മ്യൂസിക് ഡയരക്ടർ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകൾ കാവ്യ മാരനും തമ്മിലുള്ള വിവാഹത്തിന് ഇനി ആഴ്ചകൾ മാത്രമേയുള്ളൂ. നവംബർ 10-11 തിയതികളിലായി ഗ്രീസിൽ വെച്ച് വിവാഹം നടക്കുമെന്നാണ് വിവരം. താരവിവാഹത്തെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കാവ്യ മാരന്റെയും അനിരുദ്ധിന്റെയും വിവാഹം ഒരുപാട് നാൾ മുമ്പ് തീരുമാനിച്ചതാണ്. രണ്ട് പേരും പരസ്പരം അടുത്തെന്ന് രണ്ട് കുടുംബങ്ങൾക്കും അറിയാമായിരുന്നു. എന്നാൽ കൃത്യമായി വിവാഹാലോചന മുന്നോട്ട് കൊണ്ട് പോകാൻ രജിനികാന്തിനേ പറ്റൂ. കാരണം അദ്ദേഹം കലാനിധിമാരൻ ബഹുമാനിക്കുന്ന വ്യക്തിയാണ്.
വെെജി മഹേന്ദ്ര ഇക്കാര്യം അവതരിപ്പിക്കാൻ പോയാൽ കലാനിധി മാരന്റെ അപ്പോയ്‌മെന്റ് കിട്ടാൻ തന്നെ ആറ് വർഷമായേക്കും. രജിനിയെ വെച്ച് ഇത് കെെകാര്യം ചെയ്യണമെന്ന് അവർ കരുതി. ജയിലർ 2 എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഈ വിഷയവുമായി ചെന്നാൽ ശരിയാകില്ലെന്ന് രജിനികാന്ത് കരുതി.
രജിനികാന്തിന്റെ ഇടപെടൽ ഈ വിവാഹത്തിലുണ്ടായിട്ടുണ്ടെന്നും ബിസ്മി പറയുന്നു. രജിനികാന്തിന്റെ ബന്ധുവാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധിനെ തലയിലേറ്റി കരിയറിൽ മുന്നോട്ട് കൊണ്ട് വന്നത് രജിനികാന്താണെന്നും ബിസ്മി പറയുന്നു. രജിനികാന്ത് പലയിടത്തും അനിരുദ്ധിനെ ശുപാർശ ചെയ്തിട്ടുണ്ട്. കിട്ടിയ അവസരങ്ങൾ അനിരുദ്ധ് നന്നായി ഉപയോഗിച്ചു. അതാണ് പ്രധാനം. അനിരുദ്ധ് വളരെ എളിമയുള്ള പയ്യനാണ്. വായിൽ സ്വർണകരണ്ടിയുമായി ജനിച്ചയാളാണെങ്കിലും വളരെ വിനീതനാണ്. ഈ വിജയം വേറെ ആർക്കെങ്കിലും ആയിരുന്നെങ്കിൽ അവരുടെ ആറ്റിറ്റ്യൂഡ് വേറെയായിരിക്കും. എന്നാൽ അനിരുദ്ധിന്റെ ക്യാരക്ടർ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റാത്തതാണ്. അത്രയും എളിമയുള്ള പയ്യനാണെന്ന് ബിസ്മി പറയുന്നു.
















