ആലപ്പുഴ : കാര്ത്തികപ്പള്ളിയില് രണ്ടു വയസുകാരന് മരിച്ചത് പോഷകാഹാര കുറവ് മൂലം. പോസ്റ്റ്മോര്ട്ടത്തിലാണ് കണ്ടെത്തല്. കുട്ടിക്ക് മതിയായ തൂക്കം ഉണ്ടായിരുന്നില്ല. 12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് ഏഴ് കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. രക്തക്കുറവിന്റെ പ്രശ്നങ്ങളും കുട്ടിക്ക് ഉണ്ടായിരുന്നു. മതിയായ പരിപാലനം കിട്ടാത്തതാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് നിഗമനം.
കാര്ത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ രണ്ടു വയസുള്ള മകന് രാഹുല് ഞായറാഴ്ച രാവിലെയാണ് മരിച്ചത്.പാല് തൊണ്ടയില് കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ് രാജേഷ് പറഞ്ഞെങ്കിലും നാട്ടുകാര് സംശയമുന്നയിച്ചു. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് കുറച്ച് നാള് മുമ്പ് മരിച്ചിരുന്നു. ദമ്പതികള്ക്ക് മറ്റു നാലു കുഞ്ഞുങ്ങള് കൂടിയുണ്ട്.
താരയെ പ്രസവത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുട്ടിയുടെ മരണം. കുട്ടികളെ ദമ്പതികള് പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി പ്രകാരം ജനപ്രതിനിധികള് ഇടപെട്ട് താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.എന്നാല് അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്. ഇതിനിടയിലാണ് രണ്ടു വയസുകാരന് മരിച്ചത്.താര ാെ0 വര്ഷത്തിനിടെ ഏഴ് തവണയാണ് പ്രസവിച്ചത്.
















