കോഴിക്കോട് : ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിച്ചിട്ടും ചിന്താ ജെറോമിന് മാറ്റമില്ല. കോഴിക്കോട് വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് പങ്കെടുത്ത പരിപാടിയില്‍ ചിന്താ ജെറോം ഹിന്ദിയില്‍ മുഴക്കിയ മുദ്രാവാക്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളാവുന്നത്.
ഇവൾ എന്ത് തേങ്ങയാ പറയുന്നേ. ആളുകളെ ചിരിപ്പിക്കാനായിട്ട് 😂😂 pic.twitter.com/4jGxOf60Xh
— akshay (@akp2255) October 20, 2026
മേരാ നാം, തുമാരാ നാം, ഹമാരാ നാം …എന്നിങ്ങനെ ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ചിന്താ ജെറോം. ഇത് കേട്ട് അണികള്‍ക്കിടയില്‍ ഒരു പ്രതികരണവുമില്ല. മേരാ നാം എന്ന് വിളിക്കുമ്പോഴും തുമാരാ നാം എന്ന് വിളിക്കുമ്പോഴും ഹമാരാ നാം എന്ന് വിളിക്കുമ്പോഴും അണികള്‍ ഐഷി ഘോഷ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറയണം എന്നതാണ് വ്യവസ്ഥ.
പക്ഷെ കാര്യമായി ആരും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ചിന്താ ജെറാം മേരാ നാം, തുമാരാ നാം, ഹമാരാ നാം എന്നൊക്കെ വിളിച്ചതിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ്. ഈ മദ്രാവാക്യം വിളിയിലൂടെ നാമ്മലെല്ലാവരും ഐഷി ഘോഷായി മാറിയെന്നാണ് ചിന്താ ജെറോം പറഞ്ഞത്. ഇത് വലിയ ട്രോളായി മാറിയിരിക്കുന്നു. നഴ്സറിക്കുട്ടികള്‍ക്ക് ക്ലാസെടുക്കുകയാണോ ചിന്താ ജെറോം എന്നാണ് പലരും ചോദിക്കുന്നത്.
















