Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദിനാഥന്റെ ഹഠയോഗം

മനസ്സിന്റെ ഏകാഗ്രതയ്‌ക്ക് പലര്‍ക്കും പല മാര്‍ഗങ്ങളാണ്. നാഥയോഗികള്‍ മുന്‍ഗണന കൊടുക്കുന്നത് നാദലയത്തിനാണ്. ശക്തിയുടെ സൂക്ഷ്മമായ പ്രകടീകരണമാണ് ശബ്ദം.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Oct 30, 2019, 03:41 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സുഷുമ്‌നായൈ കുണ്ഡലിനൈ്യ

സുധായൈ ചന്ദ്ര ജന്മനേ

മനോന്മനൈ്യ നമസ്തുഭ്യം

മഹാശക്തൈ്യ ചിദാത്മനേ  4  64

സുഷുമ്‌നയ്‌ക്കും കുണ്ഡലിനിക്കും ചന്ദ്രജന്മാവായ സുധയ്‌ക്കും മനോന്മനിക്കും മഹാശക്തിക്കും ചിദാത്മാവിനും നമസ്‌കാരം

മധ്യനാഡിയാണ് സുഷുമ്‌ന. മൂലാധാരത്തിലിരിക്കുന്ന ശക്തിയാണ് കുണ്ഡലിനി. ഭ്രൂമധ്യത്തിലിരിക്കുന്ന ചന്ദ്രനില്‍ നിന്നുണ്ടായതാണ് സുധാ, അമൃത്. അതാണ് ചന്ദ്രജന്മാവായ സുധ. മനോന്മനി തുര്യാവസ്ഥ തന്നെ, മനസ്സില്ലാത്ത മനസ്സ്. ചിത് ചൈതന്യം. ചിത്ത് ആത്മാവായ, സ്വരൂപമായവള്‍ ചിദാത്മാ. ജഡങ്ങളായ കായേന്ദ്രിയ മനസ്സുകള്‍ക്ക് ചൈത

ന്യം പകരുന്ന സര്‍വോത്തമയായ ശക്തി തന്നെ മഹാശക്തി. ഇവയ്‌ക്കെല്ലാം നമസ്‌കാരം.

ഹഠയോഗപ്രദീപിക എന്ന ഈ ഗ്രന്ഥം ആരംഭിക്കുന്നത് ‘ ശ്രീ ആദിനാഥായ നമോസ്തു ‘ എന്നു പറഞ്ഞാണ്. ആദിനാഥനായ ശിവനാണ് ഹഠയോഗ വിദ്യ ഉപദേശിച്ചത് എന്ന്. അപ്പോള്‍ ശൈവമതത്തില്‍ നിന്നാണ് ഹഠയോഗം ഉത്ഭവിച്ചതെന്നു തോന്നും. പക്ഷെ പിന്നീട് പലയിടത്തും ശക്തിയെയും കുണ്ഡലിനിയെയും സ്തുതിക്കുന്നതു കാണാം. അതു കൊണ്ട് ഇത് ഒരു ശൈവശാക്തമേളനം എന്നു പറയേണ്ടി വരും.

അശക്യ തത്വബോധാനാം

മൂഢാനാമപി സമ്മതം

പ്രോക്തം ഗോരക്ഷ നാഥേന

നാദോപാസനമുച്യതേ  4  65

തത്വബോധം നേടാന്‍ കഴിവില്ലാത്ത മൂഢന്മാര്‍ക്കു പോലും സമ്മതമായ ഗോരക്ഷ നാഥന്‍ ഉപദേശിച്ച നാദോപാസനം ഇവിടെ പറയുന്നു.

അശക്യമെന്നാല്‍ അസാധ്യം. തത്വജ്ഞാനം നേടാന്‍ കഴിവില്ലാത്ത മന്ദബുദ്ധികള്‍ എന്നര്‍ഥം. അവര്‍ക്കു പോലും സമ്മതമാണെങ്കില്‍ മറ്റുള്ളവരുടെ കഥ പറയേണ്ടതുണ്ടോ? എന്നു താല്പര്യം. ഗോരക്ഷനാഥന്‍ പറഞ്ഞു എന്നതിന് മഹത്തുക്കളുടെ സമ്മതമുള്ളതെന്നര്‍ഥം. നാദോപാസനമെന്നാല്‍ അനാഹതധ്വനിയുടെ, നാദത്തിന്റെ അനുസന്ധാനം തന്നെ.

