Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

തലമുറകളുടെ തലക്കനം

ചരിത്രപരമായ പാഠങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം എന്തെങ്കിലും പഠിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ദില്ലി തെരുവുകളില്‍ കണ്ട പുതിയ വിവാദം ഉയര്‍ത്തിയത്. അധികാരത്തിന്റെ ആധിക്യത്തില്‍ സ്വന്തം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെപ്പോലും പൊതുവേദിയില്‍ അപമാനിക്കുന്നതോ കൈയേറ്റം ചെയ്യുന്നതോ ആയ ദൃശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പഴയ കൊമ്പന്‍ പോയ അതേ വഴിയിലൂടെയാണ് പുതിയ തലമുറയും നടക്കുന്നത് എന്ന തോന്നല്‍ ജനിപ്പിക്കുന്നതാണ് ഈ സംഭവങ്ങളുടെ തുടര്‍ച്ച.

രഞ്ജിത് കാഞ്ഞിരത്തില്‍byരഞ്ജിത് കാഞ്ഞിരത്തില്‍
Oct 17, 2026, 11:22 am IST
inVicharam, Main Article
ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

നമ്മുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേതൃകുടുംബത്തിന്റെ അഹങ്കാരത്തിന്റെ അടയാളങ്ങളായി അനേകം സംഭവങ്ങളുണ്ട്. നേതാക്കളുടെ വാക്കോ പെരുമാറ്റമോ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച അത്തരത്തിലുള്ള മൂന്ന് നിര്‍ണായക രാഷ്‌ട്രീയ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചില ശ്രദ്ധേയമായ സമാനതകള്‍ അവശേഷിപ്പിക്കുന്നുണ്ട്.

രംഗം ഒന്ന്: ബേഗംപേട്ട് വിമാനത്താവളത്തിലെ ആക്രോശം (ഫെബ്രുവരി 2, 1982)
ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളം ആന്ധ്രാ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന് വേദിയാകാന്‍ ഒരുങ്ങുകയാണ്. ദളിത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന്, ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി മുഖ്യമന്ത്രി പദത്തിലെത്തിയ ടി. ആഞ്ചയ്യ (തങ്കുതുരി ആഞ്ചയ്യ) അന്ന് അധികാരത്തില്‍ വന്ന് അധിക നാളായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ മകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാജീവ് ഗാന്ധി ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി ആന്ധ്രയിലെത്തുന്നു. നെഹ്റു കുടുംബത്തിലെ ഇളമുറ തമ്പുരാന്റെ വരവിന് ആവേശോജ്ജ്വല സ്വീകരണമാണ് ആഞ്ചയ്യ ഒരുക്കിയത്. ബാന്‍ഡ് മേളവും ഡ്രമ്മുകളും നൂറുകണക്കിന് പ്രവര്‍ത്തകരുമായി ടര്‍മാക്കില്‍ ഒരുക്കങ്ങള്‍ തകൃതി.

പക്ഷേ, രാഷ്‌ട്രീയത്തിലെ പുതുമുഖമായ രാജീവ് ഗാന്ധിക്ക് ഈ ആര്‍ഭാടം അത്ര പിടിച്ചില്ല. തിരക്കും ബഹളവും കണ്ട് അദ്ദേഹത്തിന് കോപം വന്നു. പുതുമോടിക്കാരന്റെ ഔദ്ധത്യത്തോടെ രോഷം പൂണ്ട അദ്ദേഹം അവിടെ ശബ്ദമുയര്‍ത്തി. ഈ ആരവങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അറിഞ്ഞപ്പോള്‍ രാജീവ് നിയന്ത്രണം വിട്ടു. പ്രമുഖരുടെ മുന്നില്‍ വച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അദ്ദേഹം ‘ആൗളളീീി’ (വിഡ്ഢി) എന്ന് പരസ്യമായി ശകാരിച്ചു. ഭരണഘടനാപരമായി തന്നെക്കാള്‍ താഴെയായ രാജീവിന്റെ മുന്നില്‍ നിന്ന് ആന്ധ്രാ മുഖ്യമന്ത്രി വിങ്ങിപ്പൊട്ടി.

