പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശ വിജ്ഞാപന വിഷയത്തില്‍ ഒക്ടോബര്‍ 24-ന് പത്തനംതിട്ടയില്‍ പ്രഖ്യാപിച്ചിട്ടുളള ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സിപിഎം.പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ ഏഴ് വില്ലേജുകള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതില്‍ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നതെന്നും രാജു എബ്രഹാം പറഞ്ഞു.
ജനങ്ങള്‍ വെറുംകൈയോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എംഎല്‍എ പറയുന്നത് എന്ന് രാജു എബ്രഹാം ചോദിച്ചു. റാന്നി എംഎല്‍എ എന്തുകൊണ്ടാണ് ഹര്‍ത്താലിനെ എതിര്‍ക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
















