ന്യൂദല്‍ഹി: ആര്‍എസ്എസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം കാപട്യം നിറഞ്ഞതാണെന്ന് ബിജെപി വക്താവ് സി.ആര്‍. കേശവന്‍. “സ്ത്രീകൾക്ക് അല്പമെങ്കിലും ബഹുമാനം നൽകാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നെങ്കിൽ, വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നിരവധി കേസുകൾ നേരിടുന്ന കോൺഗ്രസ് എം.പിക്കെതിരെ അദ്ദേഹം ശക്തമായ നടപടി സ്വീകരിക്കുമായിരുന്നു”.- സി.ആര്‍. കേശവന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് എംപിയും ജെഎന്‍യു പ്രൊഫസറുമായ അംഗോമ്ച ബിമൊല്‍ അകൊയ് ജം 11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഢിപ്പിച്ചുവെന്നാണ് ആരോപണമുയരുന്നത്. ഇതിനെതിരെ ബിജെപി വനിതാ എംപിമാര്‍ ലോക് സഭാ സ്പീക്കറെക്കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. 11 വിദ്യാര്‍ത്ഥിനികള്‍ കോണ്‍ഗ്രസ് എംപിയും പ്രൊഫസറുമായ ബിമൊല്‍ അകൊൊയ്ജമിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സാധൂകരിക്കപ്പടുന്നവയാണെന്ന് ജെഎന്‍യുവിലെ ആഭ്യന്തരഅന്വേഷണ സമിതി കണ്ടത്തിയിട്ടുണ്ട്. എന്നിട്ടും രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയൊ ഇതിനെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല. ഇതേക്കുറിച്ച് ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. ബിജെപിക്കാരനാണ് പ്രതിയെങ്കില്‍ എപ്പോഴേ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ബിജെപി വിരുദ്ധ മാധ്യമങ്ങളും ബിബിസി പോലുള്ളഅന്താരാഷ്‌ട്ര മാധ്യമങ്ങളും ചാടി വീഴുമായിരുന്നു.
“സ്ത്രീകളോട് മാന്യമായി പെരുമാറണം എന്ന് രാഹുൽ ഗാന്ധി ഉപദേശിക്കുന്നത് അങ്ങേയറ്റം വികൃതമായ കാര്യമാണ്. കാരണം, സമീപകാലത്ത് ദല്‍ഹിയില്‍ സമരം നടത്തുമ്പോള്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മേല്‍ രാഹുല്‍ ഗാന്ധി ബലപ്രയോഗം നടത്തിയതായി ആരോപണമുണ്ട്. സുപ്രീംകോടതി മാര്‍ച്ച് നടത്തുമ്പോള്‍ ഒരു വനിതാ മാധ്യമപ്രവർത്തകയെ രാഹുല്‍ ഗാന്ധി തള്ളിയിടുകയും ചെയ്തു. ഇത്തരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ ആര്‍എസ്എസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന. രാഹുൽ ഗാന്ധിയുടെ പ്രസ്താവന കാപട്യം നിറഞ്ഞതാണ്. – സി.ആര്‍. കേശവന്‍ പറഞ്ഞു.
നെഹ്‌റുവിന്റെ കാലം മുതൽ രാഹുൽ ഗാന്ധിയുടെ കാലം വരെ, കോൺഗ്രസ് പാർട്ടി എപ്പോഴും സ്ത്രീ ശാക്തീകരണത്തിന് എതിരായിരുന്നു. അതുകൊണ്ടാണ് കേന്ദ്രത്തിൽ 55 വർഷത്തിലേറെ അധികാരത്തിലിരുന്നിട്ടും, ‘വനിതാ സംവരണ ബിൽ’ പാസാക്കാൻ കോൺഗ്രസ് പാർട്ടി ഒരിക്കലും തയ്യാറാകാതിരുന്നത്.”- സി.ആര്‍. കേശവന്‍ അഭിപ്രായപ്പെട്ടു.
















