കാലടി : മലയാറ്റൂരിൽ ആർ എസ് എസ് ശാഖ തടയാൻ വന്ന കമ്യൂണിസ്റ്റുകളുടെയും , കോൺഗ്രസുകാരുടെയും മുന്നിൽ ചങ്കൂറ്റത്തോടെ ശാഖ നടത്തി കാട്ടി സ്വയം സേവകർ . ലയാറ്റൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉടമയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന ആർ.എസ്.എസ് ശാഖ തടയാനായിരുന്നു ഇടത്-ഇസ്ലാമിസ്റ്റ് – കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം .
ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് ആർ.എസ്.എസ് പ്രവർത്തനം നടത്തരുതെന്ന ആവശ്യം ഉന്നയിച്ചാണ് ശാഖയ്‌ക്കുനേരെ ഇവർ ആക്രമണം നടത്തിയത്. എന്നാൽ പ്രദേശത്തെ ക്രിസ്ത്യൻ വിശ്വാസികളിലാരും ആർ എസ് എസ് ശാഖയെ എതിർത്തിരുന്നില്ല എന്നതാണ് വാസ്തവം . ക്രിസ്ത്യൻ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട്ടിൽ വർഗീയ കലാപം നടത്തുവാനുള്ള ശ്രമമാണ് രാഷ്‌ട്രീയ മുന്നണികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിവരം.
മലയാറ്റൂരിലെ സംഭവത്തിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും പ്രദേശത്ത് സമാധാനപരമായ സംഘടനാപ്രവർത്തനം ഉറപ്പാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.എസ് ആലുവ ജില്ലാ കാര്യകാരി ആവശ്യപ്പെട്ടു.
