ശങ്കരാചാര്യരുടെ യോഗതാരാവലി എന്ന ലഘു ഗ്രന്ഥത്തില്‍ നാദാനുസന്ധാന ത്തിന്റെ മഹത്വം എടുത്തു പറയുന്നു. ‘സദാശിവോക്താനി (സദാശിവന്‍ പറഞ്ഞ) സപാദലക്ഷ (ഒന്നേകാല്‍ ലക്ഷം) ലയാവധാനാനി (ലയ സാധനകള്‍) വസന്തി ലോകേ (ലോകത്തില്‍ പ്രചരിച്ചിട്ടുണ്ട്) നാദാനുസന്ധാന സമാധിമേകം ( നാദാനുസന്ധാന സമാധി ഒന്നിനെ മാത്രം) മന്യാമഹേ മാന്യതമം ലയാ

നാം (ലയങ്ങളില്‍ മുഖ്യമായി ഞാന്‍ മാനിക്കുന്നു). ‘ വെറും 39 ശ്ലോകങ്ങളേ ഈ ഗ്രന്ഥത്തിലുള്ളൂ. അതില്‍ രണ്ടാമത്തെ ശ്ലോകമാണിത്.

ഗോരക്ഷനാഥന്‍, അഥവാ ഗോരഖ്‌നാഥന്‍ ഒരു തന്ത്രസാധകനായിരുന്നു. മനസ്സിന്റെ ആഴങ്ങളിലേക്കാണ്ടിറങ്ങിയവനായിരുന്നു. ഇതുപോലുള്ള പല മഹത്തുക്കളും നാദാനുസന്ധാനമാണ് ലയത്തിലേക്കുള്ള എളുപ്പമാര്‍ഗമെന്ന് പറഞ്ഞിട്ടുണ്ട്. 

ഹഠയോഗം രാജയോഗത്തിലേക്കു കയറിപ്പോകുന്നതാണ് നാമിവിടെ കാണുന്നത്. മനസ്സിന്റെ ഏകാഗ്രതയ്‌ക്ക് പലര്‍ക്കും പല മാര്‍ഗങ്ങളാണ്. നാഥയോഗികള്‍ മുന്‍ഗണന കൊടുക്കുന്നത് നാദലയത്തിനാണ്. ശക്തിയുടെ സൂക്ഷ്മമായ പ്രകടീകരണമാണ് ശബ്ദം. 

ഭവിച്ചത്, ഉണ്ടായത് ആണ് ഭൂതങ്ങള്‍, പഞ്ചഭൂതങ്ങള്‍. അതില്‍ ആദ്യം ആകാശമാണ്. ആകാശത്തിനും മുമ്പ് അതിന്റെ സൂക്ഷ്മരൂപമായ, തന്മാത്രയായ ശബ്ദമുണ്ടായി. ശബ്ദം, ആകാശം, സ്പര്‍ശം, വായു, രൂപം, അഗ്നി, രസം, ജലം, ഗന്ധം, ഭൂമി ഇതാണ് ക്രമം. അപ്പോള്‍ ഭൂതങ്ങളില്‍ ആദിമത്വം ശബ്ദത്തിന്, നാദത്തിനു തന്നെ. അപ്പോള്‍ അതിലൂടെയുള്ള ലയം ശാസ്ത്രത്തിന്നും യുക്തിക്കും സമ്മതമായ പദ്ധതി തന്നെയെന്നു താല്പര്യം. തിരിച്ചറിയാന്‍ കഴിയാത്ത ശബ്ദമാണ് നാദം. തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ശബ്ദം.  ഓംകാരത്തിന് അ, ഉ, മ ബിന്ദു, നാദം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളാണ്.( പ്രപഞ്ചസാര തന്ത്രം 19 പടലം ശങ്കരാചാര്യര്‍) അതില്‍ നാദത്തിലാണ് ലയാനുഭൂതി ഉണ്ടാവുന്നത്. 

മാണ്ഡൂക്യ ഉപനിഷത്തില്‍ നാലാമതായി (ബിന്ദു ഇല്ലാതെ) നാദത്തെ പറയുന്നു. അത് അമാത്ര (മാത്രയില്ലാത്തത്) യാണ്. അവിടെ ‘ആത്മാ ഏവ (താന്‍ തന്നെ) ആത്മനാ (തന്നാല്‍) ആത്മാനം (തന്നില്‍ )

സംവിശതി (ലയിക്കുന്നു) ‘

ശബ്ദ പ്രകടികരണത്തിന് നാല് ഘട്ടങ്ങള്‍ പറയപ്പെടുന്നുണ്ട്. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിങ്ങനെ. പരാനാദം ആണ് ഏറ്റവും സൂക്ഷ്മം. പിന്നെ അത് ‘സാമാന്യ സ്പന്ദ’മാവുന്നു. ഇതാണ് പശ്യന്തി. 