പിറ്റേന്ന് ആന്ധ്രയിലെ പത്രങ്ങളെല്ലാം തെലുങ്കന്‍ നേരിട്ട ആ കൊടിയ അപമാനത്തിന്റെ വാര്‍ത്തയോടെയാണ് ഉണര്‍ന്നത്. അതുകൊണ്ടും മതിയാകാതെ ആഞ്ചയ്യയെ അധികം വൈകാതെ പദവിയില്‍ നിന്നും ഒഴിവാക്കി. ആത്മാഭിമാനത്തെ ഹൈക്കമാന്‍ഡ് എന്ന അധികാരകേന്ദ്രം കാല്‍ക്കീഴിലിട്ട് ചവുട്ടി അരച്ചിട്ടും, ‘ഞാന്‍ മാഡത്തിന്റെ അനുഗ്രഹത്താല്‍ വന്നതാണ്, അവരുടെ ഉത്തരവ് പ്രകാരം പോകുന്നു’ എന്ന് മാത്രമാണ് വേദനയോടെ ആഞ്ചയ്യ പ്രതികരിച്ചത്.

തന്റെ സ്വതസിദ്ധമായ അഹങ്കാരം ആ ഒരൊറ്റ നിമിഷത്തില്‍ പുറത്തെടുത്തപ്പോള്‍ രാജീവ് കോണ്‍ഗ്രസിന് സമ്മാനിച്ചത് വലിയൊരു തിരിച്ചടിയായിരുന്നു. ആ അപമാനം അഞ്ച് കോടി തെലുങ്ക് ജനതയുടെ അഭിമാനപ്രശ്‌നമായി ഏറ്റെടുത്ത എന്‍.ടി. രാമറാവു ‘തെലുങ്ക് ആത്മഗൗരവം’ മുഴക്കിക്കൊണ്ട് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) രൂപീകരിച്ചു. 1983-ല്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് അധികാരം പിടിച്ച എന്‍ടിആര്‍, ഒരു സാമ്രാജ്യത്തിന്റെ വീഴ്ചയ്‌ക്കാണ് കളമൊരുക്കിയത്.

രംഗം രണ്ട്: വീരേന്ദ്ര പാട്ടീലിന്റെ രോഗശയ്യയും വിഐപി ലോഞ്ചിലെ മുഖ്യമന്ത്രി മാറ്റ പ്രഖ്യാപനവും (ഒക്ടോബര്‍, 1990)
കര്‍ണാടക രാഷ്‌ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിന് ഇന്നും കനത്ത വില നല്‍കേണ്ടിവരുന്ന മറ്റൊരു അധ്യായമുണ്ടായത് 1990- ലാണ്. 1989-ല്‍ 224-ല്‍ 179 സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെ ചരിത്രവിജയത്തിലേക്ക് നയിച്ച പ്രമുഖ ലിംഗായത്ത് നേതാവ് വീരേന്ദ്ര പാട്ടീല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ് കാര്യങ്ങള്‍ മാറിമറിഞ്ഞു. 1990 ഒക്ടോബറില്‍ ചില സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിന് പക്ഷാഘാതം സംഭവിക്കുകയും അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാവുകയും ചെയ്തു. അന്ന് കോണ്‍ഗ്രസ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രാജീവ് ഗാന്ധി സദ്ഭാവന യാത്ര നടത്തുന്ന സമയമായിരുന്നു. രാജീവ് തന്റെ യാത്ര വെട്ടിച്ചുരുക്കി ബെംഗളൂരുവിലെത്തി. കലാപബാധിത പ്രദേശം സന്ദര്‍ശിച്ചെന്നു വരുത്തിയ ശേഷം അദ്ദേഹം പാട്ടീലിനെ വീട്ടില്‍ ചെന്ന് കണ്ടു; സുഖവിവരങ്ങള്‍ അന്വേഷിച്ച് മടങ്ങി.

