നടി തൃഷ കൃഷ്ണൻ പലപ്പോഴും സിനിമകളുടെയും വ്യക്തിജീവിതത്തിന്റെയും പേരിൽ വാർത്തകളിൽ ഇടം നേടാറുണ്ട് . വിജയുടെ പേരുമായി ബന്ധപ്പെടുത്തി ഏറെ നാളായി വിവാദത്തിലാണ് തൃഷ . ഇപ്പോൾ അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത് .
അടുത്തിടെ, നടി രാധിക ശരത്കുമാറിനൊപ്പമുള്ള ഒരു സെൽഫി തൃഷ പങ്ക് വച്ചിരുന്നു . അതിൽ, തൃഷ പുഞ്ചിരിച്ച് പോസ് ചെയ്യുന്നതും കാണാം. ഇതിൽ തൃഷ ധരിച്ചിരുന്ന പെൻഡന്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് . ചുവന്ന ഹൃദയ ഇമോജി ഉപയോഗിച്ച് താരം മറച്ച് വച്ചിരിക്കുകയാണ് ഈ പെൻഡന്റ് . എന്തിനാവും തൃഷ ഇത് മറച്ചതെന്നാണ് ആരാധകരുടെ സംശയം.
പെൻഡന്റിൽ ഒരു പ്രത്യേക ഡിസൈനോ, അക്ഷരങ്ങളോ ആണോ എന്നാണ് ചിലരുടെ സംശയം. മറ്റ് ചിലരാകട്ടെ താരം ലണ്ടനിൽ വച്ച് രഹസ്യമായി വിവാഹം കഴിച്ചതാകാമെന്നും പറയുന്നു. എന്തായാലും തൃഷ ഇത് രഹസ്യമായി സൂക്ഷിക്കണമെങ്കിൽ തക്ക കാരണം കാണുമെന്നും ചിലർ പറയുന്നു.
















