ന്യൂദല്‍ഹി: ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് മോദിയോ അംബാനിയോ അല്ല, ഇന്ത്യയിലെ സുരക്ഷാ ഏജന്‍സിയായ റോ ഉള്‍പ്പെടെയുള്ള സുരക്ഷാഏജന്സികളാണ്.
ഇന്ത്യയിലെ റോ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായാലേ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കൂ. സ്റ്റാര്‍ലിങ്കിന്റെ ഡേറ്റ ഇന്ത്യയില്‍ സ്റ്റോര്‍ ചെയ്യാന്‍ സമ്മതിക്കണം, ഡേറ്റ നിരീക്ഷിക്കാനുള്ള അവകാശം സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കും നല്‍കണം, എന്തെങ്കിലും കലാപമോ മറ്റോ ഉണ്ടാകുമ്പോള്‍ ഡേറ്റ ബ്ലോക്ക് ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിന് അനുവാദം നല്‍കണം എന്നിവയാണ് റോ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്. ചൈനയും ഈ സുരക്ഷാ ആശങ്കകള്‍ ഉള്ളതിനാല്‍ സ്റ്റാര്‍ ലിങ്കിന് അനുമതി നല്‍കിയിട്ടില്ല.
എന്നാല്‍ ഈ വ്യവസ്ഥകള്‍ ഒന്നും പാലിക്കാന്‍ ഇലോണ്‍ മസ്ക് തയ്യാറല്ല എന്നതാണ് വാസ്തവം. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ച്, അംബാനിയാണ് സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവിന് തടസ്സം നില്‍ക്കുന്നത് എന്ന രീതിയിലാണ് ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം പ്രതികരിച്ചത്,. ഇത് വലിയ രാഷ്ട്രീയവിവാദത്തിന് വഴിവെച്ചിരുന്നു. ഈ കാര്യങ്ങളെക്കുറിച്ചൊന്നും അറിവില്ലാത്ത രാഹുല്‍ ഗാന്ധി ഇലോണ്‍ മസ്കിനെ ഇന്ത്യയിലെക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
















