കോയമ്പത്തൂര്‍: 98-ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22 പേരില്‍ അഞ്ച് പേര്‍ക്ക് പരോള്‍ അനുവദിച്ച് സി ജോസഫ് വിജയ് സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടിയെ ബിജെപി അപലപിച്ചു. തീവ്രവാദികളോട് സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്ന് തമിഴ്നാട് ബിജെപി വക്താവ് നാരായണ്‍ തിരുപതി എക്സിലെ ഒരു പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ റാലിക്ക് മുന്നോടിയായി 58 പേര് കൊല്ലപ്പെടുകയും 250 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് അന്‍സാരി, മുഹമ്മദ് അലി, മോനപ്പ എന്ന മുഹമ്മദ് ഹസ്സന്, മുഹമ്മദ് അജാം, നവാബ് ഖാന് എന്നിവര്‍ക്കാണ് തമിഴ്നാട് സര്‍ക്കാര്‍ 60 ദിവസത്തെ പരോള്‍ അനുവദിച്ചത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി തുടരുന്ന ഒരു ഭീകരാക്രമണത്തിന്റെ ഗൗരവത്തെ വ്യക്തിപരമായ താത്പര്യങ്ങളാല്‍ മറികടക്കാന്‍ കഴിയില്ലെന്ന് എന്ന് നാരായണ്‍ തിരുപതി പറഞ്ഞു.
നിരോധിത അല്‍-ഉമ്മ തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി നടത്തിയ സ്ഫോടനങ്ങള്‍ സാധാരണക്കാര്‍ക്കെതിരായ ആസൂത്രിതമായ കൂട്ടക്കൊലയായിരുന്നു. സുപ്രീം കോടതി തന്നെ ഈ കുറ്റകൃത്യത്തെ ക്രൂരമെന്ന് വിശേഷിപ്പിക്കുകയും കുറ്റവാളികള്‍ക്ക് ജാമ്യം നല്കാന് വിസമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ ഇതിനകം 25-30 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാലാണ് പരോള്‍ അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
