എന്നാല്‍, ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിന് പുറത്ത് മാധ്യമങ്ങളെ കണ്ട രാജീവ് ഗാന്ധി പൊട്ടിച്ച വെടി കര്‍ണാടകയെ ഞെട്ടിച്ചു – ‘നമുക്ക് ഉടന്‍ ഒരു പുതിയ മുഖ്യമന്ത്രി ഉണ്ടാകും.’

ഒരു മുഖ്യമന്ത്രി രോഗശയ്യയില്‍ കിടക്കുമ്പോള്‍, എംഎല്‍എമാരുടെ യോഗം പോലും വിളിക്കാതെ വിമാനത്താവളത്തില്‍ വച്ച് പരസ്യമായി അധികാരം മാറ്റുന്നതായി പ്രഖ്യാപിച്ചത് ഹൈക്കമാന്‍ഡ് എന്ന കുടുംബവാഴ്ചാ അധികാരകേന്ദ്രത്തിന്റെ അഹങ്കാരത്തിന്റെ പ്രകടനമായിരുന്നു. കടുത്ത അപമാനമായാണ് ലിംഗായത്ത് സമൂഹം ഈ സംഭവത്തെ വിലയിരുത്തിയത്. ഈ അകല്‍ച്ച കോണ്‍ഗ്രസിന് സമ്മാനിച്ചത് ചരിത്രപരമായ തകര്‍ച്ചയായിരുന്നു. ലിംഗായത്ത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതോടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ആ പ്രഹരത്തില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. ഇന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവര്‍ കോണ്‍ഗ്രസിനെ കാര്‍ന്നു തിന്നുന്ന കുടുംബവാഴ്ചയുടെ ഉദാഹരണമായി ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ചുപറയാറുണ്ട്.

രംഗം മൂന്ന്: സുപ്രീം കോടതി മാര്‍ച്ച് വേദിയിലെ ഉന്തും തള്ളും (ഒക്ടോബര്‍, 2026)
വര്‍ഷങ്ങള്‍ കഴിഞ്ഞു, കാലം മാറി. കോണ്‍ഗ്രസിലെ തലമുറകള്‍ പോലും മാറി. എന്നാല്‍ പാര്‍ട്ടിയുടെ നേതൃശൈലിയിലും പെരുമാറ്റ രീതികളിലും മാറ്റം വന്നിട്ടുണ്ടോ? ദില്ലിയില്‍ ഇന്‍ഡി മുന്നണിയുടെ ‘ങമൃരവ ളീൃ ഉലാീരൃമര്യ’ നടക്കവെ സുപ്രീം കോടതിയിലേക്കുള്ള മാര്‍ച്ചിനിടയിലുണ്ടായ മറ്റൊരു വിവാദരംഗം വീണ്ടും ചര്‍ച്ചയാകുന്നു. തെര. കമ്മിഷണറുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ക്കും വോട്ട് മോഷണ ആരോപണങ്ങള്‍ക്കുമെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

