പാലക്കാട്:പട്ടാമ്പിയില് രായിരനെല്ലൂര് മലകയറ്റത്തിന് എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടില് സനേഷ് (45) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ആണ് സംഭവം.മലയുടെ മുകളില് വച്ച് യുവാവിന് ശ്വാസ തടസം അനുഭവപ്പെട്ടു. തുടര്ന്ന് കൊപ്പത്തെ സ്വകാര്യ ആശുപത്രിയില് എത്തിക്കുന്നതിനിടയില് മരണം സംഭവിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ്. നാല് വര്ഷമായി സ്ഥിരമായി മല ചവിട്ടുന്ന ആളാണ് സനേഷ്.















