Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരീരം ദിവ്യമായ അനുഭൂതി

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jun 5, 2019, 03:00 am IST
in Samskriti

കുണ്ഡലീം ചാലയിത്വാ തു

ഭസ്ത്രാം കുര്യാദ് വിശേഷത:

ഏവമഭ്യസ്യതോ നിത്യം

യമിനോ യമഭീ: കുതഃ  3  122

ശക്തി ചാലനവും ഭസ്ത്രാ കുംഭകവും നിത്യവും ചെയ്യുന്ന യോഗിക്ക് മരണഭയമില്ല.

ദ്വാസപ്തതി സഹസ്രാണാം

നാഡീനാം മലശോധനേ

കുത: പ്രക്ഷാളനോപായ: 

കുണ്ഡല്യഭ്യസനാദൃതേ.  3  123

72000 നാഡികളിലെ മലങ്ങള്‍ കഴുകിക്കളയാന്‍ ശക്തി ചാലനമല്ലാതെ മറ്റെന്തഭ്യാസമാണുള്ളത്?

നമ്മുടെ പല മതഗ്രന്ഥങ്ങളും ശരീരത്തെ അപ്രസക്തമായ, വഴി തെറ്റിക്കുന്ന ഒരു വസ്തുവായി ചിത്രീകരിക്കുന്നുണ്ട്. ശരീരം കിട്ടുന്നതു തന്നെ പാപം കൊണ്ടാണ് എന്നാണ് അവരുടെ സിദ്ധാന്തം. എന്നാല്‍ തന്ത്രശാസ്ത്രം ശരീരത്തെ ഒരു ദിവ്യമായ അനുഭൂതിയായാണ് കാണുന്നത്. ശരീരവും ആത്മാവും രണ്ടല്ല ഒന്നു തന്നെ എന്നാണ്. ബോധം 72000 നാഡികളില്‍ നിറഞ്ഞു നില്ക്കുന്നു. അതിലെ മലങ്ങളും പ്രതിബന്ധങ്ങളും ഹഠയോഗത്തിലൂടെ നീക്കണം. അപ്പോള്‍ കൂടുതല്‍ ബോധപ്രവാഹത്തെ താങ്ങാനുള്ള കരുത്ത് അതിനു കൈവരും. അതു കൊണ്ട് ശരീരത്തെ ശപിക്കാതെ അതിനെ ഉദ്ധരിക്കണം. അതിനെ, സൂക്ഷ്മമായ ശക്തികളെ സ്വീകരിക്കാന്‍ പ്രാപ്തമാക്കണം. അതിനുതകുന്ന ജീവിത ശൈലി പാകപ്പെടുത്തണം. ശക്തിചാലനം അതിനുള്ള മാര്‍ഗമാണ്.

ഇയം തു മധ്യമാ നാഡീ

ദൃഢാഭ്യാസേന യോഗിനാം

ആസന പ്രാണസംയാമ 

മുദ്രാഭി: സരളാ ഭവേത്.  3  124 

ആസനം, പ്രാണായാമം, മുദ്രാ മുതലായവയുടെ അഭ്യാസത്താല്‍ യോഗിമാരുടെ സുഷുമ്‌നാ നാഡി സരളമാവും.

സരളമാവുകയെന്നാല്‍ ചുരുണ്ടത് നിവരുക എന്നര്‍ഥം. ഒരു പൈപ്പ് അതിലൂടെ ജലപ്രവാഹമില്ലെങ്കില്‍ ചുരുണ്ടിരിക്കും. പ്രവാഹം തുടങ്ങുമ്പോള്‍ നിവര്‍ന്നു വരും. ശക്തമായ പ്രവാഹമായാല്‍ വടി പോലെ നില്‍ക്കും. അതുപോലെ സുഷുമ്‌ന സരളമായിയെന്നാല്‍ പ്രവര്‍ത്തനക്ഷമമായി എന്നാണര്‍ഥം. 

സുഷുമ്‌നയിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരാളം പരിശ്രമം ആവശ്യമാണ്. ജീവിതം ക്രമപ്പെടുത്തേണ്ടതാവശ്യമാണ്. പ്രതികൂലമായ കാര്യങ്ങളെ ത്യജിക്കേണ്ടി വരും. ഹഠയോഗം ആദ്യം ശരീരത്തെയാണ് മല വിമുക്തമാക്കുന്നത്. ക്രമത്തില്‍ അതു മനസ്സിനെയും സ്വാധീനിക്കും. അപ്പോള്‍ ഷട്ക്രിയകള്‍, ആസനം, പ്രാണായാമം, മുദ്ര, ബന്ധം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയാണ് ക്രമം. 

