ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിദ്വേഷ പ്രസംഗം തുടങ്ങി ഒട്ടേറെ കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പിന്തുണ സിജെപിയ്‌ക്ക്. വിവിധ കുറ്റങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ സക്കീര് നായിക്ക് മലേഷ്യയിലേക്ക് കടക്കുകയായിരുന്നു.
ബിജെപി ഭരിയ്‌ക്കുമ്പോള്‍ തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് കൂടി പങ്കാളിയായ ഒരു ഭരണം വന്നാല്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിയുമെന്നും സക്കീര്‍ നായിക്ക് ഒരു പ്രത്യേക അഭിമുഖത്തില്‍ .മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് ഈ അഭിമുഖം പുറത്തുവിട്ടത്.
സക്കീര്‍ നായിക്ക് ഇന്ത്യ വിട്ടത് എപ്പോള്‍? എന്തുകൊണ്ട്?
കള്ളപ്പണം വെളുപ്പിക്കല്‍, വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രസംഗം എന്നിവ മൂലമാണ് ഇന്ത്യ സക്കീര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 2016ല്‍ സക്കീര‍് നായിക്ക് ഇന്ത്യ വിട്ട് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ എന്‍ ഐ എ ഇന്‍റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യയുടെ ആവശ്യം വേണ്ടത്ര തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടു.
സക്കീര്‍ നായിക്കിന്റെ കോണ്‍ഗ്രസ് ബന്ധം
സക്കീര്‍ നായിക്കിനെ സഹായിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭരിയ്‌ക്കുന്ന രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് പലപ്പോഴും സംഭാവന നല്‍കുന്ന ആളാണ് സക്കീര്‍ നായിക്ക്. ഒരിയ്‌ക്കല്‍ രാജീവ് ഗാന്ധി ട്രസ്റ്റിന് അമ്പത് ലക്ഷം രൂപ നല്‍കിയിരുന്നു. അതിന് പുറമെ സക്കീര്‍ നായിക്കിന്റെ സംഘടന ഒരു 25 ലക്ഷം രൂപ കൂടി രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് അനുവദിച്ചതായി നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ ആശുപത്രി വഴി പണം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ആശുപത്രി ട്രസ്റ്റിന് പണം കൈമാറിയില്ല.
സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍
അടുത്തിടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ( (ഐആര്‍എഫ്) മുംബൈയിലെ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇതിലാണ് രേഖകള്‍ കണ്ടെടുത്തത്. വിവാദ പ്രഭാഷകനായ ഡോ. സാക്കിർ നായിക് 1991-ൽ മുംബൈയിൽ സ്ഥാപിച്ച ഇസ്‌ലാമിക എന്‍ജിഒ സംഘടനയാണ് ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ (IRF). കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും ഉപാധ്യക്ഷന്‍ രാഹുലും അംഗങ്ങളായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് 50 ലക്ഷം രൂപ വാങ്ങിയതായി നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിരുന്നു. വിവാദമായപ്പോള്‍ തുക തിരിച്ചുനല്‍കുമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തെങ്കിലും ഇത് തിരിച്ചു നല്‍കിയോ എന്ന് വ്യക്തമല്ല. മുംബൈയിലെ എംഎച്ച് സാബൂ സിദ്ദിഖി മറ്റേര്‍ണിറ്റി ആന്‍റ് ജനറല്‍ ഹോസ്പിറ്റലിന് 2011 നവംബറില്‍ 30 ലക്ഷം രൂപ ഐആര്‍എഫ് നല്‍കിയിരുന്നു. ഇതില്‍ 25 ലക്ഷം രാജീവ് ട്രസ്റ്റിന് നല്‍കാനും സക്കീര്‍ നായിക്ക് നിര്‍ദ്ദേശിച്ചു. ഐഎസ്സില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ ഭീകരന്‍ അബു അനസ്സിന് സക്കീര്‍ നായിക്കിന്റെ ഐആര്‍എഫ് സാമ്പത്തിക സഹായം നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്.
















