Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുണ്ഡലിനിയെ ഉണര്‍ത്താന്‍ നാദയോഗം

മനസ്സിന് അഞ്ചു ഭൂമികകളുïെന്ന് യോഗസൂത്രത്തിന്റെ ഭാഷ്യത്തില്‍ വ്യാസന്‍ പറയുന്നുണ്ട്. മൂഢാവസ്ഥ, ക്ഷിപ്താവസ്ഥ, വിക്ഷിപ്താവസ്ഥ, ഏകാഗ്രാവസ്ഥ, നിരുദ്ധാവസ്ഥ. മൂഢ, ക്ഷിപ്താവസ്ഥകള്‍ സമാധിക്കു യോഗ്യമല്ല. വിക്ഷിപ്താവസ്ഥ യിലാണ് നമ്മള്‍ സാധാരണക്കാര്‍. അഭ്യാസത്തിലൂടെ ഏകാഗ്രാവസ്ഥ യിലെത്താന്‍ നമുക്കു കഴിയും.

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Dec 25, 2019, 05:52 am IST
inSamskriti

മഹതി ശ്രൂയമാണേളപി

മേഘ ഭേര്യാദികേ ധ്വനൗ

തത്ര സൂക്ഷ്മാല്‍ സൂക്ഷ്മതരം

നാദമേവ പരാമൃശേത്  4  87

മേഘം, പടഹം മുതലായ വലിയ വലിയ ശബ്ദങ്ങള്‍ കേട്ടാലും അവയിലെ സൂക്ഷ്മ ശബ്ദങ്ങളെയാണ് ചിന്തിക്കേïത്.

ഘനമുത്സൃജ്യ വാ സൂക്ഷ്‌മേ

സൂക്ഷ്മമുത്സൃജ്യ വാ ഘനേ

രമമാണമപി ക്ഷിപ്തം

മനോ നാന്യത്ര ചാലയേത്  4  88

വലിയ ശബ്ദങ്ങളെ വിട്ട് സൂക്ഷ്മ ശബ്ദങ്ങളെയും സൂക്ഷ്മ ശബ്ദത്തെ വിട്ട് വന്‍ ശബ്ദങ്ങളെയും സ്വീകരിച്ചു കൊï് ഇളകിയ മനസ്സിനെ മാറ്റെങ്ങും വിടാതിരിക്കുക. 

പല തരംഗദൈര്‍ഘ്യത്തിലുള്ള (ഫ്രീക്വന്‍സി ) ശബ്ദങ്ങള്‍ അന്തരീക്ഷത്തിലുï്. അവ മുഴുവന്‍ നമുക്ക് കേള്‍ക്കാന്‍ പറ്റില്ല. നമ്മുടെ ചെവിയുടെ പരിമിതിയാണത്. പട്ടിക്ക് നമ്മുടെ ശ്രോത്രങ്ങളെക്കാള്‍ സൂക്ഷ്മതയുïെന്നു പറയപ്പെടുന്നു. അതുപോലെ പല ജന്തുക്കള്‍ക്കും. സുനാമി വന്നപ്പോള്‍ കെട്ടിയിട്ട പശുക്കള്‍ മാത്രമെ ചത്തുള്ളൂ. മറ്റെല്ലാ ജന്തുക്കളും മുന്‍കൂട്ടി കുടിയൊഴിഞ്ഞു പോയിരുന്നത്രെ. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കും ധ്യാനത്തിലൂടെ കൂടുതല്‍ സംവേദനശക്തി നേടാം.

ഫ്രീക്വന്‍സി കൂടുമ്പോള്‍ ശബ്ദം കുറയും, മറിച്ചും. ഫ്രീക്വന്‍സി കൃത്രിമമായി വര്‍ധിപ്പിച്ചാല്‍ ശബ്ദം സഞ്ചരിക്കുന്ന മാധ്യമത്തിന്, തലത്തിന് വ്യത്യാസം വരാം.അത് സഞ്ചരിക്കുന്ന ദൂരത്തിനും മാറ്റം വരാം. 

അന്തരിക്ഷത്തില്‍ വിദ്യുത്കാന്തിക മണ്ഡലം, റേഡിയോ ആക്ടീവ് മണ്ഡലം മുതലായ ഊര്‍ജ്ജതലങ്ങളുï്. അതുപോലെ വിവിധ ആധാരചക്ര ങ്ങളിലുള്ള മനസ്സിന്റെ സ്വാധീനം കൂട്ടിയാല്‍ ശബ്ദത്തിന് ഫ്രീക്വന്‍സി കൂട്ടാനും ആത്മീയ മണ്ഡലങ്ങളില്‍ സഞ്ചരിക്കാന്‍ സാമര്‍ത്ഥ്യം നേടാനും കഴിയും.

വിവിധ ആധാരചക്രങ്ങളുടെ ചിഹ്നങ്ങള്‍ പരിശോധിച്ചാല്‍ ഓരോന്നിന്റെയും മധ്യത്തില്‍ ഓരോ ബീജ മന്ത്രം കാണാം. മൂലാധാരചക്രത്തിന് ‘ലം’, സ്വാധിഷ്ഠാന ചക്രത്തിന് ‘വം’ മണിപൂരകത്തിന് ‘രം’, അനാഹതത്തിന് ‘യം’, വിശുദ്ധിയില്‍ ‘ഹം’ ആജ്ഞാ ചക്രത്തില്‍ ‘ഓം’ എന്നിങ്ങനെ. ഇവയൊക്കെ നാദത്തിന്റെ ചിഹ്നങ്ങളാണല്ലൊ.  അപ്പോള്‍ നാദയോഗം കുണ്ഡലിനിയെ ഉണര്‍ത്താനുള്ള യോഗവുമാണ്.

