കാറിനു നേരെ അക്രമികൾ വെടിയുതിർത്തിട്ടും ആത്മധൈര്യം കൈവിടാതെ പ്രവർത്തിച്ച ടൈഗർ ഷ്റോഫിനെ അഭിനന്ദിച്ച് സമൂഹമാധ്യമലോകം. സിനിമയിൽ പോലും ഇത്രത്തോളം ഹീറോയിസം ടൈഗർ ഷ്‌റോഫ് മുമ്പ് കാഴ്ചവെച്ചിട്ടുണ്ടാവില്ല. അത്രത്തോളം ഭീതിതമായ ഒരു സാഹചര്യത്തെയാണ് നടൻ ആത്മധൈര്യം കൊണ്ട് മറികടന്നത്. ജുഹുവിൽ ഞായറാഴ്ചയുണ്ടായ വധശ്രമത്തിഡ്രൈവറിനു വെടിയേറ്റിട്ടും പതറിയില്ല; അറിഞ്ഞിട്ട പേര് ‘ടൈഗർ’ൽ നിന്ന് തലനാരിഴയ്‌ക്കാണ് ടൈഗർ ഷ്‌റോഫ് രക്ഷപ്പെട്ടത്.
ഇപ്പോഴിതാ പിതാവ് ജാക്കി ഷ്റോഫ് അറിഞ്ഞിട്ട പേരാണ് ടൈഗർ എന്നാണ് ആരാധകരുടെ കമന്റുകൾ. വെടിവെപ്പിൽ ടൈഗറിന് കാര്യമായി പരുക്കേറ്റിരുന്നില്ലെങ്കിലും ഡ്രൈവറിന് വെടിയേറ്റിരുന്നു. പരുക്കേറ്റ ഡ്രൈവറെ ഡ്രൈവിങ് സീറ്റിൽ നിന്നും മാറ്റി സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു ടൈഗർ. അത്രയും ഭീകരമായ സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട ടൈഗർ ഷ്റോഫിനെ അഭിനന്ദിക്കുകയാണ് ആരാധകരും സമൂഹമാധ്യമലോകവും.
പോയിന്റ് ബ്ലാങ്കിൽ നടനെ സംഘം നിർത്തിയെന്നും വെടിയുതിർക്കാൻ മുതിർന്നപ്പോൾ തോക്ക് ജാമായതിനാലാണ് നടന് അപകടം സംഭവിക്കാതിരുന്നതുമെന്നെല്ലാം ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തോളിനും നെഞ്ചിനും എല്ലാം നടന് പരിക്കുകളുണ്ട്. വലത് കൈയിൽ ബാൻഡേജുമിട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നു ‘ അദ്ദേഹം നടൻ മാത്രമല്ലല്ലോ ഒരു മാർഷൽ ആർട്സ് പ്രൊഫഷണൽ കൂടിയല്ലേ ‘ എന്നാണ് ചിലർ ചോദിക്കുന്നത് . തായ്‌കൊണ്ടോ ആയോധന കലയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആളാണ് ടൈഗർ ഷ്റോഫ്.
കുട്ടിക്കാലം മുതൽ ഭോലെ ബാബയുടെ ഭക്തനാണ് ടൈഗർ. എല്ലാ തിങ്കളാഴ്ചയും ശിവനുവേണ്ടി വ്രതം അനുഷ്ഠിക്കുന്ന ഭക്തനാണ് ടൈഗർ.പലപ്പോഴും ശിവക്ഷേത്രങ്ങളിൽ എത്താറുള്ള ടൈഗർ ഷ്രോഫ് ധാര അടക്കമുള്ള പൂജകളിലും പങ്കെടുക്കാറുണ്ട്.
ശിവപ്രീതി ഉള്ള ദിവമായതിനാൽ തിങ്കളാഴ്‌ച്ച മാത്രമേ പുതിയ ജോലിയോ പുതിയ പദ്ധതിയോ ആരംഭിക്കാറുള്ളൂവെന്നും ടൈഗർ ഷ്രോഫ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു
















