ ചന്ദ്രന്‍ (രാത്രി) ഒഴുകും. ഇങ്ങനെ രണ്ടു മണിക്കൂര്‍ കൊണ്ട് (5 നാഴിക) ഒരു രാപകല്‍ കാലം കടന്നു പോവും. അപ്പോള്‍ സാധാരണക്കാരുടെ ഒരു ദിവസം യോഗിയുടെ 12 ദിവസങ്ങളാണ്. സുഷുമ്‌നാ മാര്‍ഗത്തിലൂടെ പ്രാണന്‍ ബ്രഹ്മരന്ധ്രത്തില്‍ ലയിച്ചാല്‍ പിന്നെ കാലബോധമില്ല. ഇതാണ് സുഷുമ്‌നയെ കാലത്തിന്റെ ഭക്ഷകനെന്നു വിളിക്കാന്‍ കാരണം. ബ്രഹ്മരന്ധ്രത്തില്‍ ലയിക്കുന്നത്രയും യോഗിയുടെ ആയുസ്സ് വര്‍ധിക്കുന്നു. ഏറെ കാലം സമാധി പരിശീലിക്കുന്ന യോഗി മരണ കാലം മുന്‍കൂട്ടി അറിഞ്ഞ് പ്രാണനെ ബ്രഹ്മരന്ധ്രത്തിലേറ്റിയാല്‍ മരണത്തെ നിവാരണം ചെയ്യാം. തന്റെ ഇഷ്ടമനുസരിച്ച് ദേഹത്തെ ഉപേക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

New Release

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

പുതിയ വാര്‍ത്തകള്‍

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

ഭർത്താവിന് പരസ്ത്രീബന്ധം , പാർട്ടി തോറ്റ ദിവസം പോലും ഒരുമിച്ച് : ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.