യത്ര കുത്രാപി വാ നാദേ

ലഗതി പ്രഥമം മന:

തെ്രെതവ സുസ്ഥിരീഭൂയ

തേന സാര്‍ധം വിലീയതേ.  4  89

ആദ്യം ഏതെങ്കിലും നാദത്തില്‍ മനസ്സ് ചേരും. പിന്നെ അവിടെ ഉറച്ചു നില്കും. പിന്നെ അതില്‍ ലയിക്കും. സൂക്ഷിച്ചു നോക്കിയാല്‍ ഇവിടെ നാലു ഘട്ടങ്ങള്‍ കാണാം. ആദ്യം മനസ്സ്  ഇന്ദ്രിയങ്ങളില്‍ നിന്ന് ഉള്‍വലിയുന്നു. ഇത് തന്നെ പ്രത്യാഹാരം. പിന്നെ മനസ് ഒരു പ്രത്യേക നാദത്തില്‍ ( സ്ഥൂലമോ സൂക്ഷ്മമോ ആയ ശബ്ദത്തില്‍) ചേര്‍ന്നു നില്കും. പതഞ്ജലി ഇതിനെ ധാരണ എന്നു വിളിക്കും. ‘ദേശബന്ധ ഃ ചിത്തസ്യ ധാരണാ’ചിത്തത്തിനെ, മനസ്സിനെ, ഒരിടത്ത് ബന്ധിച്ചു നിര്‍ത്തുന്നതാണ് ധാരണാ. പിന്നെ അവിടെത്തന്നെ മനസ്സ് ഉറച്ചു നില്കും. അതു തന്നെ ധ്യാനം.’തത്ര പ്രത്യയ ഏകതാനതാ ധ്യാനം’. ധ്യേയ വസ്തുവില്‍ നിന്ന് മനസ്സിനെ അകലാനനുവദിക്കാ തിരിക്കുക. അതില്‍ ലയിക്കുക എന്ന അവസ്ഥയാണ് സമാധി. എല്ലാ വിക്ഷേപങ്ങളും ഒഴിഞ്ഞ് മനസ്സ് ‘ഏകാഗ്രാ’വസ്ഥയിലാകും. ഇതാണ് ഇവിടെ നാലാമത്തെ അവസ്ഥ.

മനസ്സിന് അഞ്ചു ഭൂമികകളുïെന്ന് യോഗസൂത്രത്തിന്റെ ഭാഷ്യത്തില്‍ വ്യാസന്‍ പറയുന്നുണ്ട്. മൂഢാവസ്ഥ, ക്ഷിപ്താവസ്ഥ, വിക്ഷിപ്താവസ്ഥ, ഏകാഗ്രാവസ്ഥ, നിരുദ്ധാവസ്ഥ. മൂഢ, ക്ഷിപ്താവസ്ഥകള്‍ സമാധിക്കു യോഗ്യമല്ല. വിക്ഷിപ്താവസ്ഥ യിലാണ് നമ്മള്‍ സാധാരണക്കാര്‍. അഭ്യാസത്തിലൂടെ ഏകാഗ്രാവസ്ഥ യിലെത്താന്‍ നമുക്കു കഴിയും. അതാണ് മേലേ പറഞ്ഞ അവസ്ഥ. ഇതിനും മേലെയാണ് നിരുദ്ധാവസ്ഥ. അതു തന്നെ കൈവല്യം, മോക്ഷം.

മകരന്ദം പിബന്‍ ഭൃംഗോ

ഗന്ധം നാപേക്ഷതേ യഥാ

നാദാസക്തം തഥാ ചിത്തം

വിഷയാന്‍ ന ഹി കാംക്ഷതേ  4  90

പൂന്തേന്‍ കുടിക്കുന്ന വണ്ട് മണം ശ്രദ്ധിക്കുന്നില്ല. അതുപോലെ നാദത്തില്‍ മുഴുകിയ മനസ്സ് മററു ഭോഗവസ്തുക്കളെ ശ്രദ്ധിക്കുന്നില്ല. ‘’വിസിന്വന്തി, അവബധ്‌നന്തി പ്രമാതാരം സ്വസങ്‌ഗേന ഇതി വിഷയാ: ഃ’  ( അറിയുന്ന വനെ തന്നോടൊട്ടിച്ചു നിര്‍ത്തുന്ന വസ്തുവാണ് വിഷയം). ഇന്ദ്രിയങ്ങളെ കൊï് അറിയുന്ന വസ്തുക്കളെല്ലാം വിഷയങ്ങള്‍ ആണ്. അപ്പോള്‍ വിഷയം സബ്ജക്റ്റല്ല, ഓബ്ജക്റ്റാണ്, എന്നര്‍ഥം!. ചെവിയുടെ വിഷയമാണ് ശബ്ദം. കണ്ണിന്റെ വിഷയമാണ് രൂപം. ഇങ്ങിനെ ഓരോ ഇന്ദ്രിയത്തിന്റെയും. മനസ്സിന്റെ സഹായമില്ലാതെ ഇന്ദ്രിയങ്ങള്‍ക്ക്  പ്രവര്‍ത്തിക്കാവതല്ല. മനസ്സ് നാദത്തില്‍ ഒട്ടുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോട് ഒട്ടാതാവും. മനസ്സിനാകട്ടെ ഒരു സമയം ഒന്നില്‍ മാത്രമേ പൂര്‍ണ്ണമായി ലയിക്കാന്‍ പറ്റൂ താനും. ഓരോന്നിന്റെയും പരിമിതിയും സാധ്യതയും അറിഞ്ഞുപയോഗപ്പെടുത്തുകയാണ് ബുദ്ധിയുടെ ലക്ഷണം.

                                         (കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Astrology

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.