തിരുവനന്തപുരം:നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് കയറി യുവാവ് മരിച്ചു.തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ മരുതംകുഴി ജംഗ്ഷന് സമീപമാണ് അപകടം. തിരുവനന്തപുരം സ്വദേശി മിലിദ് ആണ് മരിച്ചത്.
മിലിദ് സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ് ബസിന്റെ പിന്‍ചക്രങ്ങള്‍ക്ക് അടിയില്‍ പെടുകയായിരുന്നു. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തട്ടിയാണ് സ്കൂട്ടര്‍ മറിഞ്ഞതെന്നാണ് നിഗമനം.
മിലിദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.മിലിദ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
