പിന്നെ അത് ‘വിശേഷ ( സ്പഷ്ട ) സ്പന്ദ’മായി മധ്യമാവസ്ഥ യിലെത്തും. പിന്നെ ‘സ്പഷ്ട തരസ്പന്ദ’മായി വൈഖരീ (വിരാട് ശബ്ദം) അവസ്ഥയിലെത്തും. നമ്മള്‍ കേള്‍ക്കുന്ന ശബ്ദം വൈഖരിയാണ്. ഈ വൈഖരിയുടെ ഉത്ഭവസ്ഥാനമായ കണ്ഠം ആകാശത്തി ന്റെ ചക്രമായ വിശുദ്ധിയുമാണ്. ആകാശത്തിനാണല്ലൊ ശബ്ദത്തിന്റെ കുത്തകാവകാശം. ലളിതാസഹസ്രനാമ ത്തിലും ‘പരാ പ്രത്യക്ചിതീ രൂ

പാ….. ‘എന്നിങ്ങനെ സൂചന കാണാം.

സ്ഥൂല ശബ്ദം, രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ഘര്‍ഷണം (ആഹതം) മൂലമാണ് ഉണ്ടാവുന്നത്. ഇതിനെ ധ്വനി അഥവാ ആഹത നാദം എന്നു പറയണം. അതിനെ ചെവി കൊണ്ട് കേള്‍ക്കാം. അപരാ നാദം എന്നും ഇതിനെ വിളിക്കാം. എന്നാല്‍ സൂക്ഷ്മനാദം അനാഹതമാണ്. ബാഹ്യവസ്തുക്കളുടെ ഘര്‍ഷണം മൂലമല്ല. അത് കേള്‍ക്കുന്നതും ചെവികൊണ്ടല്ല. അത് പരാ നാദമാണ്.  ആന്തരികമായ ബോധമാണ് അതിനെ അറിയുന്നത്.

ആധുനിക സയന്‍സു തന്നെ ഇന്ദ്രിയങ്ങളുടെ പരിമിതിയെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഏററവും ഹീം ളൃലൂൗലിര്യ യിലുള്ള ശബ്ദവും ഏറ്റവും വശഴവ ളൃലൂൗലിര്യ യിലുള്ള ശബ്ദവും നമ്മുടെ ചെവികള്‍ക്ക് ഗോചരമല്ല. യോഗികള്‍ ഏകാഗ്രതാ പരിശീലനത്തിലൂടെ ഇതില്‍ ചിലവയെ വഴക്കിയെടുത്തേക്കും. എന്നാലും പരിമിതിയുണ്ട്. ഇന്ദ്രിയ ഗോചരമല്ലാത്ത, അനാഹത നാദത്തെ പിന്തുടരുന്ന മനസ്സ് അതില്‍ ലയിക്കും. 

ശ്രീ ആദിനാഥേന സപാദ കോടി

ലയ പ്രകാരാ കഥിതാ ജയന്തി

നാദാനുസന്ധാനകമേകമേവ

മന്യാമഹേ മുഖ്യതമം ലയാനാം  4  66

ശിവന്‍ ഒന്നേകാല്‍ കോടി ലയ രീതികള്‍ പറഞ്ഞിട്ടുണ്ട്. അവയില്‍ മുഖ്യം നാദാനുസന്ധാനം തന്നെ. ഈ ശ്ലോകം ശങ്കരാചാര്യരുടെ യോഗതാരാവലിയിലെ ശ്ലോകത്തെ ഓര്‍മിപ്പിക്കുന്നു. അതില്‍ ഒന്നേകാല്‍ ലക്ഷം ലയസമാധികളെ സൂചിപ്പിച്ചു. ഇവിടെ ഒന്നേകാല്‍ കോടി. നാദാനുസന്ധാനത്തിന്റെ പ്രാധാന്യമാണ് നാം ഇവിടെ വരികള്‍ക്കിടയിലൂടെ വായിക്കേണ്ടത്.

                             (കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍
India

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ
World

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍
Kerala

14കാരിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയിൽ നാലു പേർ പോലീസിന്റെ പിടിയിൽ

മനുഷ്യക്കടത്ത്; രാജ്യത്ത് പിടിയിലായത് 44 പേർ, അഞ്ച് മെഡ്യൂളുകൾ തകർത്ത് എൻഐഎ
India

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന; കർണാടകയിലും മഹാരാഷ്‌ട്രയിലുമായി 44 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി
Kerala

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

14കാരിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയിൽ നാലു പേർ പോലീസിന്റെ പിടിയിൽ

മനുഷ്യക്കടത്ത്; രാജ്യത്ത് പിടിയിലായത് 44 പേർ, അഞ്ച് മെഡ്യൂളുകൾ തകർത്ത് എൻഐഎ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന; കർണാടകയിലും മഹാരാഷ്‌ട്രയിലുമായി 44 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist