തിരുവനന്തപുരം: പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് കെ.പിസിസി പ്രസിഡന്‌റിന്‌റെ ഇണ്ടാസ് ഇറങ്ങിയിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ വാക്‌പോരിന് ശമനമില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനാണ് ഇന്ന് പരസ്യ പ്രതികരണവുമായി എത്തിയത്. കോണ്‍ഗ്രസില്‍ ഒരു ഭിന്നതയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അടൂര്‍ പ്രകാശിന് അപ്രകാരം ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നുവെന്നുമാണ് ഹസ്സന്‍ പറഞ്ഞത്. അങ്ങിനെ ചെയ്തശേഷം അത് പൊതുവേദികളില്‍ പറയേണ്ടതില്ലായിരുന്നുവെന്നും ഹസ്സന്‍ പ്രതികരിച്ചു. അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എന്തായാലും തന്റെ പിന്നില്‍ ആരുമില്ലെന്നും ഹസ്സന്‍ പറഞ്ഞു.
ആണുങ്ങളുടെ സര്‍ക്കാര്‍ ആണെങ്കില്‍ മാസപ്പടി കേസില്‍ പിണറായിക്കെതിരെ നടപടിയുണ്ടാകും എന്ന കെ സുധാകരന്റെ പരാമര്‍ശം പൊതുവേദികളില്‍ ഒഴിവാക്കേണ്ടതായിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോ ഈ സര്‍ക്കാരിലെന്ന് എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി.
