രാഹുല്‍ ഗാന്ധി മുന്‍നിരയില്‍ നടക്കുമ്പോള്‍, കര്‍ണാടക രാഷ്‌ട്രീയത്തിലെ അതികായനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒപ്പമുണ്ടായിരുന്നു. തിരക്കിനിടയില്‍ മുന്നോട്ട് വരാന്‍ ശ്രമിച്ച ഡി. കെ. ശിവകുമാറിന്റെ കുര്‍ത്തയുടെ കോളറില്‍ രാഹുല്‍ ഗാന്ധി പിടിച്ച് പിന്നോട്ട് വലിച്ചു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പൂച്ചക്കുഞ്ഞിനെ തൂക്കുന്നതു പോലെ രാഹുല്‍ വലിച്ചു മാറ്റി നിര്‍ത്തുന്നു. ‘താന്‍ മുന്നേ നടക്കേണ്ടതില്ല, എന്റെ പിന്നില്‍ നടന്നാല്‍ മതി’ എന്നുള്ള ഭാവമായിരുന്നു ആ നീക്കങ്ങളെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശിവകുമാറിനെ ഉടന്‍തന്നെ പിന്നിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. സംഭവം പുറത്തുവിട്ട കര്‍ണാടക ബിജെപി നേതാക്കളായ ബി. വൈ. വിജയേന്ദ്രയും തേജസ്വി സൂര്യയും രൂക്ഷമായ ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്. ‘ഏഴ് കോടി കന്നഡിഗരുടെ പ്രതിനിധിയായ ഒരു നേതാവിനെ അപമാനിച്ചു; വിമാനത്താവളത്തില്‍ വച്ച് വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി അപമാനിച്ചതില്‍ നിന്ന്, രാഹുല്‍ ഗാന്ധി റോഡില്‍ വച്ച് ഡി. കെ. ശിവകുമാറിനെ കോളറില്‍ പിടിച്ചു വലിക്കുന്നതിലേക്ക്-കോണ്‍ഗ്രസ് കുടുംബത്തിന്റെ അഹങ്കാരം മാറിയിട്ടില്ല’ എന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാണിച്ചു.

ഹിമന്ത ബിശ്വ ശര്‍മ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലില്‍ നിന്നും തങ്ങള്‍ നേരിട്ട കയ്‌പേറിയ പഴയ അനുഭവങ്ങള്‍ ഇതിനോടൊപ്പം ഓര്‍ത്തെടുത്തു. എങ്കിലും, ‘എന്നെ ആരും തള്ളിയിട്ടില്ല, 10 സെക്കന്‍ഡ് വീഡിയോ കൊണ്ട് മുഴുവന്‍ കഥയും പറയാന്‍ പറ്റില്ല’ എന്ന് ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. ‘പ്രതിഷേധത്തിനിടയിലെ തിരക്ക് നിയന്ത്രിക്കുക മാത്രമാണ് ചെയ്തത്’ എന്ന വിശദീകരണവുമായി ജി. പരമേശ്വരയും രംഗത്തെത്തി. മുകളില്‍ വിവരിച്ച സംഭവങ്ങള്‍ ഒരേ തൂവലില്‍ തീര്‍ത്തതാണെന്നോ, അക്കാലത്തെയും ഇക്കാലത്തെയും രാഷ്‌ട്രീയ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒരേപോലെയുള്ളതാണെന്നോ ഉള്ള ലളിതമായ ആരോപണമല്ല ഇവിടെ ഉന്നയിക്കുന്നത്. 1982-ല്‍ ആന്ധ്രയില്‍ ഒരു ദളിത് മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ പരസ്യമായി ശകാരിച്ചതും, 1990-ല്‍ കര്‍ണാടകയില്‍ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയെ രോഗശയ്യയിലായിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് മാറ്റുമെന്ന് പ്രഖ്യാപിച്ചതും വലിയൊരു ഔദ്ധത്യത്തിന്റെ ഉദാഹരണങ്ങളായിരുന്നു. അണികളും പ്രബുദ്ധരായ ജനങ്ങളും അന്ന് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.

എന്നാല്‍, ആ ചരിത്രപരമായ പാഠങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം എന്തെങ്കിലും പഠിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ദില്ലി തെരുവുകളില്‍ കണ്ട പുതിയ വിവാദം ഉയര്‍ത്തിയത്. അധികാരത്തിന്റെ ആധിക്യത്തില്‍ സ്വന്തം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെപ്പോലും പൊതുവേദിയില്‍ അപമാനിക്കുന്നതോ കൈയേറ്റം ചെയ്യുന്നതോ ആയ ദൃശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പഴയ കൊമ്പന്‍ പോയ അതേ വഴിയിലൂടെയാണ് പുതിയ തലമുറയും നടക്കുന്നത് എന്ന തോന്നല്‍ ജനിപ്പിക്കുന്നതാണ് ഈ സംഭവങ്ങളുടെ തുടര്‍ച്ച.

Tags: Rahul GandhicongressD K Sivakumarpolitical violenceParty Leadership Crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.