പ്രത്യാഹാരമാണ് ഉള്ളിലേക്കുള്ള പ്രവേശനത്തിന്റെ തുടക്കം. മനസ്സിനെ പുറത്തുള്ള ആകര്‍ഷണത്തില്‍ നിന്നകറ്റി ഉള്ളിലേക്ക് തിരിക്കുക. അതാണ് പ്രത്യാഹാരം. മനസ്സിനെ ഒരു വസ്തുവില്‍, ഒരു സ്ഥാനത്ത് നിറുത്താനുള്ള പരിശ്രമമാണ് ധാരണ. അവിടെ കാണുന്നയാളും കാണുന്ന വസ്തുവും കാണുക എന്ന കര്‍മ്മവും നടക്കും. ഇവ മൂന്നും ക്രമത്തില്‍ ഒന്നായിത്തീരും. അപ്പോള്‍ നാം ധ്യാനത്തിലേക്കു വഴുതി വീഴും. പിന്നെയും മുന്നോട്ടു പോയാല്‍ കര്‍മത്തിന്റെ വേരുകളെ പോലും അറുക്കുന്ന സമാധിയുടെ മനോഹരമായ സ്വച്ഛതയിലേക്ക്, സമാധിയിലേക്ക് മനസ്സ് പ്രവേശിക്കും. ആനന്ദത്തിന്റെ കൊടുമുടി

തന്നെ അത്.

അഭ്യാസേ തു വിനിദ്രാണാം

മനോ ധൃത്വാ സമാധിനാ

രുദ്രാണീ വാ പരാ മുദ്രാ

ഭദ്രാം സിദ്ധിം പ്രയച്ഛതി.  3  125.

ഉറക്കവും അലസതയും വെടിഞ്ഞ് സമാധിയിലൂടെ മനസ്സിനെ ഏകാഗ്രമാക്കി രുദ്രാണീ മുദ്രയോ മറ്റു മുദ്രകളോ അഭ്യസിച്ചാല്‍ ശ്രേഷ്ഠമായ സിദ്ധികള്‍ ലഭിക്കും.

രുദ്രാണി എന്നാല്‍ രുദ്രന്റെ (ശിവന്റെ ) പത്‌നി. രുദ്രാണീ മുദ്ര തന്നെ ശാംഭവീ മുദ്ര. ദൃഷ്ടി ഭ്രൂമധ്യത്തിലുറപ്പിച്ചോ കണ്ണടച്ചോ മനസ്സിനെ ശാന്തമാക്കുന്ന മുദ്ര. ശം എന്നാല്‍ ശാന്തത, സമാധാനം എന്നാണര്‍ഥം. ‘ശം’ ല്‍ നിന്നു ജനിച്ചത് ശംഭു, ശിവന്‍. ആ ശിവനുമായി ബന്ധപ്പെട്ടതാണ് ശാംഭവീ മുദ്രാ. അപ്പോള്‍ കണ്ണുകളുടെ കൃഷ്ണമണി മേലേക്ക് ഒട്ടിനില്‍ക്കും. ചലന രഹിതമാവും. ഇത് ചിന്താരാഹിത്യത്തിന്റെ ലക്ഷണം  കൂടിയാണ്. അപ്പോള്‍ ചിന്തകളെ ഇല്ലാതാക്കാന്‍ ശാംഭവീ മുദ്ര ഫലപ്രദമാണെന്നും വരുന്നു. ശാംഭവീ മുദ്രയില്‍ ഇഷ്ടദേവതാ ധ്യാനം കൂടുതല്‍ ഗുണകരവുമാവാം.

‘വിനിദ്രാണാം’ എന്നതിന് മടിയില്ലാത്തവന്‍ എന്നര്‍ഥമെടുക്കണം. നിദ്ര മടിയുടെ, ആലസ്യത്തിന്റെ, അകര്‍മണ്യതയുടെ, തമോഗുണത്തിന്റെ ലക്ഷണമാണ്. അതില്ലാത്തവനാണ് വിനിദ്രന്‍.

ഭദ്രമായ സിദ്ധി ലഭിക്കും എന്നാല്‍ ദോഷകരമല്ലാത്ത സിദ്ധി നേടും എന്നെടുക്കണം. സാധനയ്‌ക്കു തടസ്സം നില്ക്കുന്ന സിദ്ധികളും ഉണ്ട്. എന്നാല്‍ ഇവിടെ ഭദ്രമായ, മംഗളകരമായ സിദ്ധിയാണ്. സിദ്ധിക്ക് വിജയം എന്നും അര്‍ഥമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.