Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പുരുഷാര്‍ഥങ്ങള്‍

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jul 10, 2019, 03:28 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സുഷുമ്‌നാ വാഹിനി പ്രാണേ

ശൂന്യേ വിശതി മാനസേ

തദാ സര്‍വാണി കര്‍മാണി

നിര്‍മൂലയതി യോഗവിത്.  

4  12

പ്രാണന്‍ സുഷുമ്‌നയിലൊഴുകുമ്പോള്‍, മനസ്സ് ശൂന്യത്തില്‍ പ്രവേശിക്കുമ്പോള്‍ യോഗി എല്ലാ കര്‍മങ്ങളെയും ഉന്മൂലനം ചെയ്യും. 

കുണ്ഡലിനി ശക്തി സുഷുമ്‌നയില്‍ പ്രവേശിച്ച് മൂലാധാരം, സ്വാധിഷ്ഠാനം മുതലായ ചക്രങ്ങളെ ഭേദിച്ചു മുന്നേറുമ്പോള്‍ ആ ചക്രങ്ങളില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള സംസ്‌കാരങ്ങള്‍ പുറത്തു വന്ന് അഹങ്കാരത്തിലൂടെ പ്രകടിതമാവും. അത് ഉയര്‍ന്നുയര്‍ന്ന് സഹസ്രാരത്തിലെത്തുമ്പോഴേക്കും കര്‍മത്തിന്റെയും വാസനയുടെയും അഹങ്കാരത്തിന്റെയും കലകള്‍ അപ്രത്യക്ഷമാവും.

നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നാലു പുരുഷാര്‍ത്ഥങ്ങളാണ്  ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം. സാമൂഹ്യവും പ്രാകൃതികവും സാന്മാര്‍ഗികവും ആയ കര്‍ത്തവ്യങ്ങളാണ് ധര്‍മം. ധനവും ഭോഗവസ്തുക്കളുമാണ് അര്‍ഥം. ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങളാണ് കാമം. നിത്യ മോചനമാണ് മോക്ഷം. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇവയുടെ അടിസ്ഥാനത്തിലാണ്. കര്‍മങ്ങള്‍ മനസ്സിലുണ്ടാക്കുന്ന അനുഭവങ്ങളുടെ അടയാളങ്ങളാണ്, ശേഷിപ്പുകളാണ് സംസ്‌കാരങ്ങള്‍. അവ മനസ്സിന്റെ അടിത്തട്ടില്‍ ഉറങ്ങിക്കിടക്കും. അവ പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയും ആഴത്തില്‍ ഇറങ്ങും. ഇതു തന്നെ വാസന.

ദേശം, കാലം, വസ്തു എന്നീ വ്യത്യാസമില്ലാത്തതാണ് ശൂന്യം. അതു തന്നെ ബ്രഹ്മം. യോഗവിത് എന്നാല്‍ യോഗത്തെ അറിയുന്നവന്‍, ചിത്തവൃത്തികളെ നിരോധിക്കാനറിയുന്നവന്‍.

കര്‍മങ്ങള്‍ മൂന്നു തരം.  സഞ്ചിതം, പ്രാരബ്ധം, ആഗാമി. സഞ്ചിതം എന്നു വെച്ചാല്‍ ശേഖരിച്ചു വെച്ചത് എന്നാണര്‍ഥം. മുന്‍ ജന്മങ്ങളില്‍ നേടിയ സംസ്‌കാരങ്ങള്‍ തന്നെയാണിവ. പുതിയ ജന്മങ്ങള്‍ക്കു കാരണം ഈ കര്‍മങ്ങളാണ്. അവയില്‍ നിന്ന് ഒരു കര്‍മമാണ് നാം ഇപ്പോള്‍ നയിക്കുന്ന ജീവിതം. അതിനെ പ്രാരബ്ധ കര്‍മമെന്നു പറയും. 

