തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ തരംതാഴ്ന്ന നീക്കങ്ങളെ ഹീറോയിസമാക്കി ആഘോഷിച്ചിരുന്നു മാതൃഭൂമി, മനോരമ, മീഡിയവണ്‍ തുടങ്ങി കേരളത്തിലെ ടിവി മാപ്രകള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടംമുട്ടി. “രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറയാന്‍ ഇനി അവരുടെ നായകന്‍ ഇന്ത്യയിലില്ല, വിയറ്റ്നാമില്‍ അവധി ആഘോഷിക്കുകയാണ് എന്നതാണ് കാരണം.
ഇപ്പോള്‍ മോദിയെ മറച്ചിടും എന്ന രീതിയിലായിരുന്നു മലയാളം മാപ്രകളുടെ തുള്ളിച്ചാട്ടം. പപ്പുജിയെ കഴിഞ്ഞ ദിവസങ്ങളില്‍ വില്ലാളിവീരനാക്കുകയായിരുന്നു ഇവര്‍. രാഹുല്‍ എന്ന നനഞ്ഞ പടക്കത്തെ എങ്ങനെയെങ്കിലും പൊട്ടിയ്‌ക്കാനായി എടുത്ത പാഴ്‌വേല പാഴായി എന്നേ പറയേണ്ടു. ആരോടും മിണ്ടാതെയാണ് രാഹുല്‍ വിയറ്റ്നാമിലേക്ക് വിട്ടത്. അതീവ രഹസ്യമായി. രാഹുല്‍ ഗാന്ധി വിയറ്റ്നാമില്‍ എത്തിയതിന് ശേഷമാണ് പലരും വിവരമറിഞ്ഞത്. അടുത്ത ടൂള്‍കിറ്റ് തേടിയാണ് പോയിരിക്കുന്നത് എന്നറിയുന്നു. അമേരിക്കയിലെ ജോര്‍ജ്ജ് സോറോസും വലിയ സമ്പന്ന ബിസിനസ് കുടുംബങ്ങളും അടങ്ങുന്ന ഡീപ് സ്റ്റേറ്റാണ് അടുത്തത് എന്ത് പറയണം എന്ന് രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കേണ്ടത്. വോട്ട് ചോരി, എസ് ഐ ആര്‍ ക്രമക്കേട് എന്നീ പടക്കങ്ങള്‍ എല്ലാം പൊട്ടിച്ചുകഴിഞ്ഞിരിക്കുകയാണ്.
ബോധമുള്ള ഒരു രാഷ്‌ട്രീയനേതാവും സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിക്കുമായിരുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ആളെക്കൂട്ടി മാർച്ചുമായി ചെന്ന് ചീഫ് ജസ്റ്റിസിനെക്കണ്ടു നിവേദനം കൊടുക്കാൻ തീരുമാനിക്കുക. ഇതിനെതിരെ ചീഫ് ജസ്റ്റിസ് തന്നെ മറുപടി പറഞ്ഞിട്ടും കേരളത്തിലെ മാപ്രകള്‍ രാഹുല്‍ ഗാന്ധിയെ പുകഴ്‌ത്തിയടിക്കുകയായിരുന്നു. “ഡിജിപി എന്നെ അറസ്റ്റ് ചെയ്യട്ടെ , അതല്ലേ ഹീറോയിസം” എന്ന് ചോദിയ്‌ക്കുന്ന ഉദയനാണു താരത്തിലെ സരോജ്‌കുമാറിനെപോലെ നീങ്ങിയ രാഹുല്‍ ഗാന്ധി എന്തോ വലിയ സംഭവമാണ് എന്ന മട്ടിലായിരുന്നു മിക്കവാറും എല്ലാ ബിജെപി വിരുദ്ധ മാപ്രകളും തള്ളിമറിച്ചത്.
ചരിത്രത്തില്‍ ആദ്യമായി ഒരു ചീഫ് ജസ്റ്റിസിനുതന്നെ ഒരു പ്രതിപക്ഷ നേതാവിനോട് ഇങ്ങിനെ പറയേണ്ടിവന്നു , “നിങ്ങളെയൊക്കെ നേരിൽക്കാണാനും നിവേദനം സ്വീകരിക്കാനും കഴിയില്ല . എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ഹർജി ആയി രജിസ്ട്രിക്ക് കൊടുക്കൂ” എന്ന് . എന്തൊരു ഗതികേടാണിത് ? ഇപ്പോള്‍ വിയറ്റ്നാമില്‍ സുഖകരമായി മണിക്കൂറുകള്‍ തള്ളിനീക്കുന്ന രാഹുല്‍ ഗാന്ധിക്ക് വേണ്ടി രോഷം കൊണ്ട കേരളത്തിലെ മാപ്രകള്‍ ഇനി രാഹുല്‍ ഗാന്ധി വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കും.
















