ബെംഗളൂരു: കർണാടക രാഷ്‌ട്രീയത്തിൽ പുതിയ വിവാദമായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതെന്ന നിലയില്‍ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതിന് പിന്നില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണെന്ന് ആരോപണമുണ്ട്.
ഇതിനെതിരെ കോടതിയെ സമീപിച്ച സിദ്ധരാമയ്യയ്‌ക്ക് ഇന്‍ജക്ഷന്‍ ഉത്തരവ് ലഭിച്ചു. ഇത് പ്രകാരം ഏറ്റവും വിവാദമായ രണ്ട് വീഡിയോകള്‍ പങ്കുവെയ്‌ക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. ഇത് പങ്കുവെയ്‌ക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിയ്‌ക്കും.
ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ പറയുന്നു. അദ്ദേഹം ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വീഡിയോ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാരോപിച്ച് 42 മാധ്യമ സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. ഇതിന് പിന്നില്‍ സിദ്ധരാമയ്യയുടെ രാഷ്‌ട്രീയ ഭാവി എന്നെന്നേയ്‌ക്കുമായി ഇല്ലാതാക്കുക എന്ന ലക്ഷ്യമാണെന്ന് ആരോപിക്കപ്പെടന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഇതില്‍ കയ്യുണ്ടെന്നാണ് ആരോപണം. .
ഹണിട്രാപ്പിന് സമാനമായ സാഹചര്യം സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിദ്ധരാമയ്യയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവന്നതെന്നാണ് വിവരം. പിന്നീട് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു…….
ഡി. കെ ശിവകുമാറിന്റെ രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമായാണ് വീഡിയോ എന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ഈ ദൃശ്യങ്ങൾ കാണിച്ച് ശിവകുമാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും കുമാരസ്വാമി ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രി പദത്തിലെത്തിയശേഷം തന്നെ ഒളിക്യാമറ ദൃശ്യങ്ങളിൽ കുടുക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നാണ് ഡി. കെ ശിവകുമാർ ആരോപിക്കുന്നത്.
