പ്രാരബ്ധത്തിന് മലയാള ഭാഷയില്‍ കഷ്ടപ്പാട്, ദുരിതം എന്നൊക്കെ അര്‍ഥം വന്നു ചേര്‍ന്നിട്ടുണ്ട്. വാസ്തവത്തില്‍ പ്രകര്‍ഷേണ ( നല്ല പോലെ ) ആരംഭിച്ചത് എന്നാണ് പ്രാരബ്ധം എന്ന വാക്കിനര്‍ഥം. ‘ മക്കളും പ്രാരബ്ധ’ വുമായി എന്നത് ഒരു രൂഢിയായ അര്‍ഥമാണ്. അതിനു ശക്തി കൂട്ടാന്‍ പ്രാരാബ്ധമെന്ന് നീട്ടിപ്പറയാറുണ്ട്. പ്രാരബ്ധ കര്‍മത്തിനിടയില്‍ പുതിയ കര്‍മങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ആഗാമി കര്‍മങ്ങള്‍.

കര്‍മഫലം അനുഭവിച്ചേ മതിയാവൂ എന്ന ഒരു വിധിവാദമുണ്ടെങ്കിലും നാളെയെ സൃഷ്ടിക്കുന്നത് ഇന്നത്തെ കര്‍മമായതിനാല്‍ ഭാവിയെ നിയന്ത്രിക്കാന്‍ നമുക്കു കഴിയുമെന്ന ശുഭാപ്തിയും ഇതിലുണ്ട്.  

വരുന്നതിനെ അനുഭവിക്കുക എന്നുള്ളതും അതിനെ മാറ്റിത്തിര്‍ക്കാനുള്ള പരിശ്രമവും എന്നെന്നും നടന്നുകൊണ്ടിരിക്കുന്നു. ഒരു പരിധി വരെ മനുഷ്യന്‍ നിസ്സഹായനാവും. എന്നാല്‍ ആത്മീയമായ ശ്രദ്ധ ഉണരുമ്പോള്‍, ഏകാഗ്രതയും ധ്യാനവും പരിശീലിക്കുമ്പോള്‍ മനസ്സ് ശക്തി നേടും; ഇച്ഛാശക്തി പ്രബലമാവും. അപ്പോള്‍ കര്‍മവും ഇച്ഛയും ചേര്‍ന്നു പ്രവര്‍ത്തിക്കും.

ഇത്തരത്തില്‍ ഭാവിയെ ശോഭനമാക്കാന്‍ യോഗം സഹായിക്കും. 

അമരായ നമസ്തുഭ്യം 

സോപി കാലസ്ത്വയാ ജിത:

പതിതം വദനേ യസ്യ

ജഗദേതത് ചരാചരം.  4  13 

ഈ ചരാചരങ്ങളായ ലോകത്തെ മുഴുവന്‍ വിഴുങ്ങുന്ന കാലനെപ്പോലും ജയിച്ച അമരനായ യോഗിക്ക് നമസ്‌കാരം. സമാധിയുടെ അഭ്യാസത്താല്‍ പ്രാരബ്ധ കര്‍മങ്ങളെപ്പോലും കടന്നു വെച്ച യോഗിയെ നമസ്‌കരിക്കുകയാണിവിടെ. ജഗദ്ഭക്ഷകനായ കാലനെപ്പോലും ജയിച്ചവനാണ് യോഗി. 

ചിത്തേ സമത്വമാപന്നേ

വായൗ വ്രജതി മദ്ധ്യമേ

തദാമരോളീ വജ്രോളീ 

സഹജോളീ പ്രജായതേ.

  4  14

അന്തക്കരണം സമത്വം നേടിയാല്‍, പ്രാണന്‍ മധ്യമത്തില്‍ (സുഷുമ്‌നയില്‍) പ്രവേശിച്ചാല്‍ അമരോളിയും വജ്രോളിയും സഹജോളിയും ലഭിക്കും. സമത്വമെന്നാല്‍ ‘ധ്യേയാകാരവൃത്തി പ്രവാഹവത്വം’ എന്നാണ് സ്വാത്മാരാമന്റെ വ്യാഖ്യാനം. അത് സമാധി തന്നെയാണ്. ‘സമത്വം യോഗ ഉച്യതേ ‘ എന്ന് ഭഗവദ് ഗീത. സമത്വം യോഗമാണ്. ‘യോഗ: സമാധി:’ എന്ന് വ്യാസന്‍.  സമത്വം, യോഗം, സമാധി  മൂന്നും ഒന്നു തന്നെ. അമരോളി, വജ്രോളി, സഹജോളി മുതലായ ക്ലിഷ്ടമായ മുദ്രകള്‍ സമത്വം നേടിയവര്‍ക്കേ കിട്ടൂ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

India

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

Kerala

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

Kerala

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies