Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശക്തിചാലനമുദ്ര

താക്കോല്‍ കൊണ്ട് വാതില്‍ തുറക്കുന്നതുപോലെ യോഗി ഹഠയോഗത്തിലൂടെ (ഉണര്‍ത്തിയ) കുണ്ഡലിനീ ശക്തിയാല്‍ മോക്ഷ കവാടം തുറക്കുന്നു.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
May 8, 2019, 05:50 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഇനി ശക്തി ചാലന മുദ്ര. ശക്തിയെ ചലിപ്പിക്കുന്ന മുദ്ര. ഏതു ശക്തി? കുണ്ഡലിനീ ശക്തി തന്നെ. അതിന് പല പേരുകളുണ്ട്.

കുടിലാങ്ഗീ കുണ്ഡലിനീ

ഭുജങ്ഗീ ശ ക്തിരീശ്വരീ

കുണ്ഡല്യരുന്ധതീ ചൈതേ

ശബ്ദാ: പര്യായവാചകാ: – 3 – 104

കുടിലാങ്ഗീ, കുണ്ഡലിനീ, ഭുജങ്ഗീ, ശക്തി, ഈശ്വരീ,കുണ്ഡലീ, അരുന്ധതീ എന്നീ ഏഴു പേരുകള്‍ പര്യായങ്ങളാണ്.

ഒരേ വസ്തുവിന് അതിന്റെ സ്വഭാവവും ധര്‍മവുമനുസരിച്ച് പല പേരുകള്‍ കിട്ടും. ഭാഗവതത്തില്‍ ‘ഉത്താന പാ

ദന്‍’ എന്ന ഒരു കഥാപാത്രമുണ്ട്. അവന്റെ കാല്‍പ്പടം (പാദം)

മലര്‍ന്നിട്ടാണ് (ഉത്താനമാണ്). അതു കൊണ്ട് ആ പേരു കിട്ടി. ഇവിടെ അംഗങ്ങള്‍, അവയവങ്ങള്‍ കുടിലമാണ്, വളഞ്ഞുപുളഞ്ഞതാണ്. അതു കൊണ്ട് കുടിലാങ്ഗി. 

കുണ്ഡലം എന്നാല്‍ സ്പ്രിങ്ങ് പോലെ ചുരുണ്ടത് എന്നര്‍ഥം. പണ്ട് ഇത്തരത്തിലുള്ള ആഭരണമാണ് കാതില്‍ ധരിച്ചിരുന്നത്. അതു കൊണ്ട് ക്രമത്തില്‍ കാതില്‍ ധരിക്കുന്നവയ്‌ക്ക് കുണ്ഡലമെന്നു പേരു വന്നു. സൂര്യന് ‘മകര കുണ്ഡലവാന്‍’ എന്നു പേരുണ്ട്. മകര മത്സ്യത്തെ കുണ്ഡലമാക്കിയവന്‍. 

‘കുണ്ഡം’ എന്നാല്‍ അഗ്‌നി സൂക്ഷിക്കുന്ന കുഴി എന്നര്‍ഥമുണ്ട്. ഹോമകുണ്ഡം എന്ന് സാധാരണ പ്രയോഗമാണ്. മൂലാധാരത്തില്‍ ജ്വലിക്കുന്ന അഗ്‌നികുണ്ഡത്തില്‍ നിന്നുയിര്‍ത്തവള്‍ ആണ് കുണ്ഡലിനി എന്നര്‍ഥം. 

ഭുജം എന്നാല്‍ കുടിലം, വളഞ്ഞുപുളഞ്ഞത് എന്നര്‍ഥമുണ്ട്. അങ്ങിനെ ഗമിക്കുന്നത് ഭുജംഗീ. 

പ്രപഞ്ചത്തിലെങ്ങും നിറഞ്ഞ ശക്തി തന്നെ ഇവിടെ ശക്തി. ഈശ്വരന്റെ സൃഷ്ടിശക്തി തന്നെ ഈശ്വരി. ‘ശിവ: ശക്ത്യാ യുക്തോ ( ശിവന്‍ ശക്തിയോട് ചേര്‍ന്നാല്‍ മാത്രം ) യദി ഭവതി ശക്ത: പ്രഭവിതും ( പ്രവര്‍ത്തി ക്കാന്‍ ശക്തമാവുന്നു.) എന്ന് ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ പറയുന്നു. ഇല്ലെങ്കില്‍ അനങ്ങാന്‍ പോലും സാധ്യമല്ലെന്നും. ഈ ശക്തി സഹസ്രാരത്തിലെ ഈശ്വരനുമായി ചേരുന്നതാണല്ലൊ ലയം. 

രുന്ധതി എന്നതിന് തടസ്സമുള്ളത് എന്നര്‍ഥം വരും. അരുന്ധതി എന്നാല്‍ ആര്‍ക്കും തടുക്കാന്‍ കഴിയാത്തവള്‍ എന്നര്‍ഥം വരാം.

അരുണന്‍ എന്നാല്‍ പ്രഭാതമെന്നെടുത്താല്‍ പ്രഭാതമുണ്ടാക്കുന്നവള്‍ ഒരു പുതു യുഗം സൃഷ്ടിക്കുന്നവള്‍ എന്നും പറയാം.

ഉദ്ഘാടയേത് കപാടം തു

യഥാ കുഞ്ചികയാ ഹഠാത്

കുണ്ഡലിന്യാ തഥാ യോഗീ

മോക്ഷദ്വാരം വിഭേദയേത്. – 3 -105

താക്കോല്‍ കൊണ്ട് വാതില്‍ തുറക്കുന്നതുപോലെ യോഗി ഹഠയോഗത്തിലൂടെ (ഉണര്‍ത്തിയ) കുണ്ഡലിനീ ശക്തിയാല്‍ മോക്ഷ കവാടം തുറക്കുന്നു.

ആധുനികയോഗികള്‍ കുണ്ഡലിനിയുടെ ഉണര്‍വിനെ തലച്ചോറിലെ കോശങ്ങളുടെ ഉണര്‍ച്ചയുമായി ബന്ധപ്പെടുത്തുന്നുണ്ട്. എല്ലാ മനുഷ്യരിലും ഉള്ള ജീവശക്തിയാണ് കുണ്ഡലിനി. അതു മുഴുവന്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നു മാത്രം. ഈ ശക്തി ഭാഗികമായി ഇഡയിലൂടെയോ പിംഗളയിലൂടെയോ ഒഴുകുന്നു. അത് സുഷുമ്‌നയിലൂടെ ഒഴുകുമ്പോള്‍ പൂര്‍ണവും ശക്തവുമായ ഒഴുക്കായി തീരുന്നു. തലച്ചോറ് പൂര്‍ണമായും ഊര്‍ജ്ജിതമാവുന്നു. ഇതിനു സുഷുമ്‌ന ശുദ്ധമാവണം. യൗഗിക കര്‍മങ്ങളെല്ലാം ഈ ശുചീകരണത്തിനുള്ള ഉപായങ്ങളാണ്. അത്രയും മുന്നൊരുക്കങ്ങളോടെയേ സുഷുമ്‌നാ പ്രവേശം പാടൂ. കഠിനമായ പരിശ്രമവും വഴികാട്ടിയും ഇതിനാവശ്യവുമാണ്. ‘വിഭേദയേത്’, വിശേഷേണ ഭേദിക്കണം, വാതില്‍ തുറക്കണം എന്നാണ് പറഞ്ഞത്.

ഛാന്ദോഗ്യ ഉപനിഷത്തില്‍ ‘ തയാ ഊര്‍ധ്വമായന്‍ അമൃതത്വം ഏതി’ (ഢകകക.6.6) എന്നു പറഞ്ഞിട്ടുണ്ട്. സുഷുമ്‌നയിലൂടെ മേലോട്ടു ചെന്ന് അമൃതത്വം പ്രാപിക്കുന്നു എന്ന്.

യേന മാര്‍ഗ്ഗേണ ഗന്തവ്യം

ബ്രഹ്മസ്ഥാനം നിരാമയം

മുഖേനാച്ഛാദ്യ തദ്വാരം

പ്രസുപ്താ പരമേശ്വരീ. – 3 – 106

ദുഃഖരഹിതമായ ബ്രഹ്മസ്ഥാനത്തേക്കു ചെല്ലേണ്ട മാര്‍ഗത്തെ തന്റെ മുഖം കൊണ്ട് മറച്ച് ഗാഢമായി ഉറങ്ങുകയാണ് പരമേശ്വരി.

‘തസ്യാ: ശിഖായാ മധ്യേ പരമാത്മാ വ്യവസ്ഥിത: ‘ (മഹാനാരായണ ഉപനിഷത് – തക.13 )  അതിന്റെ ശിഖയുടെ മധ്യത്തില്‍ (സഹസ്രാരത്തില്‍) പരമാത്മാവിരിക്കുന്നു. അവിടെ ചെല്ലാനുള്ള സുഷുമ്‌നാ മാര്‍ഗമാണ് അടഞ്ഞു കിടക്കുന്നത്. അവിടെയാണ്  കുണ്ഡലിനി ‘പ്രസുപ്ത ‘ യായിരിക്കുന്നത്. പ്രകര്‍ഷേണ ഉറങ്ങുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

Kerala

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

Kerala

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

Kerala

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

പുതിയ വാര്‍ത്തകള്‍

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies