Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഇപ്പോഴും കരുതൽ തടങ്കലിൽ തുടരുമ്പോൾ, എഐഎസ്എ പ്രസിഡന്റ് നേഹ ബോറയെ ദൽഹി പോലീസ് വിട്ടയച്ചു. വെള്ളിയാഴ്ച നടന്ന 'ലെഹ്‌റ ദോ തിരംഗ' മാർച്ചിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 10:14 am IST
inIndia

ന്യൂദൽഹി : കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ഇപ്പോഴും കരുതൽ തടങ്കലിൽ ആണെന്നും പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (എസ്ഇഎം) കോടതിയിൽ ഹാജരാക്കുമെന്നും ദൽഹി പോലീസ്. ‘ലെഹ്‌റ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കാൻ പ്രശസ്തമായ കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനിടെയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.

2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) ലെ സെക്ഷൻ 126, 170 പ്രകാരമാണ് ദിപ്കെയ്‌ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.

അതേസമയം മണ്ഡി ഹൗസിലേക്ക് പോകുന്നതിനിടെ ‘തിരംഗ’ യാത്രയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എയ്‌സ) പ്രസിഡന്റ് നേഹ ബോറയെ ദൽഹി പോലീസ് ആക്ടിലെ സെക്ഷൻ 65 പ്രകാരം തടങ്കലിൽ വച്ച ശേഷം വിട്ടയച്ചു.

അതേ സമയം വെള്ളിയാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് അഭിജിത്തിനെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ദിപ്കെയെ കോടതിയിൽ ഹാജരാക്കും. ജാമ്യത്തിൽ വിട്ടയയ്‌ക്കണോ, ജയിലിൽ അടയ്‌ക്കണോ എന്ന് കോടതി അന്ന് തീരുമാനിക്കും.

കഴിഞ്ഞ ശനിയാഴ്ച ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ പ്രതിഷേധത്തിന് തൊട്ടുമുമ്പ് മറ്റ് നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരോടൊപ്പം ദിപ്കെയെയും വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഒരു വർഷത്തേക്ക് സമാധാനത്തിനും സ്വസ്ഥതയ്‌ക്കും ഭംഗം വരുത്തുന്ന ഒരു പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകുന്ന ഒരു ബോണ്ടിൽ ഒപ്പിട്ടതിന് ശേഷമാണ് മൂവരെയും വിട്ടയച്ചത്.

പിന്നീട് ദൽഹി പോലീസിന്റെ നടപടിയെത്തുടർന്ന് കുമാറിനെതിരായ സിജെപിയുടെ സമരം പരാജയപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം, പ്രതിഷേധ സ്ഥലമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ദാസും രങ്കയും വീണ്ടും അറസ്റ്റിലായത്. ഇരുവരും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags: cjpabhijith dipkeNeha Bora
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

India

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ
Main Article

